IPL 2022 : ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്; ഇരു ടീമിലും മാറ്റം

പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്താനുള്ള ശ്രമമാണ് ആര്‍സിബി (RCB) നടത്തുക. നിലവില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ഒമ്പത് മത്സരങ്ങളില്‍ പത്ത് പോയിന്റാണ് ആര്‍സിബിക്കുള്ളത്.

ipl 2022 royal challengers bangalore won the toss against gujarat titans

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഗുജറാത്തിനെ ഫീല്‍ഡിംഗിന് വിടുകയായിരുന്നു. ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തി. മഹിപാല്‍ ലോംറോര്‍ ടീമിലെത്തി. സുയഷ് പ്രഭുദേശായ് പുറത്തായി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. യഷ് ദയാലിന് പകരം പ്രദീപ് സാംഗ്‌വാന്‍ ടീമിലെത്തി. അഭിനവ് മനോഹറും പുറത്തായി. സായ് സുദര്‍ശനാണ് പകരക്കാരന്‍. 

പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്താനുള്ള ശ്രമമാണ് ആര്‍സിബി (RCB) നടത്തുക. നിലവില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ഒമ്പത് മത്സരങ്ങളില്‍ പത്ത് പോയിന്റാണ് ആര്‍സിബിക്കുള്ളത്. എട്ട് മത്സരങ്ങളില്‍ 14 പോയിന്റുള്ള ഗുജറാത്ത് (Gujarat Titans) ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് ജയിച്ചാല്‍ ഹാര്‍ദിക്കിനും സംഘത്തിനും പ്ലേഓഫിനോട് ഒരു പടി കൂടി അടുക്കാം.

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, പ്രദീപ് സാംഗ്‌വാന്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, ഷഹ്ബാസ് അഹമ്മദ്, മഹിപാല്‍ ലോംറോര്‍, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.

Latest Videos
Follow Us:
Download App:
  • android
  • ios