ഐപിഎല്ലിന് തയ്യാറെടുക്കാന്‍ 'തലപ്പട'; സിഎസ്‌കെയുടെ പരിശീലനം ഇന്ന് മുതല്‍ യുഎഇയിൽ
മുംബൈ ഇന്ത്യന്‍സിന്‍റെ പരിശീലനം നാളെ തുടങ്ങും. ആര്‍സിബി അടക്കമുള്ള മറ്റ് ടീമുകള്‍ വരും ദിവസങ്ങളില്‍ യുഎഇയിലെത്തും.
ദുബായ്: ഐപിഎൽ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പരിശീലനം ഇന്ന് യുഎഇയിൽ തുടങ്ങും. കടൽ കടന്ന് പരിശീലനം തുടങ്ങുന്ന ആദ്യ ടീമാണ് സിഎസ്‌കെ. നായകന്‍ എം എസ് ധോണിയുടെ നേതൃത്വത്തിലാണ് പരിശീലനം. യുഎഇയിലെ ആറ് ദിവസ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം പരിശീലനത്തിന് ഇറങ്ങുന്നത്.
മുംബൈ ഇന്ത്യന്‍സിന്‍റെ പരിശീലനം നാളെ തുടങ്ങും. ആര്‍സിബി അടക്കമുള്ള മറ്റ് ടീമുകള്‍ വരും ദിവസങ്ങളില്‍ യുഎഇയിലെത്തും.
ഹേസല്‍വുഡ് യുഎഇയില്‍ കളിക്കും
അതേസമയം ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസൽവുഡ് യുഎഇയില്‍ ടീമിനൊപ്പം ഉണ്ടാകുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വ്യക്തമാക്കി. പതിനാലാം സീസണിന്‍റെ ആദ്യഘട്ടത്തില്‍ നിന്ന് പിന്‍മാറിയിരുന്ന താരമാണ് ഹേസല്‍വുഡ്. അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിലും ബംഗ്ലാദേശിലും പരിമിത ഓവര്‍ പരമ്പരകള്‍ കളിച്ച ഓസീസ് ടീമില്‍ താരം അംഗമായിരുന്നു.
സെപ്റ്റംബര്‍ 19ന് മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് യുഎഇയില്‍ തുടക്കമാവുന്നത്. ഐപിഎല്ലില്‍ മൂന്ന് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുണ്ട്.
എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാമതുമാണ്.
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ്; ടീമിനെ അഴിച്ചുപണിത് ഇംഗ്ലണ്ട്, ഡേവിഡ് മലനെ തിരിച്ചുവിളിച്ചു
ശാസ്‌ത്രിക്ക് പകരം ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാകില്ല? ഏറ്റവും പുതിയ വിവരങ്ങള്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona