ഡെലാനിക്ക് മൂന്ന് വിക്കറ്റ്; നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിന് മുന്നില്‍ വിന്‍ഡീസിന് പതര്‍ച്ച
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സ് മാത്രമുള്ളപ്പോള്‍ വിന്‍ഡീസിന് രണ്ട് ഓപ്പണര്‍മാരേയും നഷ്ടമായി. കെയ്ല്‍ മയേഴ്‌സ് (1), ജോണ്‍സണ്‍ ചാര്‍ളസ് (24) എന്നിവരെയാണ് വിന്‍ഡീസിന് നഷ്ടമായത്.
ഹൊബാര്‍ട്ട്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അയര്‍ലന്‍ഡിന് 147 റണ്‍സ് വിജയലക്ഷ്യം. 48 പന്തില്‍ പുറത്താവാതെ 24 റണ്‍സ് നേടിയ ബ്രന്‍ഡന്‍ കിംഗാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മത്സരത്തില്‍ ജയിക്കുന്നവര്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ക്ക് പുറത്താവും. സിംബാബ്‌വെ, സ്‌കോട്‌ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. നാല് ടീമുകള്‍ക്കും ഓരോ ജയവും തോല്‍വിയുമാണുള്ളത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സ് മാത്രമുള്ളപ്പോള്‍ വിന്‍ഡീസിന് രണ്ട് ഓപ്പണര്‍മാരേയും നഷ്ടമായി. കെയ്ല്‍ മയേഴ്‌സ് (1), ജോണ്‍സണ്‍ ചാര്‍ളസ് (24) എന്നിവരെയാണ് വിന്‍ഡീസിന് നഷ്ടമായത്. നാലാമനായി ബ്രന്‍ഡന്‍ എത്തിയതോടെയാണ് വിന്‍ഡീസിന്റെ സ്‌കോര്‍ ചലിച്ചു തുടങ്ങിയത്. എന്നാല്‍ 11-ാം ഓവറില്‍ എവിന്‍ ലൂയിസിനെ (13) വിന്‍ഡീസിന് നഷ്ടമായി.
പിന്നീട് കൃത്യമായ ഇടവേളയില്‍ നിക്കോളാസ് പുരാന്‍ (13), റോവ്മാന്‍ പവല്‍ (6) എന്നിവരാണ് മടങ്ങിയത്. ഇതോടെ വിന്‍ഡീസ് 16.3 ഓവറില്‍ അഞ്ചിന് 112 എന്ന നിലയിലായി. അവസാന ഓവറുകളില്‍ ബ്രന്‍ഡനും ഒഡെയ്ന്‍ സ്മിത്തും (19*) പുറത്തെടുത്ത പ്രകടനമാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഗരേത് ഡെലാനി അയര്‍ലന്‍ഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാരി മക്കാര്‍ത്തി, സിമി സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
വെസ്റ്റ് ഇന്‍ഡീസ്: കെയ്ല്‍ മയേഴസ്, ജോണ്‍സണ്‍ ചാര്‍ളസ്, എവിന്‍ ലൂയിസ്, ബ്രന്‍ഡന്‍ കിംഗ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, അകെയ്ല്‍ ഹുസൈന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, ഒബെദ് മക്‌കോയ്.
അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്ര്യൂ ബാല്‍ബിര്‍ണി, ലോര്‍കന്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, ക്വേര്‍ടിസ് കാംഫര്‍, ജോര്‍ജ് ഡോക്ക്‌റെല്‍, ഗരേത് ഡെലാനി, മാര്‍ക് അഡൈര്‍, സിമി സിംഗ്, ബാരി മക്കാര്‍ത്തി, ജോഷ്വാ ലിറ്റില്‍.