ശുഭ്മാൻ ​ഗില്ലിന് പരിക്ക്, ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നഷ്ടമായേക്കും

പരിക്ക് മൂലം ​ഗില്ലിന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ 20 അം​ഗ ടീമിലുള്ള മായങ്ക് അ​ഗർവാളോ കെ എൽ രാഹുലോ ആകും ടെസ്റ്റിൽ രോഹിത് ശർമക്കൊപ്പം ഓപ്പണറാവുക.

Injury to Shubman Gill, May miss the first Test against England

ലണ്ടൻ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് തിരിച്ചടി. ഓപ്പണിം​ഗ് ബാറ്റ്സ്മാൻ ശുഭ്മാൻ ​ഗില്ലിന്റെ പരിക്കാണ് ഇന്ത്യയെ വലയ്ക്കുന്നത്. ​ഗില്ലിന്റെ പരിക്ക് ​ഗുരതരമാണെന്നും താരത്തിന് ഓ​ഗസ്റ്റ് നാലിന് ഇം​ഗ്ലണ്ടിനെതിരെ തുടങ്ങുന്ന ആദ്യ ടെസ്റ്റിൽ കളിക്കാനാവില്ലെന്നും ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്തു. ​ഗില്ലിന് ഒരുപക്ഷെ ടെസ്റ്റ് പരമ്പര തന്നെ നഷ്ടമായേക്കാമെന്ന് സൂചനകളുണ്ട്. പരിക്കുണ്ടെങ്കിലും ​ഗിൽ തൽക്കാലം ടീമിനൊപ്പം തന്നെ തുടരും.

പരിക്ക് മൂലം ​ഗില്ലിന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ 20 അം​ഗ ടീമിലുള്ള മായങ്ക് അ​ഗർവാളോ കെ എൽ രാഹുലോ ആകും ടെസ്റ്റിൽ രോഹിത് ശർമക്കൊപ്പം ഓപ്പണറാവുക. രോഹിത്തിനൊപ്പം ഓപ്പണറായി തിളങ്ങിയ മായങ്കിന് ​ഗില്ലിന്റെ വരവോടെയാണ് ടീമിലെ സ്ഥാനം നഷ്ടമായത്.ഓസ്ട്രേലിയൻ പര്യടനത്തിൽ മായങ്ക് മധ്യനിരയിൽ ബാറ്റ് ചെയ്തിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരായ തോൽവിക്കുശേഷം ഇം​ഗ്ലണ്ടിനെതിരായ അ‍ഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി വിശ്രമത്തിലാണ് ഇന്ത്യൻ ടീം ഇപ്പോൾ. അടുത്ത മാസം 14 മുതലാണ് ഇന്ത്യയുടെ പരിശീലന ക്യാംപ് ഡർഹാമിൽ തുടങ്ങുക. കൗണ്ടി ടീമുകളുമായി പരിശീലന മത്സരം വേണമെന്ന് ബിസസിഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല.

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമാണ്. ഓ​ഗസ്റ്റ് നാലു മുതൽ നോട്ടിം​ഗ്ഹാമിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക.

Latest Videos
Follow Us:
Download App:
  • android
  • ios