IPL 2022: രോഹിത് ഇന്ന് വമ്പന്‍ സ്കോര്‍ നേടും, കോലിയുടെയും ആര്‍സിബിയുടെയും പിന്തുണയുണ്ടെന്ന് രവി ശാസ്ത്രി

രോഹിത് ശര്‍മക്കും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കും ഇതില്‍ക്കൂടുതല്‍ എന്താണ് ഇനി വേണ്ടത്. വിരാട് കോലിയുടെയും അദ്ദേഹത്തിന്‍റെ ആരാധകരുടെയും ആര്‍സിബി ഫാന്‍സിന്‍റെയും പൂര്‍ണ പിന്തുണ ഇന്ന് രോഹിത്തിനും മുംബൈക്കുമൊപ്പമാണ്. ഇന്ന് രോഹിത് 50-60 റണ്‍സടിച്ചാല്‍ തന്നെ മുംബൈക്ക് വിജയത്തോടെ സീസണ് അവസാനിപ്പിക്കാനാവും.

IPL 2022: Virat Kohli Fans, RCB Fans Are All With Rohit Sharma and Mumbai Indians says Ravi Shastri

മുംബൈ: ഐപിഎല്ലില്‍(IPL 2022) മുംബൈ ഇന്ത്യന്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ(MI vs DC) നേരിടുമ്പോള്‍ മുംബൈക്ക് വിരാട് കോലിയുടെയും(Virat kohli) ആര്‍സിബി(RCB) ആരാധകരുടെയും പിന്തുണയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravsi Shastri). ഐപിഎല്ലില്‍ പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുകയാണ്.

പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ച മുംബൈ ഇന്ത്യന്‍സിന് നഷ്ടപ്പെടാനൊന്നുമില്ല. അതേസമയം, ഡല്‍ ക്യാപിറ്റല്‍സിന് ഇന്ന് ജീവന്‍മരണപ്പോരാട്ടമാണ്. 14 പോയന്‍റുള്ള ഡല്‍ഹിക്ക് ഇന്ന് ജയിച്ചാല്‍ ബാംഗ്ലൂരിനൊപ്പം 16 പോയന്‍റാകും. മികച്ച നെറ്റ് റണ്‍റേറ്റുള്ള ഡല്‍ഹിക്ക് പ്ലേ ബാംഗ്ലൂരിനെ മറികടന്ന് പ്ലേ ഓഫിലെത്താനുമാവും.

എന്നാല്‍ ഇന്ന് തോറ്റാല്‍ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്താവും. എല്ലാ ഐപിഎല്ലിലും ഒരു അര്‍ധസെഞ്ചുറിയെങ്കിലും നേടിയിട്ടുള്ള രോഹിത്തിന് ഇത്തവണ ഒറ്റ അര്‍ധസെഞ്ചുറിയില്ല. ഇന്നത്തെ മത്സരത്തില്‍ രോഹിത് അര്‍ധസെഞ്ചുറി നേടുമോ എന്ന ചോദ്യത്തിനാണ് രോഹിത് ഇന്ന് വമ്പന്‍ സ്കോര്‍ നേടുമെന്ന് ശാസ്ത്രി പറഞ്ഞത്.

IPL 2022: Virat Kohli Fans, RCB Fans Are All With Rohit Sharma and Mumbai Indians says Ravi Shastri

രോഹിത് ശര്‍മക്കും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കും ഇതില്‍ക്കൂടുതല്‍ എന്താണ് ഇനി വേണ്ടത്. വിരാട് കോലിയുടെയും അദ്ദേഹത്തിന്‍റെ ആരാധകരുടെയും ആര്‍സിബി ഫാന്‍സിന്‍റെയും പൂര്‍ണ പിന്തുണ ഇന്ന് രോഹിത്തിനും മുംബൈക്കുമൊപ്പമാണ്. ഇന്ന് രോഹിത് 50-60 റണ്‍സടിച്ചാല്‍ തന്നെ മുംബൈക്ക് വിജയത്തോടെ സീസണ് അവസാനിപ്പിക്കാനാവും. അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുക എന്നത് മുംബൈക്ക് ശീലമില്ല. ഈ  സീസണില്‍ അവര്‍ 10 മത്സരങ്ങള്‍ തോറ്റുകഴിഞ്ഞു. ഇന്ന് കൂടി തോറ്റാല്‍ 14ല്‍ 11 കളികളും തോറ്റുവെന്ന നാണക്കേടാവും. അതൊഴിവാക്കാനാണ് മുംബൈ ശ്രമിക്കുകയെന്നും ശാസ്ത്രി പറഞ്ഞു.

ഇന്നത്തെ മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അവസരം നല്‍കുകയും അദ്ദേഹം തിളങ്ങുകയും ചെയ്താല്‍ മുംബൈയുടെ ഭാവിക്ക് അത് നല്ലതാണെന്നും ശാസ്ത്രി പറഞ്ഞു. അര്‍ജ്ജുന്‍റെ പ്രകടനം നെറ്റ്സില്‍ കണ്ടിരുന്നു. മികച്ച സ്വിംഗോടെയാണ് അവന്‍ ബൗള്‍ ചെയ്യുന്നത്. എന്താായലും 10 കളികള്‍ തോറ്റ സ്ഥിതിക്ക് അര്‍ജ്ജുനെ പരീക്ഷിക്കാവുന്നതാണെന്നും ശാസ്ത്രി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios