ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുക 20 കോടി, ടി20 ലോകകപ്പില്‍ കിരീടം നേടിയാല്‍ എത്ര കിട്ടും
ഐപിഎല്ലില്‍ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കോടികളാണ്. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ബിസിസിഐ സമ്മാനത്തുകയായി നല്‍കിയത് 20 കോടിയാണ്. ര
മുംബൈ: ഐപിഎല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ടീമുകളും ആരാധകരും. ഐപിഎല്ലില്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞുവരുമ്പോള്‍ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാനും രണ്ടാമതുള്ള കൊല്‍ക്കത്തയും ഹൈദരാബാദും ലഖ്നൗവുമാണ് പ്ലേ ഓഫിലെത്താന്‍ കൂടുതല്‍ സാധ്യതയുള്ള ടീമുകള്‍. എന്നാല്‍ മുംബൈ ഇന്ത്യൻസ് ഒഴികെയുള്ള ടീമുകള്‍ക്കെല്ലാം ഇപ്പോഴും പ്ലേ ഓഫ് സാധ്യത നിലിനില്‍ക്കുന്നുണ്ട്. മുംബൈക്ക് നേരിയ സാധ്യത മാത്രമാണ് അവേശേഷിക്കുന്നത്.
ഐപിഎല്ലില്‍ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കോടികളാണ്. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ബിസിസിഐ സമ്മാനത്തുകയായി നല്‍കിയത് 20 കോടിയാണ്. രണ്ടാം സ്ഥാനക്കാരായ ഗുജറാത്തിന് 12.5 കോടി രൂപയായിരുന്നു സമ്മാനത്തുക.ഇത്തവണത്തെ ഐപിഎല്‍ പ്രൈസ് മണി 30 കോടിയായി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സമ്മാനത്തുകയില്‍ ബിസിസിഐ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഈ സാഹചര്യത്തില്‍ ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നേടുന്നവര്‍ക്ക് എത്ര കോടി സമ്മാനത്തുകയായി ലഭിക്കുമെന്ന് നോക്കാം. ജൂണ്‍ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസലുമായി തുടങ്ങുന്ന ലോകകപ്പിലെ സമ്മാനത്തുക ഐസിസി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2022ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ജേതാക്കളായ ഇംഗ്ലണ്ട് ടീമിന് സമ്മാനത്തുകയായി നല്‍കിയത് 13, 34 ലക്ഷത്തോളം രൂപയായിരുന്നു.രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന് ആറരക്കോടി രൂപയോളം സമ്മാനത്തുകയായി ലഭിച്ചു.
ഇത്തവണ കൂടുതല്‍ ടീമുകളും കൂടുതല്‍ മത്സരങ്ങളുമുള്ളതിനാല്‍ പ്രൈസ് മണിയിലും കാര്യമായ വര്‍ധന ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ തവണ പത്ത് ടീമുകള്‍ മാത്രമാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ അഞ്ച് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളായി 20 ടീമുകളാണ് മത്സരിക്കുന്നത്.ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പം പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, കാനഡ, ആതിഥേയരായ അമേരിക്ക തുടങ്ങിയവരാണുള്ളത്.ആകെ 55 മത്സരങ്ങളാണ് ഇത്തവണ ടൂര്‍ണമെന്‍റിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക