ധോണിയുടെ വാക്കുകൾ കടമെടുത്ത് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലോകകപ്പ് താരം കേദാർ ജാദവ്

മുന്‍ ഇന്ത്യന്‍ നായകനായ എം എസ് ധോണിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്ന കേദാര്‍ ജാദവ് വിരമിക്കല്‍ പ്രഖ്യാപനത്തിലും ധോണിയുടെ അതേ വാക്കുള്‍ ഉപയോഗിച്ചതും ശ്രദ്ധേയമായി.

Kedar Jadhav announces retirement from from all forms of cricket

മുംബൈ: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലോകകപ്പ് താരം കേദാര്‍ ജാദവ്. ഇന്ത്യൻ മുന്‍ നായകന്‍ എം എസ് ധോണിയുടെ വഴി പിന്തുടര്‍ന്ന് അതേ വാക്കുകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെയാണ് ജാദവ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കിഷോര്‍കുമാറിന്‍റെ ഗാന പശ്ചാത്തലത്തിലുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് 39കാരനായ കേദാര്‍ ജാദവ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആയിരത്തി അഞ്ഞൂറ് മണിക്കൂര്‍ നീണ്ട കരിയറിലുടനീളം നിങ്ങൾ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിക്കുന്നു എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിൽ കേദാര്‍ ജാദവ് വ്യക്തമാക്കിയത്.

മുന്‍ ഇന്ത്യന്‍ നായകനായ എം എസ് ധോണിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്ന കേദാര്‍ ജാദവ് വിരമിക്കല്‍ പ്രഖ്യാപനത്തിലും ധോണിയുടെ അതേ വാക്കുള്‍ ഉപയോഗിച്ചതും ശ്രദ്ധേയമായി. 2020 ഓഗസ്റ്റ് 15നായിരുന്നു സമാനമായ വാക്കുകളില്‍ ധോണി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഇന്ന് 19:29  മുതൽ ഞാൻ വിരമിച്ചതായി ആയി കണക്കാക്കണം എന്നായിരുന്നു തന്‍റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ 'മെയിൻ പാൽ ദോ പാൽ കാ ഷേര്‍ ഹൂനിന്‍റെ' പശ്ചാത്തലത്തിൽ കരിയറിലെ ചിത്രങ്ങള്‍ പങ്കുവെച്ച് ധോണി അന്ന് കുറിച്ചത്.

ലോകകപ്പിനായി വിന്‍ഡീസിലേക്ക് പറന്ന പാറ്റ് കമിന്‍സിന്‍റെ ലഗേജ് നഷ്ടമായി, ഓസീസിന് തുടക്കത്തിലെ കല്ലുകടി

2014-2020 കാലയളവില്‍ ഇന്ത്യക്കായി 73 ഏകദിനങ്ങളിലും ഒമ്പത് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള കേദാര്‍ ജാദവ് 2019ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്കായി കളിച്ചു. ധോണിക്ക് കീഴിലാണ് കേദാര്‍ ജാദവ് ഏറ്റവും കൂടുതല്‍ തിളങ്ങിയത്. മധ്യനിര ബാറ്ററായും ഫിനിഷറായും തിളങ്ങിയ കേദാര്‍ ജാദവ് സ്ലോ ഓഫ് സ്പിന്‍ കൊണ്ട് ആശ്രയിക്കാവുന്ന ബൗളറുമായി.

73 ഏകദിനങ്ങളില്‍ നിന്ന് 42.09 ശരാശരിയില്‍ 101.61 സ്ട്രൈക്ക് റേറ്റില്‍ 1389 റണ്‍സു് നേടിയ കേദാര്‍ ജാദവ് രണ്ട് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും നേടി. 120 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 2020ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് അവസാന ഏകദിനം കളിച്ചത്. ഒമ്പത് ടി20 മത്സരങ്ങളില്‍ 122 റണ്‍സ് നേടിയ കേദാര്‍ ജാദവ് ഒരു അര്‍ധസെഞ്ചുറി നേടി. 73 ഏകദിനങ്ങളില്‍ 27 വിക്കറ്റ് നേടിയിട്ടുള്ള കേദാര്‍ ജാദവ് 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ് പ്രകടനം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനടക്കം വിവിധ ടീമുകളിലായി 95 മത്സരങ്ങള്‍ കളിച്ച കേദാര്‍ ജാദവ് 1208 റണ്‍സടിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios