ലോകകപ്പിന് മുമ്പ് ബുമ്രക്ക് വീണ്ടും പരിക്ക്, ആരാധകര്‍ക്ക് നിരാശവാര്‍ത്തയുമായി രോഹിത്
പരിശീലനത്തിനിടെ നടുവിന് വേദന അനുഭവപ്പെട്ട ബുമ്രക്ക് ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിക്കുകയായിരുന്നുവെന്ന് ബിസിസിഐയും ട്വീറ്റില്‍ വ്യക്തമാക്കി. ബിസിസിഐ മെഡിക്കല്‍ സംഘം ബുമ്രയെ പരിശോധിച്ചുവരികയാണെന്നും ആദ്യ മത്സരത്തില്‍ ബുമ്ര കളിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി.
തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പോരാട്ടത്തിലെ ആദ്യ പന്തെറിയും മുമ്പെ ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കക്കെിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിര്‍ണായക ടോസ് നേടിയശേഷം ഫൈനല്‍ ഇലവനെ പ്രഖ്യാപിച്ച രോഹിത് ജസ്പ്രീത് ബുമ്രക്ക് നേരിയ പരിക്കുള്ളതിനാല്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയത് മലയാളികളെ നിരാശരാക്കിയതിനൊപ്പം ലോകകപ്പ് വരാനിരിക്കെ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുകയും ചെയ്യുന്നു.
പരിശീലനത്തിനിടെ നടുവിന് വേദന അനുഭവപ്പെട്ട ബുമ്രക്ക് ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിക്കുകയായിരുന്നുവെന്ന് ബിസിസിഐയും ട്വീറ്റില്‍ വ്യക്തമാക്കി. ബിസിസിഐ മെഡിക്കല്‍ സംഘം ബുമ്രയെ പരിശോധിച്ചുവരികയാണെന്നും ആദ്യ മത്സരത്തില്‍ ബുമ്ര കളിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി.
ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീട സാധ്യത; ജാക്ക് കാലിസ് ഏഷ്യാനെറ്റ് ന്യൂസിനോട്
ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര രണ്ട് മാസമായി വിശ്രമത്തിലായിരുന്നു. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ബുമ്ര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. എട്ടോവര്‍ വീതമാക്കി കുറച്ചിരുന്ന ആ മത്സരത്തില്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെ വിക്കറ്റെടുത്തെങ്കിലും രണ്ടോവറില്‍ ബുമ്ര 20ലേറെ റണ്‍സ് വഴങ്ങി. മൂന്നാം മത്സരത്തിലാകട്ടെ ബുമ്ര നാലോവറില്‍ 50 റണ്‍സിലേറെ വഴങ്ങുകയും ചെയ്തു.
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത; സൂപ്പര്‍ പേസര്‍ തിരിച്ചെത്തുന്നു
ലോകകപ്പിനുള്ള 15 അംഗ ടീമിലെടുത്ത ബുമ്രയെ ലോകകപ്പിന് മുമ്പ് തിരിക്കിട്ട് ടീമിലെടുത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഓസ്ട്രേലിയിയല്‍ ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയാവേണ്ട പേസറാണ് ബുമ്ര. നേരത്തെ നടുവിനേറ്റ പരിക്ക് പൂര്‍ണമായും മാറും മുമ്പ് തന്നെ ബുമ്രയെ ഓസീസിനെതിരായ രണ്ടാം ടി20യില്‍ കളിപ്പിക്കേണ്ടിയിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ സെലക്ടര്‍മാര്‍ക്കെതിരെ ഉയരുന്നത്. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവറുകലില്‍ നിറം മങ്ങുകയും ഹര്‍ഷല്‍ പട്ടേല്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരിക്കുകയും ചെയ്തോടെയാണ് ബുമ്രയെ രണ്ടാം ടി20യില്‍ കളിപ്പിക്കാന്‍ ടീം മാനേജ്മെന്‍റ് നിര്‍ബന്ധിതരായത്.