ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യ; മൂന്നാം ഏകദിനം നാളെ; സാധ്യതാ ടീം
ഓപ്പണര്‍ സ്ഥാനത്ത് താളം കണ്ടെത്താന്‍ പാടുപെടുന്ന ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഇന്ത്യക്ക് വലിയ തലവേദനയാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ധവാന്‍ തന്നെ ഓപ്പണറായി എത്തും.
ദില്ലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ ദില്ലി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കും. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മുന്‍ നിര താരങ്ങളുടെ അഭാവത്തില്‍ രണ്ടാം നിര താരങ്ങളുമായി ഇറങ്ങിയ ഇന്ത്യ റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ ഒറ്റയാള്‍ പോരാട്ട മികവില്‍ ഇന്ത്യ വിജയത്തിന് അടുത്തെത്തിയെങ്കിലും ഒമ്പത് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. നാളെ ജയിച്ച് പരമ്പര നേടിയാല്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം നിരയെ തോല്‍പ്പിച്ച് പരമ്പര നേടുകയെന്ന അഭിമാനനേട്ടം ശിഖര്‍ ധവാനും സംഘത്തിനും സ്വന്തമാവും.
ഓപ്പണര്‍ സ്ഥാനത്ത് താളം കണ്ടെത്താന്‍ പാടുപെടുന്ന ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഇന്ത്യക്ക് വലിയ തലവേദനയാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ധവാന്‍ തന്നെ ഓപ്പണറായി എത്തും. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ശുഭ്മാന്‍ ഗില്‍ തന്നെയാവുംസഹ ഓപ്പണര്‍. കഴിഞ്ഞ മത്സരത്തില്‍ ഫോമിലായ ഇഷാന്‍ കിഷന്‍ വണ്‍ ഡൗണായി എത്തും. കഴിഞ്ഞ കളിയിലെ സെഞ്ചൂറിയനും ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരവുമായ ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ തുടരും.
ടി20 ലോകകപ്പ്: ഇന്ത്യയില്ല, ഫൈനലിസ്റ്റുകളെ പ്രവചിച്ച് ക്രിസ് ഗെയ്ല്‍
മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും. ഓള്‍ റൗണ്ടര്‍മാരുടെ അഭാവത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ തുടരും. ഷഹബാസ് അഹമ്മദിന് പകരം ലോകകപ്പ് ടീമിലെ റിസര്‍വ് താരമായ രവി ബിഷ്ണോയിക്ക് നാളെ അവസരം ലഭിച്ചേക്കും. ഷര്‍ദ്ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും ആവേശ് ഖാനും പേസര്‍മാരായി തുടരും.
മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: Shikhar Dhawan(c), Shubman Gill, Ishan Kishan, Shreyas Iyer, Sanju Samson(wk), Washington Sundar, Shahbaz Ahmed/Ravi Bishnoi, Shardul Thakur, Kuldeep Yadav, Mohammed Siraj and Avesh Khan.