IPL 2022: ഐപിഎല്ലില്‍ മികവ് കാട്ടിയാലും ഇന്ത്യന്‍ നായകസ്ഥാനം ഉറപ്പില്ലെന്ന് രാഹുലിനോട് ഗംഭീര്‍
ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയുടെ കീഴില്‍ വൈസ് ക്യാപ്റ്റനാണ് രാഹുല്‍ ഇപ്പോള്‍. രോഹിത് സ്ഥാനം ഒഴിയുമ്പോള്‍ രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലഖ്‌നൗ: ഐപിഎല്ലില്‍(IPL 2022) ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ അടുത്ത നായകനാവാന്‍ സഹായിക്കുമെന്ന് ഉറപ്പില്ലെന്ന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്(Lucknow Super Giants) നായകന്‍ കെ എല്‍ രാഹുലിനോട്(KL Rahul) ടീം മെന്‍ററായ ഗൗതം ഗംഭീര്‍((Gautam Gambhir). ലഖ്നൗ ടീമിന് ടീമിനെ നയിക്കുന്ന രാഹുലിലെ ബാറ്ററെയാണ് വേണ്ടതെന്നും അല്ലാതെ ക്യാപ്റ്റനെ മാത്രമല്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയുടെ കീഴില്‍ വൈസ് ക്യാപ്റ്റനാണ് രാഹുല്‍ ഇപ്പോള്‍. രോഹിത് സ്ഥാനം ഒഴിയുമ്പോള്‍ രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആത്യന്തികമായി ഗ്രൗണ്ടിലും പുറത്തുമെല്ലാം ടീമിന്‍റെ മുഖവും പതാകവാഹകനുമാകേണ്ടയാളാണ് ക്യാപ്റ്റന്‍. ലഖ്നൗ നായകനെന്ന നിലയില്‍ രാഹുലാണ് ആ ചുമതല വഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം രാഹുലിലെ ക്യാപ്റ്റനെക്കാള്‍ പ്രധാനം ബാറ്ററാണ്. ക്യാപ്റ്റനായി മാത്രം ടീമില്‍ നിന്ന് ബാറ്റ് ചെയ്യുന്ന രാഹുലിനെയല്ല വേണ്ടത്. അത് രണ്ടും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തെ മനസിലാക്കിക്കൊടുക്കാന്‍ കഴിയുമെന്നാണ് തന്‍റെ വിശ്വസമെന്നും ഗംഭീര്‍ പിടിഐയോട് പറഞ്ഞു.
'കമന്‍ററിയില്‍ നിന്ന് വിട്ടുനിന്നത് ബിസിസിഐയുടെ മണ്ടൻ തീരുമാനത്തെ തുടര്‍ന്ന്'; ആഞ്ഞടിച്ച് ശാസ്‌ത്രി
പേടിയില്ലാതെ തീരുമാനമെടുക്കുന്ന നായകനെയാണ് രാഹുലില്‍ പ്രതീക്ഷിക്കുന്നത്. ഏത് ക്യാപ്റ്റനും റിസ്കെടുക്കേണ്ടിവരും. രാഹുലും അതെടുത്തേ മതിയാവു. കണക്കുകൂട്ടിയുള്ള റിസ്ക് എടുത്തില്ലെങ്കില്‍ ജയിക്കുമോ ഇല്ലെ എന്ന് പറയാനാകില്ല. ഇത്തവണ വിക്കറ്റ് കീപ്പറായ ക്വിന്‍റണ്‍ ഡീ കോക്ക് ടീമിലുള്ളതിനാല്‍ വിക്കറ്റ് കീപ്പറുടെ ഉത്തരവാദിത്തവും രാഹുലിനില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രമായി തീരുമാനമെടുക്കാനും ക്യാപ്റ്റന്‍സിയും ബാറ്റിംഗിലും ശ്രദ്ധകേന്ദ്രീകരിക്കാനും രാഹുലിനാവും.
ഇന്ത്യയുടെ ഭാവി നായകനെന്ന ചര്‍ച്ച രാഹുലിലെ നായകന്‍റെ സമ്മര്‍ദ്ദം കൂട്ടുമോ എന്ന ചോദ്യത്തിനും ഗംഭീര്‍ മറുപടി നല്‍കി. ഇന്ത്യയുടെ ഭാവി നായകനെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും യഥാര്‍ത്ഥത്തില്‍ നായകനായി നിയമിതനാകുന്നതും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. ഇന്ത്യന്‍ ടീം ലക്ഷ്യമിട്ട് ഐപിഎല്‍ കളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഐപിഎല്‍ നിങ്ങളുടെ മികവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണ്. ഐപിഎല്ലില്‍ കളിച്ച് നിങ്ങള്‍ക്ക് ചിലപ്പോള്‍ മികച്ചൊരു നായകനായി വളരാന്‍ കഴിയുമായിരിക്കാം. പക്ഷെ അതുകൊണ്ട് മാത്രം ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനം കിട്ടുമെന്ന് ഉറപ്പില്ലെന്നും ഗംഭീര്‍ പറഞ്ഞു.
താരലലേത്തില്‍ പങ്കെടുത്തപ്പോള്‍ ടീമിന് കൂടുതല്‍ ഓള്‍ റൗണ്ടര്‍മാരെ എത്തിക്കാനാണ് നോക്കിയതെന്നും ജേസണ്‍, ഹോള്‍ഡര്‍, ക്രുനാല്‍ പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരെല്ലാം അങ്ങനെയാണ് ടീമിലെത്തിയതെന്നും ഗംഭീര്‍ പറഞ്ഞു.