IPL 2022: 'പന്ത്' കളിയില്‍ റിഷഭ് പന്തിനെ വെള്ളം കുടിപ്പിച്ച് പോണ്ടിംഗിന്‍റെ മകന്‍ ഫ്ലെച്ചര്‍
രണ്ട് സുഹൃത്തുക്കള്‍ ഫുട്ബോള്‍ കളിക്കുന്നു എന്നാണ് വീഡിയോക്ക് ഡല്‍ഹി ടീം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഫ്ലെച്ചര്‍ പോണ്ടിംഗും റിഷഭ് പന്തും ഒരുമിച്ച് കളിക്കുന്നത് അധികമൊന്നും കാാണാന്‍ നമുക്ക് കിട്ടാറില്ല എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ഡല്‍ഹി ക്യാപിറ്റല്‍സ് എഴുതി.
മുംബൈ: ഐപിഎല്ലില്‍(IPL 2022) ഒമ്പത് കളികളില്‍ എട്ട് പോയന്‍റുമായി പ്ലേ ഓഫ് പ്രതീക്ഷ നിലിനിര്‍ത്തുന്നുവെങ്കിലും റിഷഭ് പന്തിന്(Rishabh Pant) കീഴില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) കഴിഞ്ഞ സീസണിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ഇതുവരെ ആയിട്ടില്ല. ഇതിനിടെ രാജസ്ഥാന്‍ റോയല്‍സിനെതിരായ നോ ബോള്‍ വിവാദവും ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്തിന്‍റെ പക്വതയില്ലായ്മയും ബാറ്റിംഗ് ഫോമുമെല്ലാം ചര്‍ച്ചയാവുകയും ചെയ്തു.
എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് റിഷഭ് പന്ത്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയില്‍ പരിശീലകന്‍ റിക്കി പോണ്ടിംഗിന്‍റെ(Ricky Ponting) മകന്‍ ഫ്ലെച്ചര്‍ പോണ്ടിംഗുമൊത്ത് ഫുട്ബോള്‍ കളിക്കുന്ന തിരക്കിലാണ് റിഷഭ് പന്ത്.
രണ്ട് സുഹൃത്തുക്കള്‍ ഫുട്ബോള്‍ കളിക്കുന്നു എന്നാണ് വീഡിയോക്ക് ഡല്‍ഹി ടീം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഫ്ലെച്ചര്‍ പോണ്ടിംഗും റിഷഭ് പന്തും ഒരുമിച്ച് കളിക്കുന്നത് അധികമൊന്നും കാാണാന്‍ നമുക്ക് കിട്ടാറില്ല എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ഡല്‍ഹി ക്യാപിറ്റല്‍സ് എഴുതി.
സീസണില്‍ ഇതുവരെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ റിഷഭ് പന്തിനായിട്ടില്ല. ഒമ്പത് മത്സരങ്ങളില്‍ 234 റണ്‍സടിച്ചുവെങ്കിലും ഒറ്റ അര്‍ധസെഞ്ചുറി പോലും ഇത്തവണ പന്തിന്‍റെ പേരിലില്ല. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് പുറത്താവുന്നുവെന്ന ആക്ഷേപവും പന്തിനെതിരെയുണ്ട്.
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ 44 റണ്‍സടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും ടീമിലെ ജയത്തിലെത്തിക്കാന്‍ പന്തിനായിരുന്നില്ല. ആറ് റണ്‍സിനാമ് മത്സരം ഡല്‍ഹി തോറ്റത്. നിലവില്‍ ഒമ്പത് കളികളില്‍ എട്ടു പോയന്‍റുള്ള ഡല്‍ഹിക്ക് പ്ലേ ഓഫിലെത്താന്‍ ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും നിര്‍ണായകമാണ്.