മുംബൈ 382 അടിച്ചിട്ടും, മറികടന്ന് കര്‍ണാടക! വന്നവരും പോയവരുമെല്ലാം കലി തീര്‍ത്തു, ശ്രീജിത്തിന് വേഗ സെഞ്ചുറി

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കര്‍ണാടകയ്ക്ക് 36 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 21 റണ്‍സെടുത്ത നികിന്‍ ജോസിന്റെ വിക്കറ്റാണ് കര്‍ണാടകയ്ക്ക നഷ്ടമാകുന്നത്

karnataka beat mumbai by seven wickets in vijay hazare

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കെതിരെ കര്‍ണാടകയ്ക്ക് ഏഴ് വിക്കറ്റ് ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സാണ് അടിച്ചെടുത്തത്. 55 പന്തില്‍ 114 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ കര്‍ണാടക 46.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 101 പന്തില്‍ 150 റണ്‍സെടുത്ത കൃഷ്ണന്‍ ശ്രീജിത്താണ് കര്‍ണാടകയുടെ ഹീറോ.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കര്‍ണാടകയ്ക്ക് 36 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 21 റണ്‍സെടുത്ത നികിന്‍ ജോസിന്റെ വിക്കറ്റാണ് കര്‍ണാടകയ്ക്ക നഷ്ടമാകുന്നത്. പിന്നീട് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (48 പന്തില്‍ 47) - അനീഷ് കെ വി (66 പന്തില്‍ 82) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. 15-ാം ഓവറില്‍ മായങ്കിനെ പുറത്താക്കി ശിവം ദുബെ മുംബൈക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. എന്നാല്‍ യഥാര്‍ത്ഥ കളി വരാനുണ്ടായിരുന്നു. അനീഷ്, പ്രവീണ്‍ ദുബെ (50 പന്തില്‍ 65) നടത്തിയ പ്രകടനം കര്‍ണാടകയെ വിജയത്തിലേക്ക് നയിച്ചു. 66 പന്തുകള്‍ കളിച്ച അനീഷിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറുമുണ്ടായിരുന്നു. ഇരുവരും 94 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അനീഷ് പുറത്തായെങ്കിലും പ്രവീണിനെ കൂട്ടുപിടിച്ച് ശ്രീജിത്ത് ടീമിനെ വിജത്തിലേക്ക് നയിച്ചു. നാല് സിക്‌സും 20 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ശ്രീജിത്തിന്റെ ഇന്നിംഗ്‌സ്. 50 പന്തുകള്‍ നേരിട്ട പ്രവീണ്‍ ഒരു സിക്‌സും അഞ്ച് ഫോറും നേടി.

കോളടിച്ചത് മുംബൈ ഇന്ത്യന്‍സിന്! അഞ്ച് വിക്കറ്റുമായി അഫ്ഗാന്‍ വണ്ടര്‍കിഡ്; സിംബാബ്‌വെ തകര്‍ന്നു

നേരത്തെ, ടോസ് നേടിയ കര്‍ണാടക ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിയെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കര്‍ണാടകയുടെ തുടക്കം. നാലാം ഓവറില്‍ തന്നെ ആന്‍കൃഷ് രഘുവന്‍ഷിയെ (6) പുറത്താക്കാന്‍ കര്‍ണാടകയ്ക്ക് സാധിച്ചു. വിധ്യാദര്‍ പാട്ടീലിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്താവുന്നത്. പിന്നാലെ ക്രീസിലൊന്നിച്ച ആയുഷ് മാത്രെ (78) - ഹാര്‍ദിക് തമോറെ (84) സഖ്യം 141 റണ്‍സ് കൂട്ടിചേര്‍ത്തു. 30-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മാത്രെ പ്രവീണ്‍ ദുബെയുടെ പന്തില്‍ പുറത്തായി. 82 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടി. 

പിന്നാലെ തമോറെ മടങ്ങി. ശ്രേയസ് ഗോപാലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (20) പെട്ടന്ന് മടങ്ങിയെങ്കിലും േ്രശയസ് - ശിവം ദുബെ (36 പന്തില്‍ 63) വെടിക്കെട്ട് മുംബൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 148 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 10 സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. ദുബെ അഞ്ച് വീതം സിക്‌സും ഫോറും നേടി.

Latest Videos
Follow Us:
Download App:
  • android
  • ios