മുഷ്താഖ് അലി ടി20: സര്‍വീസസിനെതിരെ കേരളത്തിന് ടോസ്; സഞ്ജു നയിക്കുന്നു, തകര്‍പ്പനടിക്കാര്‍ ടീമില്‍

സര്‍വീസിസിന് പുറമെ മഹാരാഷ്ട്ര, മുംബൈ, ആന്ധ്രാ പ്രദേശ് നാഗാലാന്‍ഡ്, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

kerala won the toss against services in syed mushtaq ali t20

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ സര്‍വീസസിനെതിരായ മത്സരത്തില്‍ കേരളം ആദ്യം പന്തെടുക്കും. ഹൈദരാബാദ്, രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിംഗ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പ് ഇ യിലാണ് കേരളം. സര്‍വീസിസിന് പുറമെ മഹാരാഷ്ട്ര, മുംബൈ, ആന്ധ്രാ പ്രദേശ് നാഗാലാന്‍ഡ്, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ സഹായിക്കുന്ന താരങ്ങളെല്ലാം കേരള ടീമിലുണ്ട്. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ജിയോ സിനിമയില്‍ മത്സരം കാണാം. പ്ലേയിംഗ് ഇലവന്‍ അറിയാം.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, സിജോമോന്‍ ജോസഫ്, വിനോദ് കുമാര്‍, നിധീഷ് എം ഡി.

കേരളത്തിന്റെ മുഴുവന്‍ സ്‌ക്വാഡ്: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ, അജ്നാസ് എം, സിജോമോന്‍ ജോസഫ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, സി വി വിനോദ് കുമാര്‍, എന്‍ പി ബേസില്‍, ഷറഫുദീന്‍, നിതീഷ് എം ഡി. 

ട്രാവലിംഗ് റിസേഴ്സ്: വരുണ്‍ നായനാര്‍, ഷോണ്‍ ജോര്‍ജ്, അഭിഷേക് നായര്‍.

25ന് രാവിലെ 9 മണിക്ക് മഹാരാഷ്ട്രക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. റുതുരാജ് ഗെയ്കവാദ് മഹാരാഷ്ട്രയെ നയിക്കാനുണ്ടാകും. മൂന്നാം മത്സരത്തില്‍ 27ന് കേരളം, നാഗാലന്‍ഡിനെ നേരിടും. രാവിലെ 9.00 മണിക്കാണ്. തുടര്‍ന്നാണ് ഗ്രൂപ്പിലെ ഗ്ലാമര്‍ പോര്. 29ന് കേരളം, മുംബൈക്കെതിരെ കളിക്കും. രാവിലെ ഒമ്പത് മണിക്കാണ് മത്സരം. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ അജിന്‍ക്യ രഹാനെ, പൃഥ്വി ഷാ എന്നിവര്‍ ഉള്‍പ്പെടുന്ന വമ്പന്മാരുണ്ട്. ഡിസംബര്‍ ഒന്നിന് കേരളം ഗോവയേയും മൂന്ന് ആന്ധ്രയേയും നേരിടും. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ് ഗോവന്‍ ടീമിനെ പ്രമുഖ താരം. ആന്ധ്രാ ടീമില്‍ ശ്രീകര്‍ ഭരത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കളിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios