ഇന്ത്യ-ഓസീസ് ആദ്യ ടി20: റിഷഭ് പന്തോ ദിനേശ് കാര്‍ത്തിക്കോ, രോഹിത്തിന് സെലക്ഷന്‍ തലവേദന; ഇന്ത്യയുടെ സാധ്യതാ ടീം

ഓപ്പണര്‍സ സ്ഥാനത്ത് കെ എല്‍ രാഹുല്‍ തന്നെയാകും ഇറങ്ങുകയെന്ന് രോഹിത് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും മെല്ലെപ്പോക്ക് തുടര്‍ന്നാല്‍ രാഹുലിന് പകരം മൂന്നാം ഓപ്പണറെന്ന് രോഹിത് വിശേഷിപ്പിച്ച വിരാട് കോലി ഓപ്പണറായി ഇറങ്ങാനുള്ള സാധ്യതയുണ്ട്. റിഷഭ് പന്ത് എന്തായാലും ഓപ്പണറായി എത്തില്ലെന്നാണ് രോഹിത്തിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

Indias probable Playing XI against Australia in 1st T20

മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ടീം സെലക്ഷന്‍ അത്ര എളുപ്പമായേക്കില്ല. ടി20 ലോകകപ്പിന് മുമ്പ് വിവിധ കോംബിനേഷനുകള്‍ പരീക്ഷിക്കാന്‍ ഇന്ത്യക്ക് കിട്ടുന്ന അവസാന അവസരാണ് ഓസ്ട്രേലിയക്കും ഇതിനുശേഷം ദക്ഷിണാഫ്രിക്കക്കും എതിരെ നടക്കുന്ന പരമ്പരകള്‍. അതുകൊണ്ടുതന്നെ ടീമില്‍ ആരെയൊക്കെ ഇറക്കണം ഇനിയും പരീക്ഷണം തുടരണോ എന്ന ആശയക്കുഴപ്പം ടീം മാനേജ്മെന്‍റിനുണ്ട്.

സെലക്ഷന്‍ തലവേദന

ഓപ്പണര്‍ സ്ഥാനത്ത് കെ എല്‍ രാഹുല്‍ തന്നെയാകും ഇറങ്ങുകയെന്ന് രോഹിത് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും മെല്ലെപ്പോക്ക് തുടര്‍ന്നാല്‍ രാഹുലിന് പകരം മൂന്നാം ഓപ്പണറെന്ന് രോഹിത് വിശേഷിപ്പിച്ച വിരാട് കോലി ഓപ്പണറായി ഇറങ്ങാനുള്ള സാധ്യതയുണ്ട്. റിഷഭ് പന്ത് എന്തായാലും ഓപ്പണറായി എത്തില്ലെന്നാണ് രോഹിത്തിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ഫ്യൂസൂരിയത് നാണക്കേടായി, പിന്നില്‍ ചില സ്‍മാർട്ട് ഉദ്യോഗസ്ഥർ; കെഎസ്‌ഇബിക്കെതിരെ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ

ദീപക് ഹൂഡയോ അക്സര്‍ പട്ടേലോ

രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ സ്പിന്‍ ഓള്‍ റൗണ്ടറുടെ അഭാവം നികത്താന്‍ പ്ലേയിംഗ് ഇലവനില്‍ ദീപക് ഹൂഡയെ കളിപ്പിക്കണോ അക്സര്‍ പട്ടേലിനെ കളിപ്പിക്കണോ എന്ന കണ്‍ഫ്യൂഷനും രോഹിത്തിനും സംഘത്തിനുമുണ്ട്.ഹൂഡ ബാറ്റിംഗ് ഓള്‍ റൗണ്ടറാണെങ്കില്‍ അക്സര്‍ ബൗളിംഗ് ഓള്‍ റൗണ്ടറാണ്.

ഭുവിയോ ചാഹറോ

ആദ്യ മത്സരത്തില്‍ ദീപക് ചാഹറിന് അവസരം നല്‍കണോ ഏഷ്യാ കപ്പില്‍ തിളങ്ങിയ ഭുവനേശ്വര്‍ കുമാറിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണോ എന്തും ചോദ്യമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ ഭുവിയില്ലാത്തതിനാല്‍ ഓസ്ട്രേലിയക്കെതിരെ ഭുവി തന്നെ ന്യൂബോളെറിയാനെത്തും. ഏഷ്യാ കപ്പിലെ ജോലിഭാരവും ടി20 ലോകകപ്പും കണക്കിലെടുത്ത് ഭുവിക്ക് ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ചാല്‍ ചാഹര്‍ അന്തിമ ഇലവനിലെത്തും.

'ഇതെന്താ തണ്ണിമത്തനോ', പാക്കിസ്ഥാന്‍റെ ലോകകപ്പ് ജേഴ്സിയെ കളിയാക്കി ആരാധകര്‍

റിഷഭ് പന്തോ ദിനേശ് കാര്‍ത്തിക്കോ

ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറിലെ ടോപ് ഫോറില്‍ മാറ്റമൊന്നും ഉണ്ടാവില്ലെങ്കിലും അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍ വലിയ മാറ്റത്തിന് സാധ്യതയുണ്ട്. ഏഷ്യാ കപ്പില്‍ നിരാശപ്പെടുത്തി റിഷഭ് പന്തിനെ കരക്കിരുത്തി ദിനേശ് കാര്‍ത്തിക്കിന് അന്തിമ ഇലവനില്‍ ഇടം ഒരുക്കിയേക്കും. കാര്‍ത്തിക്കാണ് റിഷഭ് പന്തിന് പകരം അന്തിമ ഇലവനിലെത്തുന്നതെങ്കില്‍ പിന്നീട് അവശേഷിക്കുന്ന ഏക ഇടം കൈയന്‍ അക്സര്‍ പട്ടേലാണ്. ഈ സാഹചര്യക്കില്‍ ഹൂഡക്ക് പകരം അക്സറിന് ഏഴാം നമ്പറില്‍ അവസരം ലഭിക്കും.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: Rohit Sharma (C),KL Rahul (VC),Virat Kohli,Suryakumar Yadav,Hardik Pandya,Dinesh Karthik, Axar Patel/R Ashwin,Harshal Patel, Jasprit Bumrah,Deepak Chahar/ Bhuvneshwar Kumar, Yuzvendra Chahal.

Latest Videos
Follow Us:
Download App:
  • android
  • ios