IPL 2022: തിരിച്ചുവരവിന് ശ്രമിക്കുന്ന രഹാനെക്ക് തിരിച്ചടി, ഐപിഎല്ലും ഇംഗ്ലണ്ട് പരമ്പരയും നഷ്ടമാവും
ഈ സീസണില്‍ കൊല്‍ക്കത്തക്കായി ഏഴ് മത്സരങ്ങളില്‍ മാത്രം കളിച്ച രഹാനെക്ക് 19 റണ്‍സ് ശരാശരിയില്‍ 133 റണ്‍സ് മാത്രമാണ് ആകെ നേടാനായത്. ആദ്യ അഞ്ച് മത്സരങ്ങള്‍ക്കുശേഷം പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായ രഹാനെ അവസാന മത്സരങ്ങളിലാണ് ടീമില്‍ തിരിച്ചെത്തിയത്.
മുംബൈ: മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ അജിങ്ക്യാ രഹാനെക്ക്(Ajinkya Rahane) മറ്റൊരു തിരിച്ചടി കൂടി. ഐപിഎല്ലിനിടെ(IPL 2022) തുടയില്‍ പരിക്കേറ്റ രഹാനെക്ക് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളും ജൂലൈയില്‍ നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും നഷ്ടമാവും.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന രഹാനെക്ക് തിളങ്ങാനായിരുന്നില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രഹാനെ വൈകാതെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിലിയിലെത്തി പരിശോധനകള്‍ക്കും തുടര്‍ ചികിത്സക്കും വിധേയനാവും.
ഈ സീസണില്‍ കൊല്‍ക്കത്തക്കായി ഏഴ് മത്സരങ്ങളില്‍ മാത്രം കളിച്ച രഹാനെക്ക് 19 റണ്‍സ് ശരാശരിയില്‍ 133 റണ്‍സ് മാത്രമാണ് ആകെ നേടാനായത്. ആദ്യ അഞ്ച് മത്സരങ്ങള്‍ക്കുശേഷം പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായ രഹാനെ അവസാന മത്സരങ്ങളിലാണ് ടീമില്‍ തിരിച്ചെത്തിയത്.
പാക് ക്രിക്കറ്റിനെ സ്പോൺസർ ചെയ്ത് വാതുവെപ്പ് സ്ഥാപനം, നിക്ഷപകരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍
പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമുള്ള കൊല്‍ക്കത്തക്ക് ബുധനാഴ്ച ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ആണ് അടുത്ത മത്സരം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ രഹാനെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായിരുന്നു. ശ്രീലങ്കക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയില്‍ രഹാനെയെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല.
ഒരാള്‍ സിപിആര്‍ നല്‍കി, സൈമണ്ട്‌സിന്‍റെ ജീവന്‍രക്ഷിക്കാന്‍ തീവ്രശ്രമം നടന്നതായി റിപ്പോര്‍ട്ട്
തുടര്‍ന്ന് മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളിച്ച രഹാനെ സെഞ്ചുറിയുമായി തുടങ്ങിയെങ്കിലും പിന്നീട് മികവ് നിലനിര്‍ത്താനായില്ല. ജൂണില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പരിക്കുമൂലം രഹാനെക്ക് നഷ്ടമാവും. ജൂണ്‍ നാലു മുതല്‍ തുടങ്ങുന്ന രഞ്ജി ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡാണ് മുംബൈയുടെ എതിരാളികള്‍. അതേസമയം, രഹാനെക്കൊപ്പം ടീമില്‍ നിന്ന് പുറത്തായ ചേതേശ്വര്‍ പൂജാര രഞ്ജി ട്രോഫിയില്‍ നിറം മങ്ങിയെങ്കിലും ഐപിഎല്ലില്‍ ആരും ടീമിലെടുക്കാത്തതിനാല്‍ ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാന്‍ കരാറൊപ്പിടുകയും സസെക്സിനായി നാലു സെഞ്ചുറികളുമായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യത കൂട്ടുകയും ചെയ്തിരുന്നു.