ഞാന്‍ സിക്‌സടിക്കുന്ന താരമാണ്! പിന്നെ എന്തിനാണ് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത്? ഇഷാന്‍ കിഷന്റെ ചോദ്യം
സിക്‌സുകള്‍ നേടാനാണ് കിഷന്‍ പലപ്പോഴും ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് കിഷന്‍ ഇന്നിംഗ്‌സില്‍ ഫോറുകളേക്കാള്‍ കൂടുതല്‍ സിക്‌സുകള്‍ ഉണ്ടായിരുന്നത്. വലിയ ഷോട്ടുകള്‍ കളിക്കുന്നതിനെ കുറിച്ച് കിഷന്‍ സംസാരിച്ചു.
റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കവഹിച്ച താരമാണ് ഇഷാന്‍ കിഷന്‍. ഇന്ത്യ രണ്ടിന് 48 എന്ന നിലയില്‍ നില്‍ക്കെയാണ് കിഷന്‍ ക്രീസിലെത്തുന്നത്. പിന്നീട് 84 പന്തുകള്‍ നേരിട്ട താരം 93 റണ്‍സ് നേടി. ഏഴ് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. എന്നാല്‍ റാഞ്ചിയില്‍, സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ സെഞ്ചുറി നേടാന്‍ കിഷന് സാധിച്ചില്ല. ബോണ്‍ ഫോര്‍ട്വിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ റീസ ഹെന്‍ഡ്രിക്‌സിന് ക്യാച്ച് നല്‍കിയാണ് കിഷന്‍ മടങ്ങുന്നത്.
സിക്‌സുകള്‍ നേടാനാണ് കിഷന്‍ പലപ്പോഴും ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് കിഷന്‍ ഇന്നിംഗ്‌സില്‍ ഫോറുകളേക്കാള്‍ കൂടുതല്‍ സിക്‌സുകള്‍ ഉണ്ടായിരുന്നത്. വലിയ ഷോട്ടുകള്‍ കളിക്കുന്നതിനെ കുറിച്ച് കിഷന്‍ സംസാരിച്ചു. ''ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടമാവുമ്പോള്‍ സ്‌ട്രൈക്ക് കൈമാറി കളിക്കണമെന്ന് പറയാറുണ്ട്. അതാവശ്യവുമാണ്. അങ്ങനെ കളിക്കാന്‍ ഏറെ പരിശീലനം ആവശ്യമാണ്. പക്ഷേ നിങ്ങളുടെ ശക്തി സിക്‌സ് നേടുകയെന്നതാണെങ്കില്‍ നിങ്ങള്‍ക്കതിന് സാധിക്കുന്നുവെങ്കില്‍ പിന്നെ സ്‌ട്രൈക്ക് കൈമാറേണ്ടതില്ല.
ചില താരങ്ങള്‍ക്ക് റൊട്ടേറ്റ് ചെയ്യാനായിരിക്കും താല്‍പര്യം. മറ്റുചിലര്‍ക്ക് സിക്‌സുകള്‍ നേടാനായിരിക്കും താല്‍പര്യം. ഞാന്‍ സിക്‌സുകള്‍ എളുപ്പത്തില്‍ നേടുന്നു. ഇന്നിംഗ്‌സ് തുടത്തില്‍ ഞാന്‍ കളിക്കുന്നത് പോലെ മറ്റുള്ളവര്‍ക്ക് സാധിക്കണമെന്നില്ല. എന്റെ ശക്തിയും അതാണ്. സിക്‌സുകള്‍ നേടുവാന്‍ സാധിക്കുന്നുവെങ്കില്‍ ഞാനെന്തിനാണ് സിംഗിളുകളെ കുറിച്ച് ചിന്തിക്കുന്നത്.?'' കിഷന്‍ ചോദിച്ചു.
റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 45.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ശ്രയസ് അയ്യരുടെ സെഞ്ചുറി (111 പന്തില്‍ പുറത്താവാതെ 113), ഇഷാന്‍ കിഷന്റെ (84 പന്തില്‍ 93) ഇന്നിംഗ്‌സുമൊക്കെയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. മലയാളി താരം സഞ്ജു സാംസണ്‍ 36 പന്തില്‍ പുറത്താവാതെ 30 റണ്‍സെടുത്തു.
നേരത്തെ, റീസ ഹെന്‍ഡ്രിക്‌സ് (74), എയ്ഡന്‍ മാര്‍ക്രം (79) എന്നിവരുടെ ഇന്നിംഗ്‌സാണ് സന്ദര്‍ശകരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചിരുന്നത്. ഡേവിഡ് മില്ലര്‍ (34 പന്തില്‍ പുറത്താവാതെ 35), ഹെന്റിച്ച് ക്ലാസന്‍ (30) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.
എടികെ മോഹന്‍ ബഗാന് ഇന്ന് ആദ്യ മത്സരത്തിന്, ആഷിഖ് കുരുണിയന് അരങ്ങേറ്റം; എതിരാളി ചെന്നൈയിന്‍ എഫ്‌സി
പിന്നാലെ ബാറ്റിംഗിനെത്തിയ ഇന്ത്യയെ ശ്രേയസിന്റെ രണ്ടാം ഏകദിന സെഞ്ചുറി വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 15 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. കിഷന്റെ വെടിക്കെട്ട് ഇന്നിംഗ്‌സും നിര്‍ണായകമായി. 84 പന്തില്‍ ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. സെന്‍സിബിള്‍ ഇന്നിംഗ്‌സ് കളിച്ച സഞ്ജു ഓരോ സിക്‌സും ഫോറും നേടി.