ഐപിഎല്‍ ആശങ്കയില്‍; മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ കണ്‍സള്‍ട്ടന്റ് കിരണ്‍ മോറെയ്ക്കും കൊവിഡ്

ബിസിസിഐ നിര്‍ദേശിച്ച നിയമാവലികള്‍ പിന്തുടര്‍ന്നുകൊണ്ടാണ് അദ്ദേഹം ഐസൊലേഷനില്‍ പ്രവേശിച്ചത്. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. 

 

Kiran More tested positive for covid

ചെന്നൈ: മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ കണ്‍സള്‍ട്ടന്റ് കിരണ്‍ മോറെ കൊവിഡ് പോസിറ്റീവായി. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ അദ്ദേഹത്തെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ബിസിസിഐ നിര്‍ദേശിച്ച നിയമാവലികള്‍ പിന്തുടര്‍ന്നുകൊണ്ടാണ് അദ്ദേഹം ഐസൊലേഷനില്‍ പ്രവേശിച്ചത്. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. 

ഇതോടെ ഐപിഎല്ലിലെ ആശങ്കകള്‍ ഒഴിയുന്നില്ല. നേരത്തെ ഡല്‍ഹി കാപിറ്റല്‍സ് സ്പിന്നര്‍ അക്‌സര്‍ പട്ടേലിനും റോയല്‍ ചലഞ്ചേവ്‌സ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ചെന്നൈയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.

ഐപിഎല്‍ മാറ്റിവെക്കുമോ എന്നുള്ള ആശങ്ക ആരാധകരിലുണ്ട്. നേരത്തെ കൊവിഡ് വ്യാപനം രൂക്ഷമായ മുംബൈയില്‍ തന്നെ ഐപിഎല്‍ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കര്‍ശന ഉപാധികളോടെ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. 

കൊവിഡ് തീവ്രമായി തുടരുന്നുവെങ്കിലും മത്സരങ്ങള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios