IPL 2022: പാട്ടീദാറിന്‍റെ 102 മീറ്റര്‍ സിക്സ് പറന്നിറങ്ങിയത് ആരാധകന്‍റെ തലയില്‍-വീഡിയോ
ബാറ്റിംഗിനിടെ രാഹുല്‍ ചാഹറിനെതിരെ രജത് പാട്ടീദാര്‍ പറത്തിയ 102 മീറ്റര്‍ നീളമുള്ള സിക്സ് ചെന്ന് പതിച്ചത് ഗ്യാലറിയില്‍ കളി കൊണ്ടിരുന്ന പ്രായമായ ആളുടെ തലയിലായിരുന്നു. റീപ്ലേകളില്‍ പന്ത് തലിയില്‍ വീണ് വേദനിച്ച പ്രായമായ ആളുടെ തല കൂടെയുള്ള സ്ത്രീ തടവിക്കൊടുക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു.
മുംബൈ: ഐപിഎല്ലില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-പഞ്ചാബ് കിംഗ്സ്(RCB vs PBKS ) പോരാട്ടം സിക്സര്‍ പൂരം കൊണ്ട് സമ്പന്നമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് ജോണി ബെയര്‍സ്റ്റോയുടെയും ലിയാം ലിവിംഗ്സ്റ്റണിന്‍റെും വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ 20 ഓവറില്‍ 209 റണ്‍സെടുത്തപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ മറുപടി 20 ഓവറില്‍ 155ല്‍ ഒതുങ്ങി.
പഞ്ചാബിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കിയത് മധ്യനിരയില്‍ രജത് പാട്ടീദാറിന്‍റെയും ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെയും ബാറ്റിംഗാണ്. 21 പന്തില്‍ 26 റണ്‍സെടുത്ത പാട്ടീദാറും 22 പന്തില്‍ 35 റണ്‍സെടുത്ത മാക്സ്‌വെല്ലും ചേര്‍ന്ന് അടിച്ചു തകര്‍ത്തെങ്കിലും പാട്ടീദാറിനെ രാഹുല്‍ ചാഹറും മാക്‌സ്‌വെല്ലിനെ ഹര്‍പ്രീത് ബാറും മടക്കിയതോടെ ബാംഗ്ലൂരിന്‍റെ പോരാട്ടം തുടര്‍ന്നു.
ബാറ്റിംഗിനിടെ രാഹുല്‍ ഹര്‍പ്രീത് ബാറിനെതിരെ രജത് പാട്ടീദാര്‍ പറത്തിയ 102 മീറ്റര്‍ നീളമുള്ള സിക്സ് ചെന്ന് പതിച്ചത് ഗ്യാലറിയില്‍ കളി കൊണ്ടിരുന്ന പ്രായമായ ആളുടെ തലയിലായിരുന്നു. റീപ്ലേകളില്‍ പന്ത് തലിയില്‍ വീണ് വേദനിച്ച പ്രായമായ ആളുടെ തല കൂടെയുള്ള സ്ത്രീ തടവിക്കൊടുക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു.
ക്യാപ്റ്റനായപ്പോള്‍ അവന്‍ ശരിക്കും ധോണിയെപ്പോലെ; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ഓസീസ് താരം
നേരത്തെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിനിടെ ലഖ്നൗ താരം ആയുഷ് ബദോനി ശിവം ദുബെയുടെ അടിച്ച സിക്സ് ഗ്യാലറയിലെ ഒരു സ്ത്രീയുടെ തലയില്‍ വീണ് പരിക്കേറ്റിരുന്നു.
മത്സരത്തില്‍ 22 പന്തില്‍ 35 റണ്‍സെടുത്ത മാക്സ്‌വെല്ലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോററായത്.പാട്ടീദാര്‍ 21 പന്തില്‍ 26 റണ്‍സെടുത്തപ്പോള്‍ മുന്‍ നായതകന്‍ വിരാട് കോലി 14 പന്തില്‍ 20 റണ്‍സും ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി 8 പന്തില്‍ 10 റണ്‍സുമെടുത്ത് പുറത്തായി. പഞ്ചാബിനായി റബാഡ മൂന്നും റിഷി ധവാന്‍ രണ്ടും വിക്കറ്റെടുത്തു.