ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് മഞ്ഞമയം; പവര്‍ കാട്ടി 'തല' ഫാന്‍സ്- ചിത്രങ്ങള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാവും
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിന്‍റെ ഉദ്‌ഘാടനവും ആദ്യ മത്സരവും നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഹോം ഗ്രൗണ്ടാണിത്. എങ്കിലും ആദ്യ മത്സരത്തിലെ എതിരാളികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മഞ്ഞ ജേഴ്‌സിയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കൂടുതലായി നിറഞ്ഞിരിക്കുന്നത്. എം എസ് ധോണിയുടെ ജേഴ്‌സിയും പ്ലക്കാര്‍ഡുകളും ഫ്ലക്‌സുകളുമായാണ് ആരാധകരെത്തിയിരിക്കുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറത്ത് നിന്നും അകത്ത് നിന്നുമുള്ള ചിത്രങ്ങളെല്ലാം മഞ്ഞമയമാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഗുജറാത്തിനെ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈയെ എം എസ് ധോണിയുമാണ് നയിക്കുന്നത്. ടൈറ്റന്‍സിന്‍റെ ഹോം ഗ്രൗണ്ടെങ്കിലും ധോണി ആരാധകര്‍ മത്സരം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ തവണത്തെ മോശം പ്രകടനത്തെ മറികടക്കാനാണ് സിഎസ്‌കെ ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ഒന്‍പതാം സ്ഥാനത്താണ് സിഎസ്‌കെ ഫിനിഷ് ചെയ്‌തത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സാധ്യതാ ഇലവന്‍: ഡെവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, മൊയീന്‍ അലി, ബെന്‍ സ്റ്റോക്സ്, ശിവം ദുബെ, എംഎസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുകേഷ് ചൗധരി, മിച്ചല്‍ സാന്റ്‌നര്‍.
ഗുജറാത്ത് ടൈറ്റന്‍സ് സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), മാത്യു വെയ്ഡ്, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, യാഷ് ദയാല്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി.