അടിസ്ഥാന വില 20 ലക്ഷം, വലം കൈയൻ 'സുരേഷ് റെയ്ന'ക്കായി ചെന്നൈ മുടക്കിയത് 8.40 കോടി, ടീമിലെടുത്തത് വെറുതെയാവില്ല

വെടിക്കെട്ട് ബാറ്ററായ റിസ്‌വിക്കായി ചെന്നൈക്കൊപ്പം ഡല്‍ഹിയും ശക്തമായി രംഗത്തുവന്നതോടെയാണ് യുവതാരത്തിന്‍റെ വില ഉയര്‍ന്നത്. ഇരു ടീമുകളും മത്സരിച്ച് ലേലം വിളിച്ചതോടെ ലേലത്തുക അഞ്ച് കോടിയും കടന്നു കുതിച്ചു. ഉത്തര്‍പ്രദേശിനായി അണ്ടര്‍ 23 ലിസ്റ്റ് എ മത്സരങ്ങളില്‍ ആറ് ഇന്നിംഗ്സുകളില്‍ 454 റണ്‍സടിച്ച റിസ്‌വി 29 ഫോറും 37 സിക്സും നേടിയിട്ടുണ്ട്.

IPL 2024 Auction: Who is Sameer Rizvi Right-handed Suresh Raina of Indian Cricket

ദുബായ്: ഐപിഎല്‍ താരലേലത്തില്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയുല്ള താരത്തിനായി 8.40 കോടി മുടക്കി സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിന്‍റെ താരമായ സമീര്‍ റിസ്‌‌‌വിക്കുവേണ്ടിയാണ് ചെന്നൈ ശക്തമായ ലേലം വിളിക്കൊടുവില്‍ 8.40 കോടി മുടക്കി സ്വന്തമാക്കിയത്.

വെടിക്കെട്ട് ബാറ്ററായ റിസ്‌വിക്കായി ചെന്നൈക്കൊപ്പം ഡല്‍ഹിയും ശക്തമായി രംഗത്തുവന്നതോടെയാണ് യുവതാരത്തിന്‍റെ വില ഉയര്‍ന്നത്. ഇരു ടീമുകളും മത്സരിച്ച് ലേലം വിളിച്ചതോടെ ലേലത്തുക അഞ്ച് കോടിയും കടന്നു കുതിച്ചു. ഉത്തര്‍പ്രദേശിനായി അണ്ടര്‍ 23 ലിസ്റ്റ് എ മത്സരങ്ങളില്‍ ആറ് ഇന്നിംഗ്സുകളില്‍ 454 റണ്‍സടിച്ച റിസ്‌വി 29 ഫോറും 37 സിക്സും നേടിയിട്ടുണ്ട്.

കമിന്‍സിനെയും പിന്നിലാക്കി സ്റ്റാര്‍ക്ക്, ഐപിഎല്‍ ചരിത്രത്തിലെ റെക്കോർഡ് തുക; ഓസീസ് താരം കൊല്‍ക്കത്തയില്‍

ഒമ്പത് ടി20 ഇന്നിംഗ്സുകളില്‍ 455 റണ്‍സ് നേടിയിട്ടുള്ള റിസ്‌വി 35 ഫോറും 38 സിക്സും പറത്തി. ഫോറുകളെക്കാള്‍ കൂടുതല്‍ സിക്സ് പറത്തുന്നതിലുള്ള മികവാണ് യുവതാരത്തില്‍ ചെന്നൈയുടെ കണ്ണുടക്കാന്‍ കാരണമായത്. തമിഴ്നാട് താരമായ ഷാരൂഖ് ഖാനെപ്പോലും ഒഴിവാക്കിയാണ് റിസ്‌വിക്കായി ചെന്നൈ ശക്തമായി രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.

ബാറ്റിംഗ് വെടിക്കെട്ടുകൊണ്ട് ഇപ്പോള്‍ തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ വലംകൈയന്‍ സുരേഷ് റെയ്ന എന്ന വിളിപ്പേര് നേടിയിട്ടുണ്ട് ഇരുപതുകാരനായ റിസ്‌വി. സ്പിന്നര്‍മാര്‍ക്കെതിരെ റിസ്‌വിക്ക് പ്രത്യേക മികവുണ്ടെന്നതും ചെന്നൈ കണക്കിലെടുത്തു. ഉത്തര്‍പ്രദേശ് ടി20 ലീഗില്‍ അതിവേ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട റിസ്‌വി ഫിനിഷറെന്ന നിലയില്‍ ചെന്നൈക്കായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി20 ക്രിക്കറ്റില്‍ 134.70 എന്ന മികച്ച പ്രഹരശേഷിയും 49.16 എന്ന മികച്ച ബാറ്റിംഗ് ശരാശരിയും റിസ്‌വി്ക്കുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios