IPL 2022: രോഹിത്തിന്‍റെ മുംബൈക്കതിരെ പാണ്ഡ്യയുടെ ഗുജറാത്ത്, ഇന്ന് പോരാട്ടം തീ പാറും
കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും ഇന്ന് മുംബൈയെ കീഴടക്കി പ്ലേ ഓഫുറപ്പിക്കാമെന്നാണ് ഹാർദിക് പണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിന്‍റെ പ്രതീക്ഷ. എന്നാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച മുംബൈ മാനം കാക്കാനാണിന്ന് ഇറങ്ങുന്നത്.
മുംബൈ: ഐപിഎല്ലിൽ(IPL 2022)മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ(Gujarat Titans) നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. പോയന്‍റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയുണ്ട് ഇന്നത്തെ മത്സരത്തിന്.
കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും ഇന്ന് മുംബൈയെ കീഴടക്കി പ്ലേ ഓഫുറപ്പിക്കാമെന്നാണ് ഹാർദിക് പണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിന്‍റെ പ്രതീക്ഷ. എന്നാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച മുംബൈ മാനം കാക്കാനാണിന്ന് ഇറങ്ങുന്നത്. തുടർച്ചയായ എട്ട് കളിയിൽ തോറ്റ മുംബൈ അവസാനമത്സരത്തിൽ രാജസ്ഥാനെതിരെയാണ് ആദ്യ ജയം സ്വന്തമാക്കിയത്.
സണ്‍റൈസേഴ്‌സിനോട് പകവീട്ടി വാര്‍ണര്‍; പൊളിഞ്ഞത് ക്രിസ് ഗെയ്‌ലിന്‍റെ മിന്നും റെക്കോര്‍ഡ്
ക്യാപ്റ്റൻ രോഹിത് ശർമ്മയടക്കമുള്ള ബാറ്റർമാരുടെ മങ്ങിയ പ്രകടനമാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. ബൗളർമാർകൂടി പ്രതീക്ഷ തെറ്റിച്ചപ്പോൾ രോഹിത്തിന് തൊട്ടതെല്ലാം പിഴച്ചു. ഒൻപത് കളിയിൽ ആറിലും വിക്കറ്റ് വീഴ്ത്താനാവാതിരുന്ന ബുമ്രയുടെ പ്രകടനവും നിരാശയാണ്.
സെഞ്ചുറിയടിക്കാന്‍ സിംഗിള്‍ വേണോന്ന് പവല്‍, നീ അടിച്ച് പൊളിക്കടാന്ന് വാര്‍ണര്‍! കയ്യടിച്ച് ആരാധകര്‍
ഹാർദിക് പാണ്ഡ്യയുടെ ബാറ്റിനെ ടൈറ്റൻസ് അമിതമായി ആശ്രയിക്കുന്നുണ്ടെങ്കിലും ശുഭ്മാൻ ഗില്ലിനെയും ഡേവിഡ് മില്ലറെയും രാഹുൽ തെവാത്തിയയെയും മുംബൈ പേടിക്കണം. റാഷിദ് ഖാനും മുഹമ്മദ് ഷമിയും ഉൾപ്പെട്ട ബൗളിംഗ് നിരയും ടൈറ്റൻസിന് മേൽക്കൈ നൽകുന്നുണ്ട്. ഏറെക്കാലം മുംബൈയുടെ നെടുന്തൂണായിരുന്ന ഹാർദിക് ആദ്യമായി രോഹിത്തിനെതിരെ കളിക്കുന്ന മത്സരംകൂടിയാണിത്.