IPL 2022: ധോണിയുടെ 'ബാറ്റ് തീറ്റ'ക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി മുന്‍ ഇന്ത്യന്‍ താരം
മുമ്പും ധോണി ഇത്തരത്തില്‍ ബാറ്റിന്‍റെ അറ്റം കടിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. 2019 ലെ ഏകദിന ലോകകപ്പിനിടെയയാിരുന്നു അത്. എന്നാല്‍ എന്തിനാണ് ധോണി ഇത് ചെയ്യുന്നത് എന്ന ആരാധകരുടെ സംശയത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ അമിത് മിശ്ര.
മുംബൈ: ഐപിഎല്ലില്‍(IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(CSK vs DC) മത്സരത്തിനിടെ ഡഗ് ഔട്ടിലിരുന്ന ചെന്നൈ നായകന്‍ എം എസ് ധോണി(MS Dhoni) ബാറ്റ് കടിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചെന്നൈ ബാറ്റിംഗിനിടെ അടുത്ത് ബാറ്റിംഗിനിറങ്ങാന്‍ തയാറായി റോബിന്‍ ഉത്തപ്പക്കൊപ്പം ഇരിക്കുമ്പോഴാണ് ധോണി ബാറ്റിന്‍റെ അറ്റം കടിച്ചിരിക്കുന്നത് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഓടക്കുഴല്‍ വായിക്കുന്നതുപോലെ ബാറ്റിന്‍റെ അഗ്രം കടിച്ചിരിക്കുന്ന ധോണക്ക് സമീപം റോബിന്‍ ഉത്തപ്പയുമുണ്ട്.
മുമ്പും ധോണി ഇത്തരത്തില്‍ ബാറ്റിന്‍റെ അറ്റം കടിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. 2019 ലെ ഏകദിന ലോകകപ്പിനിടെയയാിരുന്നു അത്. എന്നാല്‍ എന്തിനാണ് ധോണി ഇത് ചെയ്യുന്നത് എന്ന ആരാധകരുടെ സംശയത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ അമിത് മിശ്ര.
ധോണി എന്തിനാണ് ബാറ്റ് തിന്നുന്നതെന്നാണ് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടോ. എങ്കില്‍ അതിനുള്ള പ്രധാന കാരണം ഇതാണ്.ബാറ്റില്‍ ഒട്ടിച്ചിരിക്കുന്ന ടേപ്പുകള്‍ നീക്കം ചെയ്യാനാണ് ധോണി ശ്രമിക്കുന്നത്. തന്‍റെ ബാറ്റ് എല്ലായ്പ്പോഴും വൃത്തിയായിരിക്കാന്‍ ധോണി ശ്രദ്ധിക്കും. ധോണിയുടെ ബാറ്റില്‍ നിങ്ങള്‍ക്ക് ഒരു നൂല് പൊങ്ങി നില്‍ക്കുന്നതോ ടേപ്പ് ഒട്ടിച്ചിരിക്കുന്നതോ കാണാനാവില്ല-അമിത് മിശ്ര ട്വിറ്ററില്‍ വ്യക്തമാക്കി.
പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 91 റണ്‍സിന്‍റെ കൂറ്റന്‍ ജയത്തോടെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയതിന് ഒപ്പം പോയന്‍റ് ടേബിളില്‍ കൊല്‍ക്കത്തയെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് കയറാനും ജയത്തോടെ ചെന്നൈക്കായി. വമ്പന്‍ ജയം ചെന്നൈക്ക് നേരിയ പ്ലേ ഓഫ് സാധ്യതകളും തുറന്നിട്ടുണ്ട്. എന്നാല്‍ അതിന് അടുത്ത രണ്ട് കളിയിലും വമ്പന്‍ ജയം നേടുന്നതിന് പുറമെ മറ്റ് ടീമുകളുടെ മത്സരഫലവും കാത്തിരിക്കണം എന്നു മാത്രം.
മത്സരശേഷം വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്കൂളില്‍ പോലും താന്‍ കണക്കില്‍ മോശമാണെന്നായിരുന്നു ധോണിയുടെ തമാശ കലര്‍ന്ന മറുപടി. നെറ്റ് റണ്‍റേറ്റിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഐപിഎല്‍ ആസ്വദിക്കാനാണ് ശ്രമിക്കുന്നതെന്നും ധോണി പറഞ്ഞു. പ്ലേ ഓഫിലെത്തുകയാണെങ്കില്‍ മഹത്തായ കാര്യമാണെന്നും ഇനി എത്തിയില്ലെങ്കില്‍ അത് ലോകാവസാനമല്ലെന്നും ധോണി പറഞ്ഞു.