വണ്ടിയോടിക്കണം, ടിക്കറ്റ് കൊടുക്കണം, ഒപ്പം ലോകകപ്പും കാണണം! ക്രിക്കറ്റ് ജ്വരം കെഎസ്ആര്‍ടിസി ബസ്സിലും
ഇപ്പോള്‍ ഒരു ക്രിക്കറ്റ് ആരാധകന്‍ പങ്കുവെച്ച ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്. ഓടി കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇരുന്നാണ് ആരാധകന്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം കാണുന്നത്.
പാലക്കാട്: ഏകദിന ലോകകപ്പ് കാണാന്‍ നിരവധി വഴികളുണ്ട് ഇപ്പോള്‍. മൊബൈലില്‍ ഒരു സ്പര്‍ശത്തിനപ്പുറത്ത് മത്സരം. എന്നാല്‍ യാത്ര ചെയ്യുന്നവര്‍ക്കും വിവിധ ജോലിയില്‍ മുഴുകിയിരിക്കുന്നവര്‍ക്കും ഇതല്‍പ്പം പ്രയാസമാണ്. എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയണമെന്നില്ല. മറ്റേത് മത്സരങ്ങള്‍ കാണുന്നില്ലെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ കാണാന്‍ മിക്കവരും ശ്രമിക്കും. പ്രത്യേകിച്ച് ദക്ഷിണാഫ്രിക്ക പോലെയുള്ള ശക്തരായ ടീമുകള്‍ക്കെതിരെയാണെങ്കില്‍.
ഇപ്പോള്‍ ഒരു ക്രിക്കറ്റ് ആരാധകന്‍ പങ്കുവെച്ച ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്. ഓടി കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇരുന്നാണ് ആരാധകന്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം കാണുന്നത്. അതിലെന്താണ് അത്ഭുതമെന്ന് തോന്നിയേക്കാം. മത്സരം കാണുന്നത് മൊബൈലിലല്ല. ബസില്‍ പ്രത്യേകം ഘടിപ്പിച്ച ടിവിയിലൂടെയാണ് ആരാധകന്‍ മത്സരം ആസ്വദിക്കുന്നത്. ആലപ്പുഴ - കൊയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്റ്റിലാണ് സംഭവം. ആരാധകന്റെ പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളും വന്നിട്ടുണ്ട്. ഈ പരിപാടി കൊളളാം എന്നൊക്കെയാണ് പലരും പറയുന്നത്. അതിനുള്ള ഡാറ്റ ജീവനക്കാരുടെ പോക്കറ്റില്‍ നിന്നാണോ എന്ന് മറ്റൊരു രസകരമായ കമന്റ്. ബസ് ജീവനക്കാരന്‍ ക്രിക്കറ്റ് ഭ്രാന്തനാണെന്ന് മറുപടിയും.
എന്തായാലും മത്സരം കണ്ടവര്‍ക്ക് യാതൊരുവിധ നഷ്ടവും വന്നില്ല. ബസ് ടിക്കറ്റ് എടുത്ത് ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം കാണാമെന്നായി. ഇന്ത്യ ജയിച്ചെന്ന് മാത്രമല്ല, വിരാട് കോലി സെഞ്ചുറി നേടുകയും ചെയ്തു. അത് വെറുമൊരു സെഞ്ചുറി ആയിരുന്നില്ല. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഒപ്പമെത്തുകയായിരുന്നു. ഇരുവര്‍ക്കും ഇപ്പോള്‍ 49 സെഞ്ചുറികള്‍ വീതമാണുള്ളത്. മത്സരത്തില്‍ 243 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് നേടി. വിരാട് കോലിക്ക് (101) പുറമെ ശ്രേയസ് അയ്യര്‍ (77) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83ന് എല്ലാവരും പുറത്താവുകായിരുന്നു. അഞ്് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.