ഗുജറാത്ത് ടൈറ്റന്‍സിന് വലിയ തിരിച്ചടി! കെയ്ന്‍ വില്യംസണിന് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും
ടൈറ്റന്‍സ് ഒന്നും പുറത്തുവിട്ടിട്ടില്ല. 13-ാം ഓവറിലായിരുന്നു സംഭവം. റിതുരാജ് ഗെയ്കവാദ് പൊക്കിയടിച്ച പന്ത് ബൗണ്ടറി ലൈനില്‍ വില്യംസണ്‍ തടയാന്‍ ശ്രമിച്ചു. പന്ത് സിക്‌സാവുന്നത് അദ്ദേഹം തടഞ്ഞെങ്കിലും കാല് കുത്തുന്നതില്‍ പിഴച്ചു. വേദനകൊണ്ട് പുളഞ്ഞ വില്യംസണ്‍ പിന്നീട് ബാറ്റ് ചെയ്യാനും എത്തിയിരുന്നില്ല.
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് താരം കെയ്ന്‍ വില്യംസണ് ശേഷിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വില്യംസണിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. 32കാരന് നിലത്ത്് കാലുറപ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് ഫിസിയോയുടെ സഹായത്തോടെയാണ് വില്യംസണ്‍ പുറത്തേക്ക് പോകുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന തോന്നലുണ്ടാക്കിയിരുന്നു.
എന്നാല്‍ ഔദ്യോഗികമായി ടൈറ്റന്‍സ് ഒന്നും പുറത്തുവിട്ടിട്ടില്ല. 13-ാം ഓവറിലായിരുന്നു സംഭവം. റിതുരാജ് ഗെയ്കവാദ് പൊക്കിയടിച്ച പന്ത് ബൗണ്ടറി ലൈനില്‍ വില്യംസണ്‍ തടയാന്‍ ശ്രമിച്ചു. പന്ത് സിക്‌സാവുന്നത് അദ്ദേഹം തടഞ്ഞെങ്കിലും കാല് കുത്തുന്നതില്‍ പിഴച്ചു. വേദനകൊണ്ട് പുളഞ്ഞ വില്യംസണ്‍ പിന്നീട് ബാറ്റ് ചെയ്യാനും എത്തിയിരുന്നില്ല. മത്സരം ഗുജറാത്ത് ജെയന്റ്‌സ് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. സിഎസ്‌കെ മുന്നോട്ടുവെച്ച 179 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ നാല് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് നേടുകയായിരുന്നു. 36 പന്തില്‍ 63 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ഗുജറാത്തിന്റെ ടോപ് സ്‌കോററായപ്പോള്‍ രാഹുല്‍ തെവാട്ടിയ ഫിനിഷറായി. സ്‌കോര്‍: ചെന്നൈ- 178/7 (20), ഗുജറാത്ത്- 182/5 (19.2).
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 178 റണ്‍സെടുത്തു. 50 പന്തില്‍ നാല് ഫോറും 9 സിക്സറും സഹിതം 92 റണ്ണെടുത്ത ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ വെടിക്കെട്ടാണ് ചെന്നൈക്ക് സുരക്ഷിത സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായെത്തി 18-ാം ഓവറിലെ ആദ്യ പന്തിലാണ് റുതു സെഞ്ചുറിക്കരികെ മടങ്ങിയത്. അല്‍സാരി ജോസഫിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്ലിനായിരുന്നു ക്യാച്ച്. ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും അല്‍സാരി ജോസഫും രണ്ട് വീതവും ജോഷ്വാ ലിറ്റില്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.
പവര്‍പ്ലേയ്ക്കിടെ ഒരു വിക്കറ്റ് വീണെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 65ലെത്തിയിരുന്നു. 16 പന്തില്‍ രണ്ട് വീതം ഫോറും സിക്സുമായി 25 നേടിയ സാഹയെ രാജ്വര്‍ധന്‍ ഹങര്‍ഗേക്കര്‍ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇംപാക്ട് പ്ലെയറായി സായ് സുന്ദരേശനെ പാണ്ഡ്യ പറഞ്ഞയച്ചു. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ കെയ്ന്‍ വില്യംസണിന് പകരമാണ് സായ് ക്രീസിലെത്തിയത്. 17 പന്തില്‍ 22 റണ്‍സ് നേടിയ സായ്‌യുടെ ഇന്നിംഗ്‌സ് നിര്‍ണായകമായി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ എട്ടും വിജയ് ശങ്കര്‍ 21 പന്തില്‍ 27നും പുറത്തായപ്പോള്‍ ഗുജറാത്ത് ഭയന്നതാണ്.
എന്നാല്‍ ഒറ്റത്ത് നിലയുറപ്പിച്ച് അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ(36 പന്തില്‍ 63) ഇന്നിംഗ്‌സ് നിര്‍ണായകമായി. ഗില്‍ ആറ് ഫോറും മൂന്ന് സിക്‌സും പറത്തി. അവസാന ഓവറില്‍ എട്ട് റണ്‍സ് പ്രതിരോധിക്കാന്‍ തുഷാര്‍ ദേശ്പാണ്ഡെയ്ക്കായില്ല. രണ്ട് പന്തിനുള്ളില്‍ രാഹുല്‍ തെവാട്ടിയയും(15*), റാഷിദ് ഖാനും(10*) ഗുജറാത്തിന്റെ ജയമുറപ്പിച്ചു.
ഏറ്റവും മികച്ച പങ്കാളി, ഐപിഎല്ലില്‍ വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പം ശിഖര്‍ ധവാന്‍