പഞ്ചാബ് പഞ്ചറാക്കുമോ കൊല്‍ക്കത്തയെ; ടീം വിവരങ്ങള്‍, കാണാനുള്ള വഴികള്‍, ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സ്
കഴിഞ്ഞ സീസണിൽ പഞ്ചാബ് ആറാമതും കെകെആര്‍ ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്
മൊഹാലി: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരമുണ്ട്. ആദ്യ മത്സരത്തിൽ വൈകിട്ട് 3.30ന് പഞ്ചാബ് കിംഗ‌്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിലാണ് മത്സരം. പുതിയ പരിശീലകനും പുതിയ നായകനുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. പഞ്ചാബിനെ ശിഖര്‍ ധവാനും കൊൽക്കത്തയെ നിതീഷ് റാണയും നയിക്കും. കഴിഞ്ഞ സീസണിൽ പഞ്ചാബ് ആറാമതും കെകെആര്‍ ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്. 2014ന് ശേഷം പഞ്ചാബ് പ്ലേ ഓഫിൽ എത്തിയിട്ടില്ല. മിനി താരലേലത്തില്‍ കോടിക്കിലുക്കം കിട്ടിയ പഞ്ചാബ് ഓള്‍റൗണ്ടര്‍ സാം കറനായിരിക്കും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.
പഞ്ചാബ് സ്‌ക്വാഡ്
ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), അഥര്‍വ തൈഡേ, ഭാനുക രജപക്സേ, ഹര്‍പ്രീത് സിംഗ്, ഷാരൂഖ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ബാല്‍തെജ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, കാഗിസോ റബാഡ, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹാര്‍, വിദ്വത് കവരെപ്പ, ലിയാം ലിവിംഗ്‌സ്റ്റണ്‍, മാത്യൂ ഷോര്‍ട്ട്, മൊഹിത് രത്തീ, രാജ് ബാവ, റിഷി ധവാന്‍, സാം കറന്‍, ശിവം സിംഗ്, സിക്കന്ദര്‍ റാസ, ജിതേഷ് ശര്‍മ്മ, പ്രഭ്‌സിമ്രാന്‍ സിംഗ്.
കൊല്‍ക്കത്ത സ്‌ക്വാഡ്
നിതീഷ് റാണ(ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യർ, റഹ്മാനുള്ള ഗുർബാസ്, ശ്രേയസ് അയ്യർ (പരിക്ക്), റിങ്കു സിംഗ്, മൻദീപ് സിംഗ്, എൻ ജഗദീശൻ, ലിറ്റൺ ദാസ്, ആന്ദ്രെ റസൽ, അനുകുൽ റോയ്, ഡേവിഡ് വീസ്, ഷാക്കിബ് അൽ ഹസൻ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, സുയാഷ് ചക്രവർത്തി, താക്കൂർ, ലോക്കി ഫെർഗൂസൺ, ടിം സൗത്തി, ഹർഷിത് റാണ, ഉമേഷ് യാദവ്, വൈഭവ് അറോറ, കുൽവന്ത് ഖെജ്‌രോലിയ.
മത്സരം 4Kയില്‍
ഐപിഎല്‍ പതിനാറാം സീസണിലെ മത്സരങ്ങള്‍ ടെലിവിഷനിലും ഓണ്‍ലൈന്‍ സ്‌ട്രീമിങ് വഴിയും 4K ദൃശ്യമികവോടെയാണ് ക്രിക്കറ്റ് പ്രേമികളില്‍ എത്തുന്നത്. വൂട്ട്, ജിയോ സിനിമ എന്നിവയുടെ മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും വഴിയാണ് മത്സരത്തിന്‍റെ 4K ലൈവ് സ്‌ട്രീമിങ്. ഐപിഎല്ലിന്‍റെ ടെലിവിഷന്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്റ്റാര്‍ സ്പോര്‍ട്‌സും മത്സരം 4Kയിലാണ് എത്തിക്കുന്നത്. ഇന്നത്തെ പഞ്ചാബ് കിംഗ‌്‌സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം 4K മികവോടെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആസ്വദിക്കാം.
കപ്പ് മറ്റാരും കൊതിക്കേണ്ട, രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തും; സഞ്ജുപ്പടയ്ക്ക് ഇതിഹാസത്തിന്‍റെ പ്രശംസ