Asianet News MalayalamAsianet News Malayalam

രോഹിത് ശര്‍മയുടെ തെറിവിളി ഏറ്റു! പിന്നാലെ ഫീല്‍ഡിംഗില്‍ അവിശ്വസനീയ പ്രകടനം; പന്ത് മടങ്ങിയത് മെഡലുമായി

സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന മത്സരത്തില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് റിഷഭ് പന്തിനെ രോഹിത് നിര്‍ത്തിപൊരിച്ചതാണ്.

indian wicket keeper rishabh pant collects best fielder medal from dinesh karthik
Author
First Published Jun 28, 2024, 8:27 PM IST

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലില്‍ ഇന്ത്യയുടെ ഫീല്‍ഡിംഗ് മെഡല്‍ സ്വന്തമാക്കിയത് ഓസീസിനെതിരെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പഴിക്കേട്ട താരം. മെഡല്‍ സമ്മാനിക്കാനെത്തിയതാകട്ടെ കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ദിനേഷ് കാര്‍ത്തികും. നിര്‍ണായക സെമി ഫൈനല്‍ പോരിലും ഫീല്‍ഡിംഗ് മെഡല്‍ സ്വന്തമാക്കാന്‍ ഒന്നിലേറെ പേര്‍. സൂര്യകുമാര്‍, കുല്‍ദീപ്, റിഷഭ് പന്ത്. മെഡല്‍ സമ്മാനിക്കാനെത്തിയ ആളിലും കൗതുകം.

2022ലെ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു കാര്‍ത്തിക്. ഇതിഹാസങ്ങള്‍ വരുന്ന സ്ഥലത്തേക്ക് തന്നെ ക്ഷണിച്ചതില്‍ അമ്പരപ്പ് പ്രകടപ്പിച്ച് ദിനേഷ് കാര്‍ത്തിക്. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന മത്സരത്തില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് റിഷഭ് പന്തിനെ രോഹിത് നിര്‍ത്തിപൊരിച്ചതാണ്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനവുമായി തിരിച്ചുവരവ്. 

ദ്രാവിഡിനൊരു കപ്പ് വേണമെന്ന് ആരാധകര്‍! എനിക്കായിട്ട് വേണ്ടെന്ന് ദ്രാവിഡും; വന്‍മതില്‍ കിരീടത്തോടെ വിടവാങ്ങുമോ?

ഈ ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് പന്തിനെ മികച്ച ഫീല്‍ഡറായി തെരഞ്ഞെടുക്കുന്നത്. ഡ്രസിംഗ് റൂമില്‍ ഇതേ ആഹ്ലാദത്തോടെ ഫൈനല്‍ പോരിലെ മെഡല്‍ പ്രഖ്യാപനവുമുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം. നാളെയാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനല്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് കിരീടപ്പോരാട്ടം. ഇരു ടീമുകളും അപരാജിതരായാണ് കിരീടപ്പോരിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക കളിച്ച എട്ട് മത്സരങ്ങളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച ഏഴ് മത്സരങ്ങളും ജയിച്ചു. 

കാനഡക്കെതിരായ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. അമേരിക്കയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളിലും ഒരു ടീമുമായി ഇറങ്ങിയ ഇന്ത്യ സൂപ്പര്‍ 8 പേരാട്ടങ്ങള്‍ക്ക് വേദിയായ വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചു. പിന്നീട് സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനിലും ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ തയാറായിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios