ലേലത്തില്‍ പഞ്ചാബും ലഖ്നൗവും പണം വാരിയെറിയും, ഗുജറാത്തിന് ടെന്‍ഷനേയില്ല, ടീം പ്രഖ്യാപിച്ച് ഡല്‍ഹിയും
പഞ്ചാബിനും ലഖ്നൗവിനും ലേലത്തില്‍ ഏറെത്തുക ചിലവഴിക്കാന്‍ അവശേഷിക്കുന്നുണ്ട്
മുംബൈ: ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്നൗ സൂപ്പർ ജയന്‍റ്സ്, പഞ്ചാബ് കിംഗ്സ് ടീമുകള്‍ നിലനിർത്തിയ താരങ്ങളുടെ പട്ടികയായി. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്തും ഡല്‍ഹിയും പ്രധാന താരങ്ങളെ നിലനിർത്തിയപ്പോള്‍ പഞ്ചാബിനും ലഖ്നൗവിനും ലേലത്തില്‍ ഏറെത്തുക ചിലവഴിക്കാന്‍ അവശേഷിക്കുന്നുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സ്
ഡല്‍ഹി ക്യാപിറ്റല്‍സ് ബാക്ക്-അപ് വിക്കറ്റ് കീപ്പർമാരായ ടിം സീഫെർട്ട്, കെ എസ് ഭരത് എന്നിവരെ ഒഴിവാക്കി. ഷർദ്ദുല്‍ ഠാക്കൂറിനെ കെകെആറിന് കൈമാറിയപ്പോള്‍ അമാന്‍ ഖാനെ സ്വന്തമാക്കി. ഇനി 19.45 കോടി രൂപയാണ് ലേലത്തിനായി അവശേഷിക്കുന്നത്. രണ്ട് വിദേശ താരങ്ങളെ ഇതില്‍ സ്വന്തമാക്കാം. ക്യാപിറ്റല്‍സ് ബാറ്റിംഗ് പവറുകളായ റിഷഭ് പന്ത്, ഡേവിഡ് വാർണർ, പൃഥ്വി ഷാ, സർഫറാസ് ഖാന്‍ എന്നിവരെയും ബൗളിംഗില്‍ ലുങ്കി എന്‍ഗിഡി, ആന്‍റിച്ച് നോർക്യ, മുസ്താഫിസൂർ റഹ്‍മാന്‍ എന്നിവരെയും നിർനിർത്തി.
ഒഴിവാക്കിയ താരങ്ങള്‍: Shardul Thakur, Tim Seifert, Ashwin Hebbar, KS Bharat, Mandeep Singh
നിലനിർത്തിയവർ: Rishabh Pant (C), David Warner, Prithvi Shaw, Ripal Patel, Rovman Powell, Sarfaraz Khan, Yash Dhull, Mitchell Marsh, Lalit Yadav, Axar Patel, Anrich Nortje, Chetan Sakariya, Kamlesh Nagarkoti, Khaleel Ahmed, Lungi Ngidi, Mustafizur Rahman, Aman Khan, Kuldeep Yadav, Praveen Dubey, Vicky Ostwal
ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ കന്നി സീസണില്‍ തന്നെ കിരീടം നേടിയ മിക്ക താരങ്ങളെയും നിലനിർത്തിയപ്പോള്‍ ലോക്കി ഫെർഗ്യൂസനാണ് പുറത്തായ പ്രധാന താരം. മൂന്ന് വിദേശ താരങ്ങള്‍ക്കുള്ള സ്ലോട്ടും ആകെ 19.25 കോടി രൂപയും ഗുജറാത്ത് ടീമിന് അവശേഷിക്കുന്നുണ്ട്. ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ശുഭ്മാന്‍ ഗില്‍ എന്നീ കോർ ടീം തന്നെയാകും വരും സീസണിലും ടൈറ്റന്‍സിന് കരുത്ത്. മൂന്ന് വിദേശികള്‍ കൂടി എത്തിയാല്‍ ടീം കടുപ്പമേറിയതാവും.
ഒഴിവാക്കിയ താരങ്ങള്‍: Rahmanullah Gurbaz, Lockie Ferguson, Dominic Drakes, Gurkeerat Singh, Jason Roy, Varun Aaron
നിലനിർത്തിയവർ: Hardik Pandya (capt), Shubman Gill, David Miller, Abhinav Manohar, Sai Sudharsan, Wriddhiman Saha, Matthew Wade, Rashid Khan, Rahul Tewatia, Vijay Shankar, Mohammed Shami, Alzarri Joseph, Yash Dayal, Pradeep Sangwan, Darshan Nalkande, Jayant Yadav, R Sai Kishore, Noor Ahmad
ലഖ്നൗ സൂപ്പർ ജയന്റ്സ്
കഴിഞ്ഞ സീസണില്‍ അരങ്ങേറിയ മറ്റൊരു ടീമാണ് ലഖ്നൗ സൂപ്പ ജയന്റ്സ്. ജേസന്‍ ഹോള്‍ഡർ, മനീഷ് പാണ്ഡെ, ദുഷ്മന്ത ചമീര എന്നിവരാണ് പുറത്തായ പ്രമുഖർ. നാല് വിദേശ താരങ്ങളെ സ്വന്തമാക്കാനുള്ള അവസരം മിനി ലേലത്തില്‍ സംജാതമാകുമ്പോള്‍ 23.25 കോടി രൂപയാണ് ചിലവഴിക്കാനാവുക. കെ എല്‍ രാഹുല്‍, ക്വിന്‍റണ്‍ ഡികോക്ക്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ആവേഷ് ഖാന്‍, മാർക് വുഡ്, മൊഹ്സീന്‍ ഖാന്‍ തുടങ്ങിയവരാണ് ടീമിന്‍റെ കരുത്ത്.
ഒഴിവാക്കിയ താരങ്ങള്‍: Andrew Tye, Ankit Rajpoot, Dushmantha Chameera, Evin Lewis, Jason Holder, Manish Pandey, Shahbaz Nadeem
നിലനിർത്തിയവർ: KL Rahul (capt), Ayush Badoni, Karan Sharma, Manan Vohra, Quinton de Kock, Marcus Stoinis, Krishnappa Gowtham, Deepak Hooda, Kyle Mayers, Krunal Pandya, Avesh Khan, Mohsin Khan, Mark Wood, Mayank Yadav, Ravi Bishnoi
പഞ്ചാബ് കിംഗ്സ്
മായങ്ക് അഗർവാളിന് പുറത്തേക്ക് വഴി തുറന്നപ്പോള്‍ ശിഖർ ധവാനായിരിക്കും വരും സീസണില്‍ പഞ്ചാബ് കിംഗ്സിന്‍റെ ക്യാപ്റ്റന്‍. ഭാനുക രജപക്സെ, ജോണി ബെയ്ർസ്റ്റോ, ലിയാം ലിവിങ്സ്റ്റണ്‍, കാഗിസോ റബാഡ, അർഷ്ദീപ് സിംഗ് തുടങ്ങിയ താരങ്ങള്‍ ടീമില്‍ തുടരും. മായങ്കിന് പുറമെ ഒഡീന്‍ സ്മിത്താണ് പുറത്തായ മറ്റൊരു പ്രമുഖ താരം. മൂന്ന് വിദേശ താരങ്ങളെ ലേലത്തില്‍ പഞ്ചാബ് കിംഗ്സിന് സ്വന്തമാക്കാം. 32.2 കോടി രൂപ പേഴ്സില്‍ അവശേഷിക്കുന്നത് പ്രതീക്ഷയാണ്.
ഒഴിവാക്കിയ താരങ്ങള്‍: Mayank Agarwal, Odean Smith, Vaibhav Arora, Benny Howell, Ishan Porel, Ansh Patel, Prerak Mankad, Sandeep Sharma, Writtick Chatterjee
നിലനിർത്തിയവർ: Shikhar Dhawan (capt), Shahrukh Khan, Jonny Bairstow, Prabhsimran Singh, Bhanuka Rajapaksa, Jitesh Sharma, Raj Bawa, Rishi Dhawan, Liam Livingstone, Atharva Taide, Arshdeep Singh, Baltej Singh, Nathan Ellis, Kagiso Rabada, Rahul Chahar, Harpreet Brar
വില്ലിച്ചായന്‍റെ ആ ചിരി! ഹൈദരാബാദിന് വേണ്ടത്രേ, താരങ്ങളെ വാരിക്കൂട്ടി പുറത്തിട്ടു, പേഴ്സ് നിറയെ കാശ്