ഏഷ്യാ കപ്പിലെ പ്രകടനം ലോകകപ്പില്‍ ആവര്‍ത്തിക്കണം! അനുഗ്രഹത്തിനായി ബാഗേശ്വര്‍ ധാമിലെത്തി കുല്‍ദീപ് യാദവ്

ലോകകപ്പിന് രണ്ട് ആഴ്ച്ച മാത്രം ബാക്കി നില്‍ക്കെ നന്നായി തുടങ്ങാനാണ് കുല്‍ദീപും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസിയായ കുല്‍ദീപ് മധ്യപ്രദേശിലെ ബാഗേശ്വര്‍ ധാമിലെത്തി അനുഗ്രഹം വാങ്ങിയിരിക്കുകയാണ്.

indian spinner kuldeep yadav isits bageshwar dham and touches feet of dhirendra shastri saa

ലഖ്‌നൗ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് സ്പിന്നര്‍മാരാണ് ഇടം പിടിച്ചത്. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഇതില്‍ കുല്‍ദീപ് സ്പിന്‍ സ്‌പെഷ്യലിസ്റ്റാണ്. ശേഷിക്കുന്ന രണ്ട് താരങ്ങള്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരും. മികച്ച ഫോമിലാണ് കുല്‍ദീപ്. ഏഷ്യ കപ്പില്‍ ടൂര്‍ണമെന്റിലെ താരമായും കുല്‍ദീപ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലുള്ള കുല്‍ദീപിന്റെ പ്രകടനം ലോകകപ്പില്‍ നിര്‍ണായകമാവും.

ലോകകപ്പിന് രണ്ട് ആഴ്ച്ച മാത്രം ബാക്കി നില്‍ക്കെ നന്നായി തുടങ്ങാനാണ് കുല്‍ദീപും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസിയായ കുല്‍ദീപ് മധ്യപ്രദേശിലെ ബാഗേശ്വര്‍ ധാമിലെത്തി അനുഗ്രഹം വാങ്ങിയിരിക്കുകയാണ്. പീതാധീശ്വര്‍ ധീരേന്ദ്ര ശാസ്ത്രിയെ നേരിട്ട് കണ്ട് തൊഴുതാണ് കുല്‍ദീപ് അനുഗ്രഹം വാങ്ങിയതും. ഏഷ്യാ കപ്പിന് മുമ്പ് കുല്‍ദീപ് ഇവിടെയെത്തി അനുഗ്രഹം വാങ്ങിയിരുന്നു. ഏഷ്യാ കപ്പിലെ പ്രകടനം ആവര്‍ത്തിക്കാനാകുമെന്നാണ് താരത്തിന്റെ വിശ്വാസം.

2023 ഒക്ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ അവസാന ഏകദിനത്തില്‍ കുല്‍ദീപ് കളിക്കുന്നുണ്ട്. ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ബൗളര്‍ കുല്‍ദീപാണെന്ന് അടുത്തിടെ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. 

2022ന് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളറാണ് കുല്‍ദീപ് യാദവ്. ഇതുവരെ 23 ഇന്നിംഗ്സുകളില്‍ നിന്ന് 19 ശരാശരിയില്‍ 43 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2020 മുതല്‍ 2021 വരെയുള്ള രാജ്യാന്തര ക്രിക്കറ്റിലെ കുല്‍ദീപ് യാദവിന്റെ പ്രകടനം തികച്ചും നിരാശാജനകമായിരുന്നു. എന്നാല്‍ അതിനുശേഷം അദ്ദേഹം ഗംഭീരമായ തിരിച്ചുവരവ് നടത്തി.

ഫ്‌ളഡ്‌ലൈറ്റുകള്‍ക്ക് ത്രിശൂലത്തിന്റെ മാതൃക! വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ചെറിയ 'കൈലാസം' തന്നെ

Latest Videos
Follow Us:
Download App:
  • android
  • ios