ആളുമാറി! പഞ്ചാബ് കിംഗ്‌സിന് പിണഞ്ഞത് വന്‍ അബദ്ധം; താരലേലത്തില്‍ ടീമിലെത്തിച്ചത് പദ്ധതിയിലില്ലാത്ത താരത്തെ

ഇത്തവണ ശശാങ്കിന്റെ അടിസ്ഥാന 20 ലക്ഷമായിരുന്നു. ആങ്കര്‍ മല്ലിക സാഗര്‍, ശശാങ്കിന്റെ പേര് വിളിച്ചപ്പോള്‍ തന്നെ പഞ്ചാബ് കിംഗ്‌സ് താരത്തിന് വേണ്ടി രംഗത്ത് വന്നു. എന്നാല്‍ മറ്റു ഫ്രാഞ്ചൈസികളാരും ശ്രമിച്ചതുമില്ല.

IPL 2024 auction punjab kings mistakenly buy shashank singh

ദുബായ്: ഐപിഎല്‍ മിനി താരലേലത്തില്‍ ശാശങ്ക് സിംഗിനെ അബദ്ധത്തില്‍ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്‌സ്. മറ്റൊരു താരത്തെയാണ് പഞ്ചാബ് ടീമിലെത്തിക്കാന്‍ കരുതിയിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണയുടെ പുറത്ത് ശാശങ്കിനെ വാങ്ങേണ്ടി വന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഛത്തീസ്ഗഢിന് വേണ്ടിയാണ് ശശാങ്ക് കളിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് വേണ്ടി കളിച്ചിട്ടുള്ള ശശാങ്കിനെ കഴിഞ്ഞ വര്‍ഷം ഫ്രാഞ്ചൈസി ഒഴിവാക്കിയിരുന്നു. പിന്നീട് നടന്ന താരലേലത്തില്‍ ആരും ശശാങ്കിനെ വിളിച്ചിരുന്നില്ല.

ഇത്തവണ ശശാങ്കിന്റെ അടിസ്ഥാന 20 ലക്ഷമായിരുന്നു. ആങ്കര്‍ മല്ലിക സാഗര്‍, ശശാങ്കിന്റെ പേര് വിളിച്ചപ്പോള്‍ തന്നെ പഞ്ചാബ് കിംഗ്‌സ് താരത്തിന് വേണ്ടി രംഗത്ത് വന്നു. എന്നാല്‍ മറ്റു ഫ്രാഞ്ചൈസികളാരും ശ്രമിച്ചതുമില്ല. ഇതോടെ ലേലം ഉറപ്പിച്ചു. അപ്പോഴാണ് ടീം ഉടമകളായ നെസ് വാഡിയക്കും പ്രീതി സിന്റയ്ക്കും അബദ്ധം മനസിലായത്. അവര്‍ ഇക്കാര്യം മല്ലികയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ലേലം ഉറപ്പിച്ച ശേഷം പിന്‍വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് മല്ലികയും മറുപടി നല്‍കി. തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവാനാവില്ലെന്നും അറിയിച്ചു.

ഫ്രാഞ്ചൈസി അവരുടെ തന്ത്രങ്ങളില്‍ അവ്യക്തതയുള്ളതായി തോന്നുന്നുവെന്ന് സംഭവത്തെ കുറിച്ച് അവതാരകന്‍ സുഹൈല്‍ ചന്ദോകും വ്യക്തമാക്കി. പദ്ധതികളില്‍ വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 11.75 കോടി രൂപയ്ക്ക് ടീമിലെത്തിയ ഹര്‍ഷല്‍ പട്ടേലാണ് ടീമിന്റെ ഏറ്റവും വിലയേറിയ താരം. 55 ടി20കള്‍ കളിച്ചിട്ടുള്ള ശശാങ്ക് 135.83 സ്ട്രൈക്ക് റേറ്റില്‍ 724 റണ്‍സും 15 വിക്കറ്റുകളും നേടിയിട്ടുണ്ട്.

അതേസമയം, ഓസ്ട്രേലിയയുടെ മറ്റൊരു പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ലേലത്തിലെ ഉയര്‍ന്ന തുക നേടി. 24.75 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചത്. അത്യന്തം നാടകീയമായ ലേലം വിളിയില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ശക്തമായി രംഗത്തുവന്നത്. ഐപിഎല്‍ താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാവാനും സ്റ്റാര്‍ക്കിനായി.

ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും റിങ്കുവിന് അഭിമാന നിമിഷം! അപൂര്‍വ സംഭവത്തില്‍ തന്റെ പങ്ക് ഗംഭീരമാക്കി സഞ്ജു

Latest Videos
Follow Us:
Download App:
  • android
  • ios