ഒരു ചെറിയ കയ്യബദ്ധം, നാറ്റിക്കല്ല്! ഡൂപ്ലസിയുടെ തെറ്റിപ്പോയ ഒറ്റ വാക്കിൽ ചിരിച്ചുമറിഞ്ഞ് ആരാധകർ, വീഡിയോ

ഒരു മീഡിയ ഇവന്റിൽ വിരാട് കോലിക്കൊപ്പം പങ്കെടുത്തപ്പോഴാണ് ഡുപ്ലസിക്ക് അബദ്ധം പറ്റിയത്. ഒരു വാക്ക് പിഴച്ചതോടെ എതിരാളികൾക്ക് ആഘോഷിക്കാൻ കഴിയുന്ന തരത്തിൽ പറഞ്ഞതിന്റെ അർഥവും മാറിപ്പോയി.

ipl 2023 faf duplesis Misquote of RCB Slogan viral video btb

ബം​ഗളൂരു: ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനങ്ങൾ പല സീസണുകളിലും പുറത്തെടുത്തിട്ടുണ്ടെങ്കിലും ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ ആർസിബിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഫാഫ് ഡുപ്ലസിയുടെ നേതൃത്വത്തിൽ വിരാട് കോലിയുടെ കരുത്തിൽ ഇത്തവണ കന്നി കിരീടം ചിന്നസ്വാമിയിൽ എത്തിക്കാൻ തന്നെയാണ് ടീം ലക്ഷ്യമിടുന്നത്. ഇന്ന് ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് പോരാട്ടത്തിനിറങ്ങും.

ഇതിനിടെ ടീമിന്റെ നായകന് പറ്റിയ ഒരു അമളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു മീഡിയ ഇവന്റിൽ വിരാട് കോലിക്കൊപ്പം പങ്കെടുത്തപ്പോഴാണ് ഡുപ്ലസിക്ക് അബദ്ധം പറ്റിയത്. ഒരു വാക്ക് പിഴച്ചതോടെ എതിരാളികൾക്ക് ആഘോഷിക്കാൻ കഴിയുന്ന തരത്തിൽ പറഞ്ഞതിന്റെ അർഥവും മാറിപ്പോയി. ഈ വർഷം ടീമിന്റെ ലക്ഷ്യം എന്താണെന്നാണ് ചോദ്യം വന്നത്. ഇതിന് മറുപടിയായി ആർസിബിയുടെ സ്ലോ​ഗനായ 'ഈ സാല കപ്പ് നംദേ' എന്ന് പറയാനാണ് ഡുപ്ലസി ശ്രമിച്ചത്.

എന്നാൽ, പറഞ്ഞ് വന്നപ്പോൾ നംദേയ്ക്ക് പകരം 'നഹി' എന്നായി പോയെന്ന് മാത്രം. ഇത് കേട്ട് കോലിക്ക് പോലും ചിരി നിർത്താൻ പറ്റിയില്ല. എന്തായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ രസകരമായാണ് ആരാധകർ പ്രതികരിക്കുന്നത്. എതിർ ടീമുകളുടെ ആരാധകർ എന്തായാലും അവസരം മുതലാക്കി ട്രോൾ ചെയ്യുന്നുമുണ്ട്. അദ്ദേ​ഹം സത്യം പറഞുവെന്ന തരത്തിലാണ് ചില പ്രതികരണങ്ങൾ.

ചെന്നൈ സൂപ്പർ കിം​ഗ്സ് ആരാധകരും ഒപ്പം പ്രതികരണങ്ങൾ നടത്തുന്നുണ്ട്. ഡുപ്ലസിയിൽ ഇപ്പോഴും സിഎസ്കെയുടെ രക്തമാണെന്നാണ് അവരുടെ കമന്റുകൾ. മുമ്പ് താരം ചെന്നൈയിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അതേസമയം, ഫാഫ് ഡുപ്ലസി ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത ആദ്യ സീസണിൽ തന്നെ പ്ലേഓഫ് ഉറപ്പിച്ച ആർസിബി ഇത്തവണ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.  

ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിക്കൊപ്പം ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്‍വെൽ, ഫിൻ അലൻ, ദിനേശ് കാർത്തിക് തുടങ്ങി ടി 20യിൽ മത്സരം തിരിക്കാൻ ശേഷിയുള്ളവരുടെ നീണ്ട നിര തന്നെ ആർസിബിയിലുണ്ട്. ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് സഖ്യം നയിക്കുന്ന പേസ് ബൗളിംഗ് യൂണിറ്റും ശക്തമാണ്. പരിശീലന മത്സരത്തിൽ അതിവേഗ സെഞ്ചുറി നേടിയ മിച്ചൽ ബ്രേസ്‍വെല്ലും അവസരം പ്രതീക്ഷിക്കുന്നു.

തോൽക്കാൻ മനസില്ലാത്തവർ, വാശിക്കളി! കിം​ഗും ഹിറ്റ്‍മാനും നേർക്കുനേ‍ർ, പേര് കാക്കാൻ മുംബൈ, പെരുമ കൂട്ടാൻ ആർസിബി

Latest Videos
Follow Us:
Download App:
  • android
  • ios