തെരഞ്ഞെടുപ്പിനൊരുങ്ങി ബിസിസിഐ, ഗാംഗുലിക്ക് പകരം ജയ് ഷാ പ്രസിഡന്‍റായേക്കും

ജയ് ഷാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുകയണെങ്കില്‍ നിലവില്‍ പതിനഞ്ചോളം സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണ ഉറപ്പാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൊവിഡ് ആശങ്കകള്‍ക്കിടയിലും മഹാരാഷ്ട്രയില്‍ മാത്രമായി ഐപിഎല്‍ നടത്താന്‍ ബിസിസിഐക്ക് കഴിഞ്ഞത് ജയ് ഷായുടെ സംഘാടന മികവ് കൊണ്ട് മാത്രമാണെന്നും ഇതോടെ അധികാരത്തില്‍ സൗരവ് ഗാംഗുലിയേക്കാള്‍ കരുത്തനായി ജയ് ഷാ മാറിയെന്നുമാണ് വിലയിരുത്തല്‍.

Jay Shah may replace Sourav Ganguly as next BCCI President, Reports

മുംബൈ: ബിസിസിഐ ഭരണഘടന ഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം നല്‍കിയതോടെ നിര്‍ണായക തെരഞ്ഞെടുപ്പിനൊരുങ്ങി ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നായ ബിസിസിഐ. ഈ മാസം പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ സൗരവ് ഗാംഗുലിയും ജയ് ഷായും മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കും. ഈ മാസം അവസാനത്തോടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത് പുതിയ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുപ്രീം കോടതി ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയതോടെ പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ ഗാംഗുലിക്കും ജയ് ഷാക്കും മൂന്ന് വര്‍ഷം കൂടി തുടരുന്നതിന് തടസമില്ല. എന്നാല്‍ സൗരവ് ഗാംഗുലി വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനിടയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗാംഗുലിക്ക് പകരം ജയ് ഷാ ബിസിസിഐ പ്രസിഡന്‍റാകുമെന്നും സൗരവ് ഗാംഗുലി ഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ സുപ്രീം കോടതി വിധിയെക്കുറിച്ചോ ബിസിസിഐ തെരഞ്ഞെടുപ്പിനെക്കുറിച്ചോ ഗാംഗുലിയും ജയ് ഷായും മൗനം പാലിക്കുകയാണ്.

ബിസിസിഐ കേസ്: സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും ആശ്വാസം

ജയ് ഷാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുകയണെങ്കില്‍ നിലവില്‍ പതിനഞ്ചോളം സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണ ഉറപ്പാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൊവിഡ് ആശങ്കകള്‍ക്കിടയിലും മഹാരാഷ്ട്രയില്‍ മാത്രമായി ഐപിഎല്‍ നടത്താന്‍ ബിസിസിഐക്ക് കഴിഞ്ഞത് ജയ് ഷായുടെ സംഘാടന മികവ് കൊണ്ട് മാത്രമാണെന്നും ഇതോടെ അധികാരത്തില്‍ സൗരവ് ഗാംഗുലിയേക്കാള്‍ കരുത്തനായി ജയ് ഷാ മാറിയെന്നുമാണ് വിലയിരുത്തല്‍.

ധോണിയെപ്പോലെ രോഹിത്തും ആ നിര്‍ണായക തീരുമാനമെടുക്കണം, പിന്നെയെല്ലാം ചരിത്രമാകുമെന്ന് വസീം ജാഫര്‍

അതുപോലെ ഐപിഎല്‍ സംപ്രേഷണവകാശം വിറ്റ് 48,390 രൂപ സ്വന്തമാക്കാനായതിലും ജയ് ഷായുടെ ബുദ്ധിയാമെന്നാണ് വിലയിരുത്തല്‍. ഇതൊക്കെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജയ് ഷാക്ക് അധിക മുന്‍തൂക്കം നല്‍കുന്നുവെന്നാണ് സൂചന. അതിനിടെ ഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബിസിസിഐ മുന്‍ പ്രസിഡന്‍റ് എന്‍ ശ്രീനിവാസനെ മത്സരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതിന് സ്ഥിരീകരണമില്ല.

Latest Videos
Follow Us:
Download App:
  • android
  • ios