156 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞതുകൊണ്ടു മാത്രം കാര്യമില്ല, ഉമ്രാന്‍ മാലിക്കിന് മുന്നറിയിപ്പുമായി രവി ശാസ്ത്രി

ആരെങ്കിലും ഉമ്രാന്‍റെ മുഖത്തുനോക്കി അത് പറയണം. 156 കിലോ മീറ്റര്‍ വേഗത്തിലെറിയുന്നത്  ആവേശം നല്‍കുന്ന കാര്യമാണ്. അതിന് അസാമാന്യ കഴിവുവേണം. നിനക്ക് മികച്ച ഭാവിയുണ്ട്. വൈകാതെ ഇന്ത്യക്കായി കളിക്കുകയും ചെയ്യും. പക്ഷെ ശരിയായ ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞില്ലെങ്കില്‍ 156 കിലോ മീറ്റര്‍ വേഗത്തിലെറിയുന്ന പന്തിനെ ബാറ്റര്‍ 256 കിലോ മീറ്റര്‍ വേഗത്തില്‍ അടിച്ചു പറത്തും.

IPL 2022: Ravi Shastri's Stern Warning To Umran Malik

മുംബൈ: ഐപിഎല്ലില്‍(IPL 2022) വേഗം കൊണ്ട് റെക്കോര്‍ഡിട്ട സണ്‍റൈസേഴ്സ് ഹൈദരാബാദ്(SRH) പേസര്‍ ഉമ്രാന്‍ മാലിക്ക്(Umran Malik) കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ റണ്‍സേറെ വഴങ്ങുകയും വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri). ടി20 ക്രിക്കറ്റില്‍ പേസ് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്നും ശരിയായ ലൈനിലും ലെങ്ത്തിലും പന്തെറിയുകയാണ് വേണ്ടതെന്നും ശാസ്ത്രി പറഞ്ഞു.

ആരെങ്കിലും ഉമ്രാന്‍റെ മുഖത്തുനോക്കി അത് പറയണം. 156 കിലോ മീറ്റര്‍ വേഗത്തിലെറിയുന്നത്  ആവേശം നല്‍കുന്ന കാര്യമാണ്. അതിന് അസാമാന്യ കഴിവുവേണം. നിനക്ക് മികച്ച ഭാവിയുണ്ട്. വൈകാതെ ഇന്ത്യക്കായി കളിക്കുകയും ചെയ്യും. പക്ഷെ ശരിയായ ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞില്ലെങ്കില്‍ 156 കിലോ മീറ്റര്‍ വേഗത്തിലെറിയുന്ന പന്തിനെ ബാറ്റര്‍ 256 കിലോ മീറ്റര്‍ വേഗത്തില്‍ അടിച്ചു പറത്തും. അതാണിപ്പോള്‍ ശരിക്കും സംഭവിക്കുന്നത്-ഹൈദരാബാദ്-ബാംഗ്ലൂര്‍ മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് ശാസ്ത്രി പറഞ്ഞു.

പേസ് നല്ലതാണ്. പക്ഷെ, അപ്പോഴും നിങ്ങലുടെ മനസിലുണ്ടാവേണ്ടത്, ശരിയായ ലൈനിലും ലെങ്ത്തിലും പന്തെറിയുക എന്നതാണ്. അല്ലാതെ വേഗം കൊണ്ട് കാര്യമില്ല. ടി20 ക്രിക്കറ്റില്‍ വേഗം കുറച്ചൊക്കെ ബാറ്ററെ അമ്പരപ്പിക്കാന്‍ മാത്രമെ നിങ്ങളെ സഹായിക്കു. ഇത്തരം കാര്യങ്ങളൊക്കെ ആലോചിച്ചുവേണം പന്തെറിയാന്‍.

IPL 2022: Ravi Shastri's Stern Warning To Umran Malik

ഐപിഎല്‍ പുരോഗമിക്കുന്തോറും പിച്ചുകള്‍ സ്ലോ ആവും. ആദ്യ രണ്ട് മൂന്നാാഴ്ച കണ്ട സീം മൂവ്മെന്‍റ് ഇപ്പോള്‍ കാണാനില്ല. അതുകൊണ്ട് തന്നെ ബാറ്റര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. അതുകൊണ്ട് കൃത്യമായ ലൈനും ലെങ്ത്തും പാലിക്കാനായില്ലെങ്കില്‍ ബാറ്റര്‍ അടിച്ചു പറത്തും. വേഗം കൊണ്ട് മാത്രം കാര്യമില്ല-ശാസ്ത്രി പറഞ്ഞു.

മാധ്യമങ്ങളില്‍ എവിടെ നോക്കിയാലും ഉമ്രാന്‍ 154, 156 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞു എന്നൊക്കെ കാണാം. ടി20 ക്രിക്കറ്റില്‍ വേഗം കൊണ്ട് മാത്രം കാര്യമില്ല. വിക്കറ്റിന് നേരെ പന്തെറിയുമ്പോള്‍ 156, 157 കിലോ മീറ്റര്‍ വേഗമൊക്കെ നല്ലതാണ്. ബാറ്റര്‍ മിസ് ആക്കിയാലും വിക്കറ്റെടുക്കാനാവും. ശരിയായ ദിശയില്‍ ശരിയായ വേഗത്തില്‍ പന്തെറിയുക എന്നതാണ്-ശാസ്ത്രി പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ ഉമ്രാന്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ 20 റണ്‍സിലേറെ വഴങ്ങിയ ഉമ്രാന് രണ്ടോവര്‍ മാത്രമാണ് നല്‍കിയത്. മൂന്ന് മത്സരങ്ങളിലായി എറിഞ്ഞ 10 ഓവറില്‍ 125 റണ്‍സ് വഴങ്ങുകയും ചെയ്തു.

നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. ഡല്‍ഹി ഇന്നിംഗ്സിലെ 20-ാം ഓവറിലായിരുന്നു ഉമ്രാന്‍റെ അതിവേഗ പന്ത്.

Latest Videos
Follow Us:
Download App:
  • android
  • ios