ബുമ്രയ്ക്ക് കോലിയേക്കാള്‍ ഫസ്റ്റ് ഇന്നിംഗ്‌സ് ശരാശരി! ജഡേജ ഒന്നാമത്, 2024 മുതലുള്ള കണക്കുകള്‍ ഇങ്ങനെ

ഒരുകാലത്ത് ക്രിക്കറ്റിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കുമെന്ന് കരുതപ്പെട്ട താരമാണ് കോലി.

indian senior batter virat kohli has lower first innings average than jasprit bumrah since 2024

സിഡ്‌നി: തന്റെ മോശം ഫോം തുടരുകയാണ് ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ കേവലം 17 റണ്‍സിനാണ് കോലി പുറത്തായത്. ഇന്നും പതിവ് രീതിയില്‍ ഓഫ് സറ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വച്ച് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. ഇന്ന് സ്‌കോട്ട് ബോളണ്ടാണ് കോലിയെ പുറത്താക്കുന്നത്. ഈ പരമ്പരയില്‍ ആറ് ഇന്നിംഗ്‌സുകളില്‍ നാല് തവണ ബോളണ്ട്, കോലിയെ പുറത്താക്കി. 2021 ന് ശേഷം 22-ാം തവണയാണ് കോലി ഓഫ് സ്റ്റംമ്പിന് പുറത്തുള്ള പന്തുകള്‍ കളിക്കാന്‍ ശ്രമിച്ച് പുറത്താകുന്നത്. 

ഒരുകാലത്ത് ക്രിക്കറ്റിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കുമെന്ന് കരുതപ്പെട്ട താരമാണ് കോലി. എന്നാല്‍ 2024 മുതല്‍ അദ്ദേഹത്തിന്റെ ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് ശരാശരി ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്രയേക്കാള്‍ താഴെയാണ്. 2024 മുതല്‍ ആദ്യ ഇന്നിംഗ്സിലെ അദ്ദേഹത്തിന്റെ ശരാശരി വെറും ഏഴാണ്. ബുമ്രയ്ക്ക് 10 ശരാശരിയുണ്ട്. സമകാലീന ക്രിക്കറ്റ് താരങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഏറ്റവും കുറഞ്ഞ ശരാശരിയുളള താരമാണ് കോലി. കോലിക്ക് പിന്നില്‍ 5.40 ശരാശരിയുമായി (കുറഞ്ഞത് അഞ്ച് ഇന്നിംഗ്‌സുകള്‍) ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജാണുള്ളത്. ബുമ്ര, ഇംഗ്ലണ്ട് ഷൊയ്ബ് ബഷീര്‍ (8.30) എന്നിവരെല്ലാം കോലിക്ക് മുന്നിലാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലാദ്യം! രോഹിത് നേരിട്ടത് ഇന്നേവരെ ഒരു നായകനും അനുഭവിച്ചിട്ടില്ലാത്ത വിധി

ഇനി 2024ന് ശേഷം ഇന്ത്യന്‍ താരങ്ങളുടെ ആദ്യ ഇന്നിംഗ്‌സ് ശരാശരി നോക്കാം. നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് 56.00 ശരാശരിയില്‍ 224 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഒന്നാമത്. ഏഴ് ആദ്യ ഇന്നിംഗ്സുകളില്‍ നിന്ന് 42.57 ശരാശരിയില്‍ 298 റണ്‍സ് നേടിയ യശസ്വി ജയ്സ്വാള്‍ രണ്ടാമ സ്ഥാനത്ത്. പിന്നാലെ ആര്‍ അശ്വിന്‍. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 38.40 ശരാശരിയില്‍ 192 റണ്‍സാണ് അശ്വിന്‍ നേടിയത്. റിഷഭ് പന്ത്, രോഹിത് ശര്‍മ്മ എന്നിവര്‍ യഥാക്രമം 157, 156 എന്നിങ്ങനെയാണ് സ്‌കോറുകള്‍. ശരാശരി 31ന് അടുത്താണ്.

സര്‍ഫറാസ് ഖാന്‍ തന്റെ രണ്ട് മത്സരങ്ങളില്‍ നിന്ന് 31.00 ശരാശരിയില്‍ 62 റണ്‍സ് നേടിയിട്ടുണ്ട്. ധ്രുവ് ജുറല്‍ 28.50 ശരാശരിയില്‍ 57 റണ്‍സ്. നിതീഷ് കുമാര്‍ റെഡ്ഡി 27.66 ശരാശരിയില്‍ 83 റണ്‍സ് നേടി. അതേസമയം, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് 27.00 ശരാശരിയുണ്ട്. രജത് പട്ടീദാര്‍ക്കുണ്ട് 18.50 ശരാശരി. ശുഭ്മാന്‍ ഗില്‍ (85 റണ്‍സ്), കെ എല്‍ രാഹുല്‍ (83 റണ്‍സ്) എന്നിവരും യഥാക്രമം 17.00, 16.60 ശരാശരിയില്‍ സ്‌കോര്‍ ചെയ്തു. പട്ടികയില്‍ ഏറ്റവും താഴെയുള്ള ജസ്പ്രീത് ബുംറയ്ക്ക് 10.00 ശരാശരിയില്‍ 60 റണ്‍സ് നേടി.. വിരാട് കോഹ്ലിക്ക് അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 7.00 ശരാശരിയില്‍ 35 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

Latest Videos
Follow Us:
Download App:
  • android
  • ios