ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ പേസര്‍ കളിക്കില്ല

ആകാശ് ദീപ് കളിക്കാത്ത സാഹചര്യത്തില്‍ സിഡ്നിയില്‍ ഇന്ത്യ ഹര്‍ഷിത് റാണയെയോ പ്രസിദ്ധ് കൃഷ്ണയെയോ പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Indian Pacer Akash Deep Ruled Out Of Sydney Test vs Australia due to Injury

സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റിനിടെ പുറംവേദന അനുഭവപ്പെട്ട പേസര്‍ ആകാശ് ദീപ് സിഡ്നി ടെസ്റ്റില്‍ കളിക്കില്ലെന്ന് കോച്ച് ഗൗതം ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കാതിരുന്ന ആകാശ് ദീപ് ബ്രിസ്ബേനിലും മെല്‍ബിലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നു. രണ്ട് കളികളില്‍ അഞ്ച് വിക്കറ്റ് മാത്രമാണ് ആകാശ് ദീപ് വീഴ്ത്തിയതെങ്കിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ ആകാശിന് പലപ്പോഴും നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് വിക്കറ്റ് ലഭിക്കാതിരുന്നത്. മെല്‍ബണില്‍ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ ആകാശിന്‍റെ പന്തില്‍ രണ്ട് തവണ അനായാസ ക്യാച്ചുകള്‍ ഇന്ത്യ നഷ്ടമാക്കിയിരുന്നു. മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ ആകാശ് ഓസീസ് ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുകയും ചെയ്തു.

സിഡ്നി ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, ഓൾ റൗണ്ടർ പുറത്ത്; വെബ്‌സ്റ്റർ അരങ്ങേറും

ആകാശ് ദീപ് കളിക്കാത്ത സാഹചര്യത്തില്‍ സിഡ്നിയില്‍ ഇന്ത്യ ഹര്‍ഷിത് റാണയെയോ പ്രസിദ്ധ് കൃഷ്ണയെയോ പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഡ്നിയില്‍ സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിക്കുമെന്ന് കരുതുന്നതിനാല്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ രവീന്ദ്ര ജഡേജയെയും വാഷിംഗ്ടണ്‍ സുന്ദറിനെയും നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ നാളെ രാവിലെ പ്രഖ്യാപിക്കുമെന്ന് കോച്ച് ഗൗതം ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

സിഡ്നി ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച ഓസ്ട്രേലിയ ടീമില്‍ ഒരു മാറ്റം വരുത്തിയിരുന്നു. ഓൾ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരം ടാസ്മാനിയയുടെ ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്സ്റ്ററെയാണ് ഓസീസ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. പരമ്പരയിലെ ആദ്യ നാലു ടെസ്റ്റിലും കളിച്ച മിച്ചല്‍ മാര്‍ഷിന് 72 റണ്‍സ് മാത്രമാണ് നേടാനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios