IPL 2022: അവന്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിലൊരാള്‍, സഞ്ജുവിനെ പ്രശംസകൊണ്ട് മൂടി സംഗക്കാര
സഞ്ജു വളരെ സിംപിള്‍ ആയ മനുഷ്യനാണ്. അധികമൊന്നും സംസാരിക്കില്ല. ഡൗണ്‍ ടു എര്‍ത്തായ മനുഷ്യന്‍. അതുകൊണ്ടുതന്നെ രാജസ്ഥാനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ കളിക്കാരനാണ് സഞ്ജു.
മുുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സ് നായകനായി(Rajasthan Royals) രണ്ടാം സീസണിറങ്ങുന്ന മലയാളി താരം സഞ്ജു സാംസണെ(Sanju Samson) പ്രശംസകൊണ്ട് മൂടി ടീം ഡയറക്ടറും മുഖ്യ പരിശീലകനുമായ കുമാര്‍ സംഗക്കാര (Kumar Sangakkara). ടി20 ക്രിക്കറ്റിലെ ഏറ്റവും മിക്ക കളിക്കാരിലൊരാളാണ് സഞ്ജുവെന്ന് സംഗക്കാര പറഞ്ഞു.
എല്ലാം അറിയാവുന്ന കളിക്കാരനെപ്പോലെയല്ല സഞ്ജു പെരുമാറുക. പക്ഷെ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള മനസ് സഞ്ജുവിനുണ്ട്. അതുതന്നെയാണ് സഞ്ജുവിലെ നായകനിലെ ഏറ്റവും വലിയ ഗുണമെന്നും സംഗക്കാര പറഞ്ഞു. സഞ്ജു അസാമാന്യ കളിക്കാരനാണ്. ബൗളര്‍മാരെ അടിച്ചുപറത്തുന്ന മാച്ച് വിന്നറാണ്. ഒരു ബാറ്ററെന്ന നിലയില്‍ എല്ലാ ബാറ്റര്‍മാര്‍ക്കും വേണ്ട യോഗ്യതയാണത്.
ഗില്ലാട്ടത്തിന് ബഹുമതി, പ്രഭ്‌സുഖന്‍ ഗില്ലിന് ഗോള്‍ഡന്‍ ഗ്ലൗ; ഒഗ്ബെച്ചെയ്‌ക്ക് ഗോള്‍ഡന്‍ ബൂട്ട്
ഞാന്‍ ടീമിന്‍റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പാണ് സഞ്ജു രാജസ്ഥാന്‍റെ നായകനാകുന്നത്. അതിനുശേഷമാണ് സഞ്ജുവിനോട് അടുത്ത് പെരുമാറിയത്. സഞ്ജുവിനോട് എല്ലായ്പ്പോഴും ബഹുമാനം മാത്രേയുള്ളു. കാരണം, രാജസ്ഥാന്‍ റോയല്‍സ് എന്ന ടീം സഞ്ജുവിന്‍റെ വികാരമാണ്. സഞ്ജു കരിയര്‍ തുടങ്ങിയത് ഇവിടെ നിന്നാണ്. അതിന് സഞ്ജു വലിയ വില കല്‍പ്പിക്കുന്നുണ്ട്. എല്ലാം അറിയുന്ന നായകനെന്ന ഭാവമല്ല സഞ്ജുവിനുള്ളത്., എന്നാല്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള മനസ് എല്ലായ്പ്പോഴുമുണ്ട്. സഞ്ജുവില്‍ സ്വാഭാവിക നായകന് വേണ്ട എല്ലാ കഴിവുകളുണ്ട്. വരും സീസണുകളില്‍ അത് കൂടുതല്‍ പ്രകടമാകുമെന്നും സംഗക്കാര പറഞ്ഞു.
'അടുത്ത കപ്പ് നമ്മക്ക് തന്നെ'; കണ്ണുനിറഞ്ഞ് സഹലിന്‍റെയും രാഹുലിന്‍റേയും നാട്
സഞ്ജു വളരെ സിംപിള്‍ ആയ മനുഷ്യനാണ്. അധികമൊന്നും സംസാരിക്കില്ല. ഡൗണ്‍ ടു എര്‍ത്തായ മനുഷ്യന്‍. അതുകൊണ്ടുതന്നെ രാജസ്ഥാനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ കളിക്കാരനാണ് സഞ്ജു. അധികം സംസാരിക്കില്ലെങ്കിലും നല്ല തമാശക്കാരനുമാണ് സഞ്ജു. പക്ഷെ വല്ലപ്പോഴുമെ അത് പുറത്തുവരൂ എന്നു മാത്രം. സഞ്ജുവിന് എല്ലാ പിന്തുണയും നല്‍കുക എന്നതാണ് തന്‍റെ ജോലിയെന്നും സംഗക്കാര പറഞ്ഞു. മാര്‍ച്ച് 26ന് തുടങ്ങുന്ന ഐപിഎല്ലില്‍ 29ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്‍റെ കീഴിലിറങ്ങിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
എന്നാല്‍ ഇത്തവണ ടീം അടിമുടി ഉടച്ചുവാര്‍ത്താണ് രാജസ്ഥാന്‍റെ വരവ്.ഈ സീസണില്‍ സഞ്ജുവിനെയും ജോസ് ബട്‌ലറെയും യശസ്വി ജയ്‌സ്വാളിനെയും നിലനിര്‍ത്തിയ രാജസ്ഥാന്‍ ഇത്തവണ ഐപിഎര്‍ താരലേലത്തില്‍ 6.5 കോടി രൂപ നല്‍കി യുസ്‌വേന്ദ്ര ചാഹലിനെയും അഞ്ച് കോടി രൂപക്ക് ആര്‍ അശ്വിനെയും രാജസ്ഥാന്‍ ടീമിലെടുത്തിരുന്നു.
ഐപിഎല്ലില്‍ അശ്വിന്‍-ചാഹല്‍ സഖ്യം ഇത്തവണ രാജസ്ഥാന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 31കാരനായ ചാഹലിന് 114 ഐപിഎല്‍ മത്സങ്ങളില്‍ നിന്ന് 139 വിക്കറ്റും 35കാരനായ അശ്വിന് 145 ഐപിഎല്‍ വിക്കറ്റുമുണ്ട്. ഇരുവര്‍ക്കും പുറമെ പേസര്‍ പ്രസിദ്ധ് കൃഷ്ണ(10 കോടി), ട്രെന്‍റ് ബോള്‍ട്ട്(10 കോടി), ഷെമ്രോണ്‍ ഹെറ്റ്‌മെയര്‍(8.50 കോടി), ദേവ്‌ദത്ത് പടിക്കല്‍(7.75 കോടി), നേഥന്‍ കോള്‍ട്ടര്‍നൈല്‍(2 കോടി), നവദീപ് സെയ്നി(2.6 കോടി), ജെയിംസ് നീഷാം(1.5 കോടി), റാസി വാന്‍ഡര്‍ ഡസ്സന്‍(1 കോടി) എന്നിവരെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.