IPL 2022 : 'വിരാട് കോലി ഉടന്‍ ഫോമിലേക്ക് തിരിച്ചെത്തും'; പിന്തുണയുമായി പാക് താരം

കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി വിരാട് കോലിയുടെ ബാറ്റില്‍ നിന്നൊരു സെഞ്ചുറി പിറന്നിട്ട്

IPL 2022 Virat Kohli to roar back to form quickly Feels Pakistan cricketer Mohammad Rizwan

ലണ്ടന്‍: ഐപിഎല്ലില്‍(IPL 2022) ഫോമില്ലായ്‌മയില്‍ ഉഴലുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) മുന്‍ നായകന്‍ വിരാട് കോലി(Virat Kohli) ഉടന്‍ പ്രതാപത്തിലേക്ക് തിരിച്ചുവരവുമെന്ന് പ്രതീക്ഷ പങ്കുവെച്ച് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍(Mohammad Rizwan). കോലി ചാമ്പ്യന്‍ പ്ലെയറാണെന്നും ശക്തമായി തിരിച്ചുവരാന്‍ പ്രാര്‍ഥിക്കുമെന്നും റിസ്‌‌വാന്‍ പറഞ്ഞു. 

'സെഞ്ചുറികള്‍ നേടിയിട്ടുള്ള എല്ലാ താരങ്ങളും ഇത്തരം പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ട്. കോലിക്കായി പ്രാര്‍ഥിക്കും, അദേഹം കഠിനാധ്വാനത്തിലൂടെ പ്രതിസന്ധിയെ അതിജീവിക്കുമെന്നാണ് പ്രതീക്ഷ' എന്നും ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന റിസ്‌വാന്‍ പറഞ്ഞു. 

കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി വിരാട് കോലിയുടെ ബാറ്റില്‍ നിന്നൊരു സെഞ്ചുറി പിറന്നിട്ട്. ഐപിഎല്ലില്‍ 15 സീസണുകള്‍ക്കിടയിലെ ഏറ്റവും മോശം പ്രകടനത്തിനരികെയാണ് കോലി. 12 മത്സരങ്ങളില്‍ 19 ശരാശരിയില്‍ 216 റണ്‍സ് മാത്രമാണ് ഈ സീസണില്‍ ആര്‍സിബി മുന്‍ നായകന്‍റെ സമ്പാദ്യം. 58 ആണ് ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ മൂന്ന് തവണ കോലി ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഒരു സീസണില്‍ ഇതാദ്യമായാണ് കോലി ഇത്രയേറെ തവണ പൂജ്യത്തിന് പുറത്താകുന്നത്. 

ഡക്കില്‍ കോലിക്ക് പറയാനുള്ളത്

'എന്‍റെ ദൈവമേ, കരിയറില്‍ ഒരിക്കലും ഇത്രയും തവണ ഞാന്‍ ആദ്യ പന്തില്‍ പുറത്തായിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ ഓരോ തവണ പുറത്താവുമ്പോഴും ചിരിച്ചുകൊണ്ട് ക്രീസ് വിട്ടത്. ക്രിക്കറ്റില്‍ ഞാന്‍ കാണാവുന്ന എല്ലാം കണ്ടുകഴിഞ്ഞുവെന്നാണ് എനിക്കു തോന്നുന്നത്'- ആര്‍സിബി പോസ്റ്റ് ചെയ്ത വീഡിയോയില്‍ കോലി പറഞ്ഞു.

ഐപിഎല്ലില്‍ നിന്ന് വിശ്രമമെടുക്കാന്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ഉപദേശിച്ചതിനെക്കുറിച്ചും കോലി പ്രതികരിച്ചു. 'അവര്‍ക്കൊരിക്കലും ഞാന്‍ കടന്നുപോകുന്ന അവസ്ഥ മനസിലാവില്ല. കാരണം, അവര്‍ക്ക് എന്‍റെ ജീവിതം ജീവിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ടിവി മ്യൂട്ട് ചെയ്യുകയോ മറ്റുള്ളവര്‍ പറയുന്നത് വായിക്കാതിരിക്കുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും' കോലി കൂട്ടിച്ചേര്‍ത്തു.

Virat Kohli:അനുഷ്കക്ക് പഫ്സ് വാങ്ങാന്‍ ബംഗലൂരുവിലെ തിരക്കേറിയ ബേക്കറിയിലെത്തി; ആരും തിരിച്ചറിഞ്ഞില്ലെന്ന് കോലി

Latest Videos
Follow Us:
Download App:
  • android
  • ios