IPL 2022: മൂന്നാം നമ്പറില്‍ സഞ്ജുവല്ലാതെ പിന്നെ ആര്, ഐപിഎല്ലിലെ ഇന്ത്യന്‍ ഇലവനെ തെര‌ഞ്ഞടുത്ത് ഹര്‍ഷ ഭോഗ്‌ലെ

യുവതാരങ്ങളുടെ തിരതള്ളലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയോ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയോ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയോ ഒന്നും ഭോഗ്‌ലെയുടെ ഐപിഎല്‍ ഇലവനില്‍ ഇടം നേടിയില്ല എന്നതും ശ്രദ്ധേയമാണ്.

IPL 2022:Harsha Bhogle picks his India XI of IPL 2022

അഹമ്മദാബാദ്: ഐപിഎല്ലില്‍(IPL 2022) ഇത്തവണ വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം ആരാധകരെ നിരാശരാക്കിയപ്പോള്‍  അവരെ അമ്പരപ്പിച്ച നിരവധി യുവതാരങ്ങളുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഉമ്രാന്‍ മാലിക്ക് മുതല്‍ മൊഹ്സിന്‍ ഖാനും അഭിഷേക് ശര്‍മയും കുല്‍ദീപ് സെന്നും അര്‍ഷദീപ് സിംഗുമെല്ലാം അടങ്ങുന്ന ആ നിര വളരെ വലുതാണ്. ഇവരില്‍ നിന്ന് ആരെ ഒഴിവാക്കും ആരെ ടീമിലെടുക്കുമെന്ന കണ്‍ഫ്യൂഷന്‍ മാത്രമെ ഐപിഎല്‍ ഇലവന്‍ തെരഞ്ഞെടുക്കുന്നവര്‍ക്കുണ്ടാവാന്‍ ഇടയുള്ളു.

ഐപിഎല്ലില്‍ കിരീടപ്പോരാട്ടത്തിന് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും(RR vs GT) കച്ചമുറുക്കുന്നതിനിടെ ഈ സീസണിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ(Harsha Bhogle). യുവതാരങ്ങളുടെ തിരതള്ളലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയോ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയോ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയോ ഒന്നും ഭോഗ്‌ലെയുടെ ഐപിഎല്‍ ഇലവനില്‍ ഇടം നേടിയില്ല എന്നതും ശ്രദ്ധേയമാണ്.

'ധൈര്യമുണ്ടോ നിങ്ങള്‍ക്ക്', മുന്‍ ഇന്ത്യന്‍ താരത്തെ അമ്പയറാവാന്‍ വെല്ലുവിളിച്ചിരുന്നുവെന്ന് സൈമണ്‍ ടോഫല്‍

ഐപിഎല്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയ കെ എല്‍ രാഹുലാണ് ഭോഗ്‌ലെയുടെ ടീമിലെ ഓപ്പണര്‍മാരിലൊരാള്‍. രണ്ടാം ഓപ്പണറായി ശിഖര്‍ ധവാന്‍ ശക്തമായി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും സണ്‍റൈസേഴ്സ് താരമായ രാഹുല്‍ ത്രിപാഠിയെ ആണ് ഭോഗ്‌ലെ തെരഞ്ഞെടുത്തത്.

IPL 2022:Harsha Bhogle picks his India XI of IPL 2022

മൂന്നാം നമ്പറില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണിന്‍റെ പേരല്ലാതെ മറ്റൊരു പേരും തന്‍റെ പരിഗണനയിലുണ്ടായിരുന്നില്ലെന്ന് ഭോഗ്‌ലെ പറയുന്നു. ആദ്യ പന്തു മുതല്‍ ആക്രമിച്ചു കളിക്കാന്‍ കഴിയുന്ന സഞ്ജു വലിയ സ്കോറുകള്‍ നേടിയില്ലെങ്കിലും ഇംപാക്ട് ഉണ്ടാക്കുന്ന കളിക്കാരനാണെന്നും അത്തരം കളിക്കാരാണ് ടി20യില്‍ വേണ്ടതെന്നും ഭോഗ്‌ലെ വ്യക്തമാക്കി.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ് എത്തുന്നത്. മുംബൈക്കായി എട്ടു മത്സരങ്ങളില്‍ മാത്രമാണ് സീസണില്‍ കളിച്ചതെങ്കിലും മുംബൈയുടെ ബാറ്റിംഗ് നട്ടെല്ലായിരുന്നു സൂര്യകുമാര്‍. ഗുജറാത്ത് ടൈറ്റന്‍സ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയെ ആണ് ഭോഗ്‌ലെ അഞ്ചാം നമ്പറില്‍ തെര‍ഞ്ഞെടുത്തത്. വിക്കറ്റ് കീപ്പറായി ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനെ പരിഗണിക്കാതിരുന്ന ഭോഗ്‌ലെ ആര്‍സിബി താരം ദിനേശ് കാര്‍ത്തിക്കിനെയാണ് ടീമിലെടുത്തത്.

അങ്ങനെ ചെയ്താല്‍ വൈകാതെ അവന് ഇന്ത്യന്‍ ടീമില്‍ കളിക്കാം; രാജസ്ഥാന്‍ താരത്തെക്കുറിച്ച് സെവാഗ്

സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും ആര്‍ അശ്വിനുമാണ് ഭോഗ്‌ലെയുടെ ടീമിലുള്ളത്. പേസര്‍മാരായി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം മൊഹ്സിന്‍ ഖാനും ആര്‍സിബി താരം ഹര്‍ഷാല്‍ പട്ടേലും മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുമ്രയുമാണ് ഭോഗ്‌ലെയുടെ ടീമിലുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios