comscore

കന്നി ഐപിഎല്ലില്‍ കിരീടത്തോടെ തുടങ്ങി ഗുജറാത്ത്; രാജസ്ഥാനെ തകര്‍ത്ത് ഏഴ് വിക്കറ്റിന്

IPL FINAL 2022 LIVE GT vs RR LIVE UPDATES

ഐപിഎല്‍ കിരീടപ്പോരില്‍ (IPL Final 2022) രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ഏഴ് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സിന് കിരീടം. 131 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 18.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്‍ ( പുറത്താവാതെ 45), ഹാര്‍ദിക് പാണ്ഡ്യ (34), ഡേവിഡ് മില്ലര്‍ (പുറത്താവാതെ 32) എന്നിവര്‍ വിജയം എളുപ്പമാക്കി. വൃദ്ധിമാന്‍ സാഹ (5), മാത്യൂ വെയ്ഡ് (8) എന്നിവര്‍ പുറത്തായി. നേരത്തെ,  ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. 35 പന്തില്‍ 39 റണ്‍സെടുത്ത ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 11 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. ഗുജറാത്തിനായി ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ രണ്ടും റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി.

11:05 PM IST

ശ്രദ്ധയോടെ ഗില്‍- ഹാര്‍ദിക് സഖ്യം

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയിക്കാന്‍ വേണ്ടത് 48 പന്തില്‍ 54 റണ്‍സ്. 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സാണ് ഗുജറാത്ത് നേടിയത്. ശുഭ്മാന്‍ ഗില്‍ (27), ഹാര്‍ദിക് പാണ്ഡ്യ (28) എന്നിവരാണ് ക്രീസില്‍. ഇരുവരും ഇതുവരെ 52 റണ്‍സ് കൂട്ടിചേര്‍ത്തു.
 
10:42 PM IST

തിരിച്ചടിച്ച് രാജസ്ഥാന്‍ റോയല്‍സ്

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തിരിച്ചടിച്ച് രാജസ്ഥാന്‍ റോയല്‍സ്. 131 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആറ് ഓവറില്‍ 31 റണ്‍സ് മാത്രമാണ് നേടാനായത്. വൃദ്ധിമാന്‍ സാഹ (5), മാത്യൂ വെയ്ഡ് (8) എന്നിവര്‍ പുറത്തായി. പ്രസിദ്ധ് കൃഷ്ണയും ട്രന്റ് ബോള്‍ട്ടും വിക്കറ്റ് പങ്കിട്ടു. ഹാര്‍ദിക് പാണ്ഡ്യ (2), ശുഭ്മാന്‍ ഗില്‍ (10) എന്നിവരാണ് ക്രിസീല്‍.
 
9:53 PM IST

ഗുജറാത്ത് ടൈറ്റന്‍സിന് 131 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 131 റണ്‍സ് വിജയലക്ഷ്യം. മൂന്ന് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് രാജസ്ഥാനെ തകര്‍ത്തത്. സായ് കിഷോര്‍ രണ്ട് വിക്കറ്റെടുത്തു. സഞ്ജു സാംസണ്‍ (14) നിരാശപ്പെടുത്തി. 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. Read More...

9:31 PM IST

ഹെറ്റ്‌മെയറും നിരാശപ്പെടുത്തി, അശ്വിന്‍ മടങ്ങി

രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ 16 ഓവറില്‍ ആറിന് 98 എന്ന നിലയിലാണ്. ഷിംറോണ്‍ ഹെറ്റ്‌മെയറും (11), ആര്‍ അശ്വിനുമാണ് (6) അവസാനമായി പുറത്തായത്. ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. റിയാന്‍ പരാഗ് (), ട്രന്‍റ് ബോള്‍ട്ട് (0)  എന്നിവരാണ് ക്രീസില്‍.

9:10 PM IST

പടിക്കലിന്റെ വഴിയേ ജോസ് ബട്‌ലറും

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അടുത്തടുത്ത ഓവറുകളില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റ് നഷ്ടം. ജോസ് ബട്‌ലര്‍ (39) മടങ്ങിയതാണ് രാജസ്ഥാനെ കൂടുതല്‍ പ്രശ്‌നത്തിലാക്കിയത്. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. അതിന് തൊട്ടുമുമ്പുള്ള ഓവറില്‍ ദേവ്ദത്ത് പടിക്കലും (2) പുറത്തായിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (0), ആര്‍ അശ്വിന്‍ () എന്നിവരാണ് ക്രീസില്‍. നാല് 79 എന്ന നിലയിലാണ് രാജസ്ഥാന്‍.
 
9:06 PM IST

പടിക്കല്‍ മടങ്ങി, രാജസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ കടുത്ത പ്രതിരോധത്തില്‍. 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 79 എന്ന നിലയിലാണ് രാജസ്ഥാന്‍. ദേവ്ദത്ത് പടിക്കലാണ് (2) അവസാനം പുറത്തായത്. ജോസ് ബട്‌ലര്‍ (39), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (0) എന്നിവരാണ് ക്രീസില്‍.
 
8:50 PM IST

ഐപിഎല്ലിലെ വേഗമേറിയ പന്ത്, ഉമ്രാന്‍ മാലിക്കിനെ കടത്തിവെട്ടി ലോക്കി ഫെര്‍ഗൂസന്‍

അഹമ്മദാബാദ്: ഐപിഎല്ലിലെ വേഗമേറിയ പന്തെറിഞ്ഞതിന്‍റെ റെക്കോര്‍ഡ് ഇനി ഗുജറാത്ത് ടൈറ്റന്‍സ് താരം ലോക്കി ഫെര്‍ഗൂസന്. ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആണ് ലോക്കി ഫെര്‍ഗൂസന്‍ ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. ഫൈനലില്‍ ജോസ് ബട്‌ലര്‍ക്കെതിരെ അഞ്ചാം ഓവറിലെ അവസാന പന്ത് 157.3 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞാണ് ലോക്കി ഫെര്‍ഗൂസന്‍ ഉമ്രാന്‍ മാലിക്കിന്‍റെ റെക്കോര്‍ഡ് തകര്‍ത്തത്.Read More...

8:45 PM IST

സഞ്ജുവിനെ മടക്കിയച്ച് ഹാര്‍ദിക്

രാജസ്ഥാന്‍ റോയല്‍സിന് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ (14) നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ എഡ്ജായ പന്ത് കവറില്‍ സായ് കിഷോറിന്റെ കൈകളിലേക്ക്. ഒമ്പത് ഓവറില്‍ പിന്നിടുമ്പോള്‍ രണ്ടിന് 60 എന്ന നിലയിലാണ് രാജസ്ഥാന്‍. 

8:41 PM IST

ശ്രദ്ധയോടെ സഞ്ജു- ബട്‌ലര്‍ സഖ്യം

യഷസ്വി ജയ്‌സ്വാളിനെ (22) നഷ്ടമായ ശേഷം വളരെ ശ്രദ്ധയോടെയാണ് സഞ്ജു- ബട്‌ലര്‍ സഖ്യം ബാറ്റ് ചെയ്യുന്നത്. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 59 എന്ന നിലയാണ് രാജസ്ഥാന്‍.
 
8:23 PM IST

യഷസ്വി ജയ്‌സ്വാള്‍ പുറത്ത്

രാജസ്ഥാന്‍ റോയല്‍സിന് ആദ്യ വിക്കറ്റ് നഷ്ടം. യഷസ്വി ജയ്‌സ്വാളിന്റെ (22) വിക്കറ്റാണ് രാജസ്ഥാന്‍ നഷ്ടമായത്. യഷ് ദയാലിന്റെ പന്തില്‍ സായ് കിഷോര്‍ ക്യാച്ചെടുത്തു. ജോസ് ബട്‌ലര്‍ (8) ക്രീസിലുണ്ട്. നാല് ഓവറില്‍ 31 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

8:11 PM IST

രാജസ്ഥാന്‍ റോയല്‍സിന് പതിഞ്ഞ തുടക്കം

അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന്‍ റോയല്‍സിന് പതിഞ്ഞ തുടക്കം. രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് റണ്‍സാണ് രാജസ്ഥാന്റെ സമ്പാദ്യം. ജോസ് ബട്‌ലര്‍ (6), യഷസ്വി ജയ്‌സ്വാള്‍ (0) എന്നിവരാണ് ക്രീസില്‍.

7:37 PM IST

ഒരു മാറ്റവുമായി ഗുജറാത്ത് ടൈറ്റന്‍സ്

ആദ്യ ക്വാളിഫയര്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണാണ് ഗുജറാത്ത് ഫൈനലിനിറങ്ങുന്നത്. ലോക്കി ഫെര്‍ഗൂസണ്‍ തിരിച്ചെത്തി. അല്‍സാരി ജോസഫാണ് പുറത്തായത്. രാജസ്ഥാന്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

7:32 PM IST

രാജസ്ഥാന്‍ റോയല്‍സിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. Read More...
 
7:08 PM IST

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സി പുറത്തിറക്കി, ഗിന്നസ് റെക്കോര്‍ഡ്

ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങിനിടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സി പുറത്തിറക്കി. ഐപിഎല്‍ ടീമുകളുടെ ലോഗോ അടങ്ങുന്നതാണ് ജേഴ്സി.

6:52 PM IST

കിരീടപ്പോരിന് അരങ്ങൊരുങ്ങി

6:49 PM IST

കിരീടം ആര്‍ക്കെന്ന് തീരുമാനിക്കുക ഇവരുടെ പ്രകടനം, ഫൈനലില്‍ ശ്രദ്ധിക്കേണ്ട 6 താരങ്ങള്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍ (IPL Final) ആദ്യ കിരീടം തേടി ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം കിരീടം തേടി രാജസ്ഥാന്‍ റോയല്‍സും(RR vs GT) ഇറങ്ങുമ്പോള്‍ നിര്‍ണായക മത്സരത്തില്‍ അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്ന ചില കളിക്കാരുണ്ട്. ചിലപ്പോള്‍ അപ്രതീക്ഷിതമായി പുതിയൊരു താരോദയവും ഫൈനലില്‍ ഉണ്ടായേക്കാം. എങ്കിലും ഫൈനലില്‍ ഫലം നിര്‍ണയിക്കാനിടയുള്ള ചില കളിക്കാര്‍ ആരൊക്കയെന്ന് നോക്കാം.Read More...

6:13 PM IST

അന്ന് രാജസ്ഥാന്‍ ചിത്രത്തിലേ ഇല്ല, ചര്‍ച്ചയായി സഞ്ജുവിന്‍റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഫൈനലിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ‍ഞ്ജു സാംസണിന്‍റെ(Sanju Samson) ഭാര്യ ചാരുലത രമേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം.Read More...

5:28 PM IST

സഞ്ജുവിനെതിരെ സച്ചിന്റെ വിമര്‍ശനം അനവസരത്തില്‍: വി ശിവന്‍കുട്ടി

സച്ചിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയാണ് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സച്ചിന്റെ അഭിപ്രായം മാനിക്കുന്നുവെന്നും, എന്നാല്‍ വിമര്‍ശനം അനവസരത്തിലായിരുന്നുവെന്ന് ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. Read More...
 
5:20 PM IST

ആരടിക്കും കപ്പ്, ഹര്‍ദിക്കോ സഞ്ജുവോ? പ്രവചനവുമായി മുന്‍താരങ്ങള്‍

ഇന്ത്യന്‍ സ്‌പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ്, റാവല്‍പിണ്ടി എക്‌സ്‌പ്രസ് ഷൊയൈബ് അക്‌തര്‍, മിസ്റ്റര്‍ ഐപിഎല്‍ സുരേഷ് റെയ്‌ന എന്നിവരുടെ പിന്തുണ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമാണ് Read More...

4:38 PM IST

ഫൈനലിന് മണിക്കൂറുകള്‍ മാത്രം

11:08 PM IST:

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയിക്കാന്‍ വേണ്ടത് 48 പന്തില്‍ 54 റണ്‍സ്. 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സാണ് ഗുജറാത്ത് നേടിയത്. ശുഭ്മാന്‍ ഗില്‍ (27), ഹാര്‍ദിക് പാണ്ഡ്യ (28) എന്നിവരാണ് ക്രീസില്‍. ഇരുവരും ഇതുവരെ 52 റണ്‍സ് കൂട്ടിചേര്‍ത്തു.
 
10:43 PM IST:

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തിരിച്ചടിച്ച് രാജസ്ഥാന്‍ റോയല്‍സ്. 131 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആറ് ഓവറില്‍ 31 റണ്‍സ് മാത്രമാണ് നേടാനായത്. വൃദ്ധിമാന്‍ സാഹ (5), മാത്യൂ വെയ്ഡ് (8) എന്നിവര്‍ പുറത്തായി. പ്രസിദ്ധ് കൃഷ്ണയും ട്രന്റ് ബോള്‍ട്ടും വിക്കറ്റ് പങ്കിട്ടു. ഹാര്‍ദിക് പാണ്ഡ്യ (2), ശുഭ്മാന്‍ ഗില്‍ (10) എന്നിവരാണ് ക്രിസീല്‍.
 
10:00 PM IST:

ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 131 റണ്‍സ് വിജയലക്ഷ്യം. മൂന്ന് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് രാജസ്ഥാനെ തകര്‍ത്തത്. സായ് കിഷോര്‍ രണ്ട് വിക്കറ്റെടുത്തു. സഞ്ജു സാംസണ്‍ (14) നിരാശപ്പെടുത്തി. 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. Read More...

9:31 PM IST:

രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ 16 ഓവറില്‍ ആറിന് 98 എന്ന നിലയിലാണ്. ഷിംറോണ്‍ ഹെറ്റ്‌മെയറും (11), ആര്‍ അശ്വിനുമാണ് (6) അവസാനമായി പുറത്തായത്. ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. റിയാന്‍ പരാഗ് (), ട്രന്‍റ് ബോള്‍ട്ട് (0)  എന്നിവരാണ് ക്രീസില്‍.

9:10 PM IST:

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അടുത്തടുത്ത ഓവറുകളില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റ് നഷ്ടം. ജോസ് ബട്‌ലര്‍ (39) മടങ്ങിയതാണ് രാജസ്ഥാനെ കൂടുതല്‍ പ്രശ്‌നത്തിലാക്കിയത്. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. അതിന് തൊട്ടുമുമ്പുള്ള ഓവറില്‍ ദേവ്ദത്ത് പടിക്കലും (2) പുറത്തായിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (0), ആര്‍ അശ്വിന്‍ () എന്നിവരാണ് ക്രീസില്‍. നാല് 79 എന്ന നിലയിലാണ് രാജസ്ഥാന്‍.
 
9:06 PM IST:

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ കടുത്ത പ്രതിരോധത്തില്‍. 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 79 എന്ന നിലയിലാണ് രാജസ്ഥാന്‍. ദേവ്ദത്ത് പടിക്കലാണ് (2) അവസാനം പുറത്തായത്. ജോസ് ബട്‌ലര്‍ (39), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (0) എന്നിവരാണ് ക്രീസില്‍.
 
8:50 PM IST:

അഹമ്മദാബാദ്: ഐപിഎല്ലിലെ വേഗമേറിയ പന്തെറിഞ്ഞതിന്‍റെ റെക്കോര്‍ഡ് ഇനി ഗുജറാത്ത് ടൈറ്റന്‍സ് താരം ലോക്കി ഫെര്‍ഗൂസന്. ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആണ് ലോക്കി ഫെര്‍ഗൂസന്‍ ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. ഫൈനലില്‍ ജോസ് ബട്‌ലര്‍ക്കെതിരെ അഞ്ചാം ഓവറിലെ അവസാന പന്ത് 157.3 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞാണ് ലോക്കി ഫെര്‍ഗൂസന്‍ ഉമ്രാന്‍ മാലിക്കിന്‍റെ റെക്കോര്‍ഡ് തകര്‍ത്തത്.Read More...

8:46 PM IST:

രാജസ്ഥാന്‍ റോയല്‍സിന് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ (14) നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ എഡ്ജായ പന്ത് കവറില്‍ സായ് കിഷോറിന്റെ കൈകളിലേക്ക്. ഒമ്പത് ഓവറില്‍ പിന്നിടുമ്പോള്‍ രണ്ടിന് 60 എന്ന നിലയിലാണ് രാജസ്ഥാന്‍. 

8:41 PM IST:

യഷസ്വി ജയ്‌സ്വാളിനെ (22) നഷ്ടമായ ശേഷം വളരെ ശ്രദ്ധയോടെയാണ് സഞ്ജു- ബട്‌ലര്‍ സഖ്യം ബാറ്റ് ചെയ്യുന്നത്. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 59 എന്ന നിലയാണ് രാജസ്ഥാന്‍.
 
8:23 PM IST:

രാജസ്ഥാന്‍ റോയല്‍സിന് ആദ്യ വിക്കറ്റ് നഷ്ടം. യഷസ്വി ജയ്‌സ്വാളിന്റെ (22) വിക്കറ്റാണ് രാജസ്ഥാന്‍ നഷ്ടമായത്. യഷ് ദയാലിന്റെ പന്തില്‍ സായ് കിഷോര്‍ ക്യാച്ചെടുത്തു. ജോസ് ബട്‌ലര്‍ (8) ക്രീസിലുണ്ട്. നാല് ഓവറില്‍ 31 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

8:11 PM IST:

അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന്‍ റോയല്‍സിന് പതിഞ്ഞ തുടക്കം. രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് റണ്‍സാണ് രാജസ്ഥാന്റെ സമ്പാദ്യം. ജോസ് ബട്‌ലര്‍ (6), യഷസ്വി ജയ്‌സ്വാള്‍ (0) എന്നിവരാണ് ക്രീസില്‍.

7:40 PM IST:

ആദ്യ ക്വാളിഫയര്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണാണ് ഗുജറാത്ത് ഫൈനലിനിറങ്ങുന്നത്. ലോക്കി ഫെര്‍ഗൂസണ്‍ തിരിച്ചെത്തി. അല്‍സാരി ജോസഫാണ് പുറത്തായത്. രാജസ്ഥാന്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

7:35 PM IST:

അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. Read More...
 
7:08 PM IST:

ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങിനിടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സി പുറത്തിറക്കി. ഐപിഎല്‍ ടീമുകളുടെ ലോഗോ അടങ്ങുന്നതാണ് ജേഴ്സി.

6:52 PM IST:

6:49 PM IST:

അഹമ്മദാബാദ്: ഐപിഎല്ലില്‍ (IPL Final) ആദ്യ കിരീടം തേടി ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം കിരീടം തേടി രാജസ്ഥാന്‍ റോയല്‍സും(RR vs GT) ഇറങ്ങുമ്പോള്‍ നിര്‍ണായക മത്സരത്തില്‍ അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്ന ചില കളിക്കാരുണ്ട്. ചിലപ്പോള്‍ അപ്രതീക്ഷിതമായി പുതിയൊരു താരോദയവും ഫൈനലില്‍ ഉണ്ടായേക്കാം. എങ്കിലും ഫൈനലില്‍ ഫലം നിര്‍ണയിക്കാനിടയുള്ള ചില കളിക്കാര്‍ ആരൊക്കയെന്ന് നോക്കാം.Read More...

6:13 PM IST:

ഫൈനലിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ‍ഞ്ജു സാംസണിന്‍റെ(Sanju Samson) ഭാര്യ ചാരുലത രമേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം.Read More...

5:28 PM IST:

സച്ചിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയാണ് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സച്ചിന്റെ അഭിപ്രായം മാനിക്കുന്നുവെന്നും, എന്നാല്‍ വിമര്‍ശനം അനവസരത്തിലായിരുന്നുവെന്ന് ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. Read More...
 
5:20 PM IST:

4:38 PM IST: