അടുത്ത വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍? നിര്‍ണായക സൂചന പുറത്ത്

ഏഷ്യാകപ്പിനുശേഷം ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ ആരംഭിക്കും. അതിനായി പാകിസ്ഥാന്‍ ഇന്ത്യയിലെത്തും. 2011ലാണ് അവസാനമായി ഇന്ത്യന്‍ ലോകകപ്പിന് വേദിയായത്.

Indian cricket team set to travel to Pakistan on next year

ദില്ലി: ഈ അടുത്ത കാലത്താണ് മറ്റു ദേശീയ ക്രിക്കറ്റ് ടീമുകള്‍ പാകിസ്ഥാന്‍ പര്യടനത്തിന് എത്തിതുടങ്ങിയത്. അടുത്തകാലത്ത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ പാകിസ്ഥാന്‍ പര്യടനത്തിനെത്തിയിരുന്നു. പാകിസ്ഥാനില്‍ രാഷ്ട്രീയ അവസ്ഥകളാണ് മറ്റു ടീമുകളെ അകറ്റിനിര്‍ത്തിയത്. 2008ലാണ് അവസാനമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. അന്ന് ഏഷ്യാ കപ്പില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പായിരുന്നു. ശ്രീലങ്കയാണ് ചാംപ്യന്മാരായത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നാണ്. പരമ്പരയ്ക്ക് അല്ലെങ്കില്‍ പോലും വരുന്ന ഏഷ്യാകപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലെത്തും. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റിന് പാകിസ്ഥാന് വേദിയാകുന്നത്. ഇന്ത്യ പാകിസ്ഥാനിലെത്തുമെന്ന് ബിസിസിഐയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. അടുത്തവര്‍ഷം ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഉടന്‍ അറിയിക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ സാധിക്കുകയുള്ളൂ.

ടി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടം നിന്ന് കാണാനും കൂട്ടയിടി; സ്റ്റാന്‍ഡിം റൂം ടിക്കറ്റുകളും വിറ്റു തീര്‍ന്നു

ഏഷ്യാകപ്പിനുശേഷം ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ ആരംഭിക്കും. അതിനായി പാകിസ്ഥാന്‍ ഇന്ത്യയിലെത്തും. 2011ലാണ് അവസാനമായി ഇന്ത്യന്‍ ലോകകപ്പിന് വേദിയായത്. ബംഗ്ലാദേശ്- ശ്രീലങ്ക സംയുക്തമായിട്ടാണ് വേദി പങ്കിട്ടത്. അതേസമയം, 2005-2006 സീസണിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പര കളിച്ചത്. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യ അന്ന് മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണ് കളിച്ചത്.

അന്ന് ടെസ്റ്റ് പരമ്പര 1-0ന് പാസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു. കറാച്ചിയില്‍ നടന്ന അവസാന ടെസ്റ്റിലാണ് ഇന്ത്യ പരാജയപ്പെട്ടത്. എന്നാല്‍ ഏകദിന പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios