പ്രതിഫലത്തിൽ സഞ്ജു സൂര്യകുമാറിനും ഹാർദ്ദിക്കിനും മേലെ; റീടെൻഷനിലും ഞെട്ടിച്ച് പഞ്ചാബ്; കൈയിലുള്ളത് 110.5 കോടി

ഐപിഎല്ലിലെ ഓരോ ടീമുകളും നിലനിർത്തിയ താരങ്ങളും ഒഴിവാക്കിയ താരങ്ങളും ലേലത്തില്‍ കൈയിലുള്ള ബാക്കി തുക എത്രയെന്നും നോക്കാം.

 

IPL 2025: IPL Teams retained and released players full list,Total money remaining in purse for each teams

മുംബൈ: ഐപിഎൽ താരലേലത്തിന് മുൻപ് ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫ്രാഞ്ചാസൈികൾ. നവംബർ അവസാനം റിയാദിലാണ് താരലേലം നടക്കുക. ഐപിഎല്ലിലെ ഓരോ ടീമുകളും നിലനിർത്തിയ താരങ്ങളും ഒഴിവാക്കിയ താരങ്ങളും ലേലത്തില്‍ കൈയിലുള്ള ബാക്കി തുക എത്രയെന്നും നോക്കാം.

മുംബൈ ഇന്ത്യൻസ്

IPL 2025: IPL Teams retained and released players full list,Total money remaining in purse for each teamsമുംബൈ ഇന്ത്യൻസ് അഞ്ച് താരങ്ങളെ നിലനിർത്തി. ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, ഹാർദ്ദിക് പണ്ഡ്യ, രോഹിത് ശർമ്മ, തിലക് വർമ്മ എന്നിവരെയാണ് മുംബൈ നിലനിർത്തിയത്. 18 കോടിയുള്ള ജസ്പ്രീത് ബുമ്ര വിലയേറിയ താരം. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും സൂര്യകുമാര്‍ യാദവിനും 16.35 കോടി രൂപയായിരിക്കും പ്രതിഫലം. രോഹിത്തിനെ ടീമിലെ നാലാമനായി നിലനിർത്തിയത് 16.30 കോടി രൂപക്കാണ്. ഇഷാൻ കിഷനും ടിം ഡേവിഡുമാണ് ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങൾ. താരലേലത്തിൽ മുംബൈയ്ക്ക് പേഴ്സില്‍ ബാക്കിയുള്ളത് 45 കോടി രൂപ. ഈ സീസണിലും മുംബൈയെ ഹാർദ്ദിക് പാണ്ഡ്യ നയിക്കുമെന്ന് കോച്ച് മഹേള ജർവർധനെ പറഞ്ഞു.

ചെന്നൈ സൂപ്പർ കിംഗ്സ്

IPL 2025: IPL Teams retained and released players full list,Total money remaining in purse for each teamsചെന്നൈ സൂപ്പർ കിംഗ്സ് റുതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരാന, ശിവം ദുബേ, എം എസ് ധോണി എന്നിവരെ നിലനിർത്തി. റുതുരാജിനും ജഡേജയ്ക്കും 18 കോടി രൂപയും ധോണിക്ക് നാല് കോടി രൂപയുമാണ് ചെന്നൈ നൽകുക. ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, ദീപക് ചാഹർ, ഷാർദ്ദുൽ താക്കൂർ എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങൾ. താരലേലത്തിൽ ചെന്നൈയ്ക്ക് 55 കോടി രൂപയാണ് ഇനി ബാക്കിയുള്ളത്.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

IPL 2025: IPL Teams retained and released players full list,Total money remaining in purse for each teamsറോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിർത്തിയത് മൂന്ന് താരങ്ങളെ മാത്രം. വിരാട് കോലിയെ 21 കോടി രൂപയ്ക്കും രജത് പാടീദാറിനെ 11 കോടിക്കും യഷ് ദയാലിനെ 5 കോടിക്കുമാണ് ആർസിബി നിലനിർത്തിയത്. ഗ്ലെൻ മാക്സ്‍വെൽ, മുഹമ്മദ് സിറാജ്, ഫാഫ് ഡുപ്ലെസി, കാമറൂൺ ഗ്രീൻ എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖർ. താരലേലത്തിൽ ബെംഗളൂരുവിന് 83 കോടി രൂപയാണ് ബാക്കിയുള്ളത്.

രാജസ്ഥാൻ റോയൽസ്

IPL 2025: IPL Teams retained and released players full list,Total money remaining in purse for each teamsരാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെ നിലനിർത്തി. യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്മെയർ, സന്ദീപ് ശർമ്മ എന്നിവരാണ് രാജസ്ഥാൻ നിലനിർത്തിയ മറ്റ് താരങ്ങൾ. സഞ്ജുവിനും ജയ്സ്വാളിനും 18 കോടി രൂപ വീതമാണ് പ്രതിഫലം. യുസ്‍വേന്ദ്ര ചാഹൽ, ജോസ് ബട്‍ലർ, ആർ അശ്വിൻ എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങൾ. താലലേലത്തിൽ ബാക്കിയുള്ളത് 41 കോടിരൂപ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

IPL 2025: IPL Teams retained and released players full list,Total money remaining in purse for each teamsകൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 6 താരങ്ങളെ നിലനിർത്തി. 13 കോടി പ്രതിഫലമുള്ള റിങ്കു സിംഗാണ് ഒന്നാം നമ്പർ താരം. വരുൺ ചക്രവർത്തിക്കും സുനിൽ നരൈനും ആന്ദ്രേ റസലിനും 12 കോടി രൂപ വീതം നൽകും. ഹർഷിത് റാണയ്ക്കും രമൺദീപ് സിംഗിനും നാല് കോടിരൂപ വീതവും. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, മിച്ചൽ സ്റ്റാർക്ക്, ഫിൽ സാൾട്ട്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ എന്നിവരാണ് ഒഴിവാക്കപപെട്ട പ്രധാനതാരങ്ങൾ. താരലേലത്തിൽ ബാക്കിയുള്ളത് 51 കോടിരൂപ.

ഡൽഹി ക്യാപിറ്റൽസ്

IPL 2025: IPL Teams retained and released players full list,Total money remaining in purse for each teamsഡൽഹി ക്യാപിറ്റൽസ് 4 താരങ്ങളെ നിലനിർത്തി. 16.5 കോടി രൂപ പ്രതിഫലമുള്ള അക്സർ പട്ടേലാണ് വിലയേറിയ താരം. കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറെൽ എന്നിവരേയും ഡൽഹി നിലനിർത്തി. ക്യാപ്റ്റൻ റിഷഭ് പന്ത്, ഡേവിഡ് വാർണർ, ആൻറിച് നോർകിയ, ജാക് ഫ്രേസര്‍ മക്‌ഗുര്‍ഗ് എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രധാനതാരങ്ങൾ. താരലേലത്തിൽ ബാക്കിയുള്ളത് 73 കോടി രൂപ.

ലഖ്നൗ സൂപ്പർ ജയന്‍റ്സ്

IPL 2025: IPL Teams retained and released players full list,Total money remaining in purse for each teamsലഖ്നൗ സൂപ്പർ ജയന്‍റ്സ് അഞ്ച് താരങ്ങളെ നിലനിർത്തി. 21 കോടി പ്രതിഫലമുള്ള നിക്കോളാസ് പുരാൻ ആണ് വിലയേറിയ താരം. രവി ബിഷ്ണോയ്, മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആയുഷ് ബദോണി എന്നിവരാണ് ലഖ്നൗ നിലനിർത്തിയ മറ്റുതാരങ്ങൾ. ക്യാപ്റ്റൻ കെ എൽ രാഹുൽ, മാർക്കസ് സ്റ്റോയിനിസ്, ക്വിന്‍റൺ ഡി കോക്ക്, ക്രുനാൽ പണ്ഡ്യ എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങൾ. താരലേലത്തിൽ ബാക്കിയുള്ളത് 69 കോടി രൂപ.

ഗുജറാത്ത് ടൈറ്റൻസ്

IPL 2025: IPL Teams retained and released players full list,Total money remaining in purse for each teamsഗുജറാത്ത് ടൈറ്റൻസ് അ‍ഞ്ച് താരങ്ങളെ നിലനിർത്തി.18 കോടി രൂപ പ്രതിഫലമുളള റാഷിദ് ഖാൻ വിലയേറിയതാരം. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, സായ് സുദർശൻ, രാഹുൽ തെവാത്തിയ, ഷാരൂഖ് ഖാൻ എന്നിവരാണ് മറ്റ് താരങ്ങൾ. മുഹമ്മദ് ഷമിയും ഡേവിഡ് മില്ലറുമാണ് ഒഴിവാക്കപ്പെട്ട പ്രമുഖർ. താരലേലത്തിൽ ബാക്കിയുളളത് 69 കോടി രൂപ.

സൺറൈസേഴ്സ് ഹൈദരാബാദ്

IPL 2025: IPL Teams retained and released players full list,Total money remaining in purse for each teamsസൺറൈസേഴ്സ് ഹൈദരാബാദ് അഞ്ച് താരങ്ങളെ നിലനിർത്തി. 23 കോടി രൂപ പ്രതിഫലമുള്ള ഹെൻറിച് ക്ലാസൻ വിലയേറിയ താരം. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ നിലനിർത്തി. വാഷിംഗ്ടൺ
സുന്ദർ, ടി നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവരെ ഒഴിവാക്കി. താരലേലത്തിൽ ബാക്കിയുള്ളത് 45 കോടി രൂപ.

പഞ്ചാബ് കിംഗ്സ്

IPL 2025: IPL Teams retained and released players full list,Total money remaining in purse for each teamsപഞ്ചാബ് കിംഗ്സ് ശശാങ്ക് സിംഗിനെയും പ്രഭ്സിമ്രാൻ സിംഗിനെയും മാത്രമാണ് നിലനിർത്തിയത്. ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, സാം കറൺ, ജോണി ബെയ്ർസ്റ്റോ, കാഗിസോ റബാഡ, ജോണി ബെയ്ർസ്റ്റോ എന്നിവരെ ഒഴിവാക്കി. താരലേലത്തിൽ ബാക്കിയുള്ളത് 110.5 കോടി രൂപ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios