കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി! ജംഷഡ്പൂര്‍ എഫ്‌സിയോ തോറ്റത് എതിരില്ലാത്ത ഒരു ഗോളിന്
തുടക്കത്തില്‍ ചില നല്ല അവസരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല.
ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. പാട്രിക് ചൗധരിയാണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടിയത്. 14 മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം തോല്‍വിയാണിത.് ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ ലീഗില്‍ പത്താം സ്ഥാനത്താണ്. ജംഷഡ്പൂരാവട്ടെ ഈ വിജയത്തോടെ 21 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.
തുടക്കത്തില്‍ ചില നല്ല അവസരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. സ്‌ട്രൈക്കര്‍ ജീസസ് ജിമിനസ് ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതാണ് കണ്ടത്. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ പ്രതീകിലൂടെ ജംഷഡ്പൂര്‍ ലീഡ് എടുത്തത്. ആ ലീഡ് നിലനിര്‍ത്താനും അവര്‍ക്ക് സാധിച്ചു.