ഫോമിലായാലും ഇല്ലേലും കെ എല്‍ രാഹുല്‍ പഴി കേള്‍ക്കും; ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് പരിക്കും ആശങ്ക

കഴി‌ഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്

IPL 2023 Lucknow Super Giants Schedule Detailed Fixture Date Time Venue Full Squad Team News jje

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണ്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ സംബന്ധിച്ച് കിരീടപ്പോരാട്ടം മാത്രമല്ല. ടീം നായകന്‍ കെ എല്‍ രാഹുലിന് ഏകദിന ലോകകപ്പ് ടീമില്‍ കസേര ഉറപ്പിക്കാന്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം കൂടിയാണ്. അതിനാല്‍ തന്നെ ഐപിഎല്‍ 2023 സീസണില്‍ ലഖ്‌നൗവിന്‍റെ മത്സരങ്ങളില്‍ കണ്ണുകളെല്ലാം രാഹുലിലാണ്. രാജ്യാന്തര മത്സരങ്ങളില്‍ പരിചയസമ്പന്നരായ താരങ്ങളുടെ കുറവാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നേരിടുന്ന വെല്ലുവിളി. ആഭ്യന്തര താരങ്ങള്‍ക്ക് എത്രത്തോളം ഫോമിലേക്ക് ഉയരാന്‍ കഴിയുമെന്ന് കണ്ടറിയണം. 

പരിക്ക് ആശങ്ക

കഴി‌ഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സാഹചര്യങ്ങളല്ല ഇത്തവണം. കെ എല്‍ രാഹുലിന് പുറമെ ഫോമിലുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ക്വന്‍റണ്‍ ഡികോക്ക്, ദീപക് ഹൂഡ, കെയ്‌ല്‍ മയേഴ്‌സ്, നിക്കോളാസ് പുരാന്‍ തുടങ്ങിയവരുടെ ബാറ്റിംഗിലായിരിക്കും ലഖ്‌നൗവിന്‍റെ കരുത്ത് നിര്‍ണയിക്കപ്പെടുക. ഓള്‍റൗണ്ടര്‍മാരായ ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസുമാണ് മറ്റ് ശ്രദ്ധേയ താരങ്ങള്‍. മൊഹ്‌സീന്‍ ഖാനൊപ്പം രവി ബിഷ്‌ണോയി, ഡാനിയല്‍ സാംസ്, മാര്‍ക്ക് വുഡ്, ആവേശ് ഖാന്‍ തുടങ്ങിയ താരങ്ങളുടെ ബൗളിംഗും നിര്‍ണായകമാകും. ആഭ്യന്തര ക്രിക്കറ്റിലെ ഫോം ഐപിഎല്ലില്‍ തുടരുമോ ജയ്‌ദേവ് ഉനദ്‌കട്ട് എന്ന ചോദ്യം അവശേഷിക്കുന്നു. 

പരിക്കേറ്റ മൊഹ്‌സീന്‍ ഖാന് ആദ്യ മത്സരങ്ങള്‍ നഷ്‌ടമാകാനിടയുണ്ട് എന്നത് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ആശങ്കയാണ്. 2022ല്‍ ഒന്‍പത് മത്സരങ്ങളില്‍ 5.97 ഇക്കോണമിയില്‍ 14 വിക്കറ്റാണ് മൊഹ്‌സീന്‍ ഖാന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ടീമിന്‍റെ ഏറ്റവും നിര്‍ണായക പേസറായിരുന്നു ഈ ഇന്ത്യന്‍ യുവതാരം. ക്വിന്‍റണ്‍ ഡികോക്കിന് ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്‌ടമാകും എന്ന കാര്യവും ഉറപ്പായിട്ടുണ്ട്. ഇതോടെ രാഹുലിനൊപ്പം കെയ്‌ല്‍ മയേഴ്‌സാവും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ആയുഷ് ബദോനിയുടെ വെടിക്കെട്ട് ബാറ്റിംഗിലും ടീമിന് നോട്ടമേറെ. 

സ്‌ക്വാഡ്

കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ആവേശ് ഖാന്‍, ആയുഷ് ബദേനി, ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), കെ ഗൗതം, ദീപക് ഹൂഡ, പ്രേരക് മങ്കാദ്, കെയ്‌ല്‍ മയേഴ്‌സ്, അമിത് മിഥ്ര, മൊഹ്‌സീന്‍ ഖാന്‍, നവീന്‍ ഉള്‍ ഹഖ്, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌ണോയി, ഡാനിയേല്‍ സാംസ്, കരണ്‍ ശര്‍മ്മ, റൊമാരിയോ ഷെഫേര്‍ഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, സ്വപ്‌നില്‍ സിംഗ്, ജയ്‌ദേവ് ഉനദ്‌കട്ട്, മനന്‍ വോറ, മാര്‍ക്ക് വുഡ്, മായങ്ക് യാദവ്, യാഷ് താക്കൂര്‍, യുദ്‌വീന്‍ സിംഗ്. 

മത്സരക്രമം

April 1- Lucknow Super Giants vs Delhi Capitals, Lucknow (7:30PM IST)
April 3- Chennai Super Kings vs Lucknow Super Giants, Chennai (7:30PM IST)
April 7- Lucknow Super Giants vs Sunrisers Hyderabad, Lucknow (7:30PM IST)
April 10- Royal Challengers Bangalore vs Lucknow Super Giants, Bengaluru (3:30PM IST)
April 15- Lucknow Super Giants vs Punjab Kings, Lucknow (7:30PM IST)
April 19- Rajasthan Royals vs Lucknow Super Giants, Jaipur (7:30PM IST)
April 22- Lucknow Super Giants vs Gujarat Titans, Lucknow (3:30PM IST)
April 28- Punjab Kings vs Lucknow Super Giants, Mohali (7:30PM IST)
May 1- Lucknow Super Giants vs Royal Challengers Bangalore, Lucknow (7:30PM IST)
May 4- Lucknow Super Giants vs Chennai Super Kings, Lucknow (3:30PM IST)
May 13- Sunrisers Hyderabad vs Lucknow Super Giants, Hyderabad (3:30PM IST)
May 16- Lucknow Super Giants vs Mumbai Indians, Lucknow (7:30PM IST)
May 20- Kolkata Knight Riders vs Lucknow Super Giants, Kolkata (7:30PM IST)

സാം കറനും സിക്കന്ദര്‍ റാസയും ശ്രദ്ധാകേന്ദ്രം; സന്തുലിത ടീമോ പഞ്ചാബ് കിംഗ്‌സ്? സ്‌ക്വാഡും മത്സരക്രമവും

Latest Videos
Follow Us:
Download App:
  • android
  • ios