IPL 2022: വമ്പന്മാര്‍ നിരാശപ്പെടുത്തിയടത്ത് പടിദാറിന്റെ സെഞ്ചുറി; ലഖ്‌നൗവിനെതിരെ ആര്‍സിബിക്ക് കൂറ്റന്‍ സ്കോര്‍
മോശം തുടക്കമായിരുന്നു ബാംഗ്ലൂരിന്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ (0) ബാംഗ്ലൂരിന് നഷ്ടമായി. വിരാട് കോലിക്കാവട്ടെ താളം കണ്ടെത്താന്‍ ആയതുമില്ല. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കോലി- പടിദാര്‍ സഖ്യം കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറില്‍ കോലിയെ (24 പന്തില്‍ 25) പുറത്താക്കി ആവേഷ് ഖാന്‍ ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി.
കൊല്‍ക്കത്ത: ഐപിഎല്‍ (IPL 2022) എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് (LSG) 208 റണ്‍സ് വിജയലക്ഷ്യം. രജത് പടിദാറിന്റെ (54 പന്തില്‍ പുറത്താവാതെ 112) സെഞ്ചുറിയാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ലഖ്‌നൗവിന് വേണ്ടി മുഹ്‌സിന്‍ ഖാന്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ലഖ്‌നൗ ഇറങ്ങുന്നത്. ക്രുനാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര തിരിച്ചെത്തി. കൃഷ്ണപ്പ ഗൗതം, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് പുറത്തായത്. ആര്‍സിബി ഒരു മാറ്റം വരുത്തി. സിദ്ധാര്‍ത്ഥ് കൗളിന് പകരം മുഹമ്മദ് സിറാജ് തിരിച്ചെത്തി.
മോശം തുടക്കമായിരുന്നു ബാംഗ്ലൂരിന്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ (0) ബാംഗ്ലൂരിന് നഷ്ടമായി. വിരാട് കോലിക്കാവട്ടെ താളം കണ്ടെത്താന്‍ ആയതുമില്ല. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കോലി- പടിദാര്‍ സഖ്യം കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറില്‍ കോലിയെ (24 പന്തില്‍ 25) പുറത്താക്കി ആവേഷ് ഖാന്‍ ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (9), മഹിപാല്‍ ലോംറോണ്‍ (14) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും ദിനേശ് കാര്‍ത്തിക് (23 പന്തില്‍ പുറത്താവാതെ 37) പടിദാര്‍ സഖ്യം സ്‌കോര്‍ 200 കടത്തി. ഇരുവരും 92 റണ്‍സ് കൂട്ടിചേര്‍ത്തു. ഏഴ് സിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു പടിദാറിന്റെ ഇന്നിംഗ്‌സ്. താരത്തിന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയാണിത്. കാര്‍ത്തിക് ഒരു സിക്‌സും അഞ്ച് ഫോറും നേടി. ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റ് വീതമുണ്ട്.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആര്‍സിബിയെ ബാറ്റിംഗിനയക്കുകയായിരുന്നു. മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. മഴയെടുത്തെങ്കിലും മത്സരത്തില്‍ ഓവര്‍ വെട്ടികുറിച്ചിരുന്നില്ല. ഇന്ന് തോല്‍ക്കുന്നവര്‍ ഐപിഎല്ലില്‍ നിന്ന് പുറത്താവും. ജയിക്കുന്നവര്‍ രാജസ്ഥാന്‍ റോയല്‍സുമായി രണ്ടാം പ്ലേഓഫ് കളിക്കും.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മനന്‍ വോഹ്‌റ, മാര്‍കസ് സ്റ്റോയിനിസ്, മുഹസിന്‍ ഖാന്‍, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്, ദുഷ്മന്ത ചമീര.