ആദ്യം രണ്ട് ജയം, പിന്നെ വിന്‍ഡീസീന്‍റെ ഷോക്ക് ട്രീന്‍റ്മെന്‍റ്, കാര്യവട്ടത്തെ കളിക്കണക്കുള്‍ ഇങ്ങനെ

എട്ടോവര്‍ വീതമാക്കി ചുരുക്കിയ കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 5 വിക്കറ്റിന് 67 റണ്‍സ്. ന്യൂസിലൻഡിന്‍റെ മറുപടി ആറ് വിക്കറ്റിന് 61 റൺസിൽ അവസാനിച്ചു. രണ്ടാം മത്സരം 2018 നവംബർ ഒന്നിന്. ഏകദിനമായിരുന്നെങ്കിലും ടി20യുടെ ആവേശം പോലുമില്ലാതെ ഇന്ത്യ അനായാസം ജയിച്ചു.

Indias record at Karyavattom Greenfield International Stadium

തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ഒരിക്കല്‍ കൂടി കേരളം വേദിയാവുമ്പോള്‍ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്ന നാലാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. ആദ്യം നടന്ന രണ്ട് മത്സരങ്ങളിലും ജയിച്ച് ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടെന്ന് പേര് സമ്പാദിച്ചെങ്കിലും അവസാനം വിന്‍ഡീസിനെതിരെ നടന്ന പോരാട്ടം ഇന്ത്യക്കും മലയാളികള്‍ക്കും ഷോക്ക് ട്രീന്‍റ്മെന്‍റായി.

കാര്യവട്ടം ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന് വേദിയായത് 2017 നവംബർ ഏഴിനായിരുന്നു. ന്യൂസിലന്‍ഡായിരുന്നു എതിരാളികള്‍. അന്ന് മഴയുടെ കളിയായിരുന്നു ആദ്യം കാണികളെ വരവേറ്റത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ രാജ്യാന്തര ക്രിക്കറ്റ് ഭൂപടത്തിലേക്കുള്ള അരങ്ങേറ്റം മഴ കുളമാക്കുമെന്ന് കരുതിയെങ്കിലും എട്ടോവര്‍ വീതം മത്സരം നടത്താനായി.

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീട സാധ്യത; ജാക്ക് കാലിസ് ഏഷ്യാനെറ്റ് ന്യൂസിനോട്

മത്സരത്തില്‍ ഇന്ത്യ ആറ് റൺസിന്‍റെ ആവേശജയം സ്വന്തമാക്കുകയും ചെയ്തു. എട്ടോവര്‍ വീതമാക്കി ചുരുക്കിയ കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 5 വിക്കറ്റിന് 67 റണ്‍സ്. ന്യൂസിലൻഡിന്‍റെ മറുപടി ആറ് വിക്കറ്റിന് 61 റൺസിൽ അവസാനിച്ചു. രണ്ടാം മത്സരം 2018 നവംബർ ഒന്നിന്. ഏകദിനമായിരുന്നെങ്കിലും ടി20യുടെ ആവേശം പോലുമില്ലാതെ ഇന്ത്യ അനായാസം ജയിച്ചു.

ആദ്യംബാറ്റ് ചെയ്ത വിൻഡീസ് മുപ്പത്തിരണ്ടാം ഓവറിൽ വെറും 104 റൺസിന് പുറത്ത്. രവീന്ദ്ര ജഡേജയ്ക്ക് നാല് വിക്കറ്റ്. ഇന്ത്യ പതിനഞ്ചാം ഓവറിൽ ശിഖർ ധവാന്‍റെ നഷ്ടത്തിൽലക്ഷ്യത്തിലെത്തി. രോഹിത് 63ഉം കോലി 33ഉം റൺസുമായി പുറത്താവാതെനിന്നു. കൊവിഡ് കാലത്തിന് മുമ്പ് 2019 ഡിസംബർ എട്ടിനായിരുന്നു കാര്യവട്ടത്തെ അവസാന മത്സരം. അന്നും എതിരാളികൾ വിൻഡീസ് തന്നെ. പക്ഷെ ആ മത്സരം ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റു.

ധോണി ഇല്ലാതെ എന്ത് ആഘോഷം; കാര്യവട്ടത്ത് ഭീമന്‍ കട്ടൗട്ടുയര്‍ത്തി ആരാധകര്‍, സഞ്ജുവിനും ഇടം

ഇന്ത്യയുടെ 170 റൺസ് വിൻഡീസ് ഒൻപത് പന്ത് ശേഷിക്കേ മറികടന്നു. തിരുവന്തപുരം വേദിയായ ആദ്യ അന്താരാഷ്ട്ര മത്സരം 1988 ജനുവരി 25നായിരുന്നു. വിൻഡീസ് ഒൻപത് വിക്കറ്റിന് ഇന്ത്യയെ തോൽപിച്ചു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഒൻപത് ഏകദിനത്തിനും വേദിയായിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios