ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സ് അതാണ്, കോലിയെ മുന്നിലിരുത്തി ഗൗതം ഗംഭീറിന്‍റെ പ്രശംസ

ആ മത്സരത്തിലെ സാഹചര്യങ്ങളും വെല്ലുവിളികളും എതിരാളികളുടെ ശക്തിയുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സായി അതിനെ കണക്കാക്കാമെന്ന് ഗംഭീര്‍.

It is the best one-day innings I have ever seen says Gautam Gambhir on Virat Kohli's 183 vs Pakistan

ചെന്നൈ: ഇന്ത്യക്കായി ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയവരൊക്കെ ഉണ്ടെങ്കിലും ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം അതൊന്നുമല്ലെന്ന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീര്‍. വിരാട് കോലിയുമായുള്ള അഭിമുഖത്തിനിടെയാണ് ഗംഭീര്‍ ഏകദിനങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനത്തെക്കുറിച്ച് മനസു തുറന്നത്.

2012ൽ ബംഗ്ലാദേശില്‍ നടന്ന ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ വിരാട് കോലി നേടിയ 183 റണ്‍സാണ് ഏകദിന ക്രിക്കറ്റിലെ ഇന്ത്യക്കാരന്‍റെ ഏറ്റവും മികച്ച പ്രകടനമെന്ന് ഗംഭീര്‍ കോലിയോട് പറഞ്ഞു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യ് ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ചത് കോലിയുടെ സെഞ്ചുറി കരുത്തിലായിരുന്നു. ഗംഭീര്‍ പൂജ്യത്തിന് പുറത്തായശേഷമായിരുന്നു കോലിയിലൂടെ ഇന്ത്യയുടെ തിരിച്ചുവരവ്.

സര്‍ഫറാസും ജുറെലും കാത്തിരിക്കണം, പ്ലേയിംഗ് ഇലവനെക്കുറിച്ച് നിര്‍ണായക സൂചനയുമായി ഗൗതം ഗംഭീര്‍

അവസാന ഏകദിനം കളിച്ച ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 52 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 68 റണ്‍സടിച്ച് പിന്തുണ നല്‍കിയ രോഹിത് ശര്‍മയെ കൂട്ടുപിടിച്ച് കോലി ഇന്ത്യയെ അസാധ്യമെന്ന് കരുതിയ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ആ മത്സരത്തിലെ സാഹചര്യങ്ങളും വെല്ലുവിളികളും എതിരാളികളുടെ ശക്തിയുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സായി അതിനെ കണക്കാക്കാമെന്ന് ഗംഭീര്‍ പറഞ്ഞു.

It is the best one-day innings I have ever seen says Gautam Gambhir on Virat Kohli's 183 vs Pakistanഉമര്‍ ഗുല്‍-വഹാബ് റിയാസ് പേസ് ദ്വയവും സയ്യിദ് അജ്മല്‍, ഷാദിഹ് അഫ്രീദി സ്പിന്‍ ദ്വയവും ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിച്ചാണ് കോലി 183 റണ്‍സടിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യൻസ് ട്രോഫിയില്‍ വിന്‍ഡീസിനെതിരെയ നടത്തിയ മാസ്മരിക പ്രകടനത്തിന് ശേഷമായിരുന്നു കോലി പാകിസ്ഥാനെതിരെ വിസ്മയകരമായ പ്രകടനം നടത്തിയതെന്നും അത് ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നുവെന്നകാര്യം താന്‍ മുന്‍പും പലവേദികളിലും പറഞ്ഞിട്ടുണ്ടെന്നും ഗംഭീര്‍ കോലിയോട് പറഞ്ഞു. ഇന്ത്യക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്ത കോലി ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിച്ചതിനൊപ്പം വരുന്ന തലമുറക്ക് പുതിയ മാതൃകയായ കളിക്കാരന്‍ കൂടിയാണെന്നും ഗംഭീര്‍ പറഞ്ഞു,

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios