ഇന്ത്യന്‍ പിച്ചാണെങ്കില്‍ കുഴി കുത്തി ജയിച്ചുവെന്നാണ് പറയാറ്! ഐസിസിക്കെതിരെ തുറന്നടിച്ച് രോഹിത് ശര്‍മ
രണ്ട് ദിവസത്തിനിടെ തന്നെ മത്സരം പൂര്‍ത്തിയാവുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരമായിരുന്നിത്. പിച്ചിനെതിരെ ഇപ്പോള്‍ തന്നെ എതിര്‍പ്പുകളുണ്ടായിട്ടുണ്ട്.
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലാക്കാനും ഇന്ത്യക്ക് സാധിച്ചു. രണ്ട് ദിവസത്തിനിടെ തന്നെ മത്സരം പൂര്‍ത്തിയാവുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരമായിരുന്നിത്. പിച്ചിനെതിരെ ഇപ്പോള്‍ തന്നെ എതിര്‍പ്പുകളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ വിജയത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തൃപ്തനനാണ്.
പിച്ചിനെ കുറിച്ചും അദ്ദേഹം സാരിക്കുന്നുണ്ട്. രോഹിത്തിന്റെ വാക്കുകള്‍... ''ഈ മത്സരത്തില്‍ നിങ്ങള്‍ കണ്ടു എങ്ങനെ പിച്ച് മത്സരം മാറ്റിയെന്ന്. ഇതുപോലത്തെ പിച്ചുകളിലാണ് കളിക്കാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം പിച്ചുകള്‍ ഉണ്ടാക്കിയാല്‍ വന്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവും. ഞങ്ങള്‍ ഇവിടെ വന്നത് വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തന്നെയാണ്. ഇന്ത്യയില്‍ എത്തുമ്പോഴും ഇത്തരത്തില്‍ വെല്ലുവിളികളുണ്ടാവും. ടെസ്റ്റ് മത്സരങ്ങള്‍ എന്നും വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യയെ പിച്ചുകളെ കുറിച്ച എപ്പോഴും വിമര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ട്. ഒന്നു കുത്തിത്തിരിഞ്ഞാല്‍ പ്രശ്‌നമാണ്. കുഴി കുത്തി എന്നാ തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പോവും. എല്ലാവരുടെ കാര്യത്തിലും ഒരേ സമീപനമാണ് വേണ്ടത്.'' രോഹിത് വ്യക്തമാക്കി.
ലോകകപ്പ് ഫൈനലിലെ പിച്ചിനെ കുറിച്ചും രോഹിത് സംസാരിച്ചു. '''ലോകകപ്പ് ഫൈനല്‍ പിച്ച് ശരാശരിയിലും താഴെയെന്നാണ് രേഖപെടുത്തിയത്. എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായിട്ടില്ല. ആ പിച്ചില്‍ ഒരാള്‍ക്ക് സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നുവെന്ന് ഓര്‍ക്കണം. ഇത്തരം പിച്ചുകളില്‍ കളിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 4-5 വര്‍ഷമായി, ഞങ്ങള്‍ വളരെ മികച്ച ടീമായി മാറി. ഇന്ത്യയ്ക്ക് പുറത്തുള്ള ഞങ്ങളുടെ പ്രകടനത്തില്‍ അഭിമാനമുണ്ട്. ദക്ഷിണാഫ്രിക്ക ഒരു മികച്ച ടീമാണ്, അവര്‍ എപ്പോഴും ഞങ്ങളെ വെല്ലുവിളിക്കുന്നു, അതുകൊണ്ടായിരിക്കാം ഞങ്ങള്‍ ഒരു പരമ്പര നേടാനാവാത്തത്.'' രോഹിത് പറഞ്ഞുനിര്‍ത്തി.
കേപ്ടൗണില്‍ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം യശസ്വി ജയ്‌സ്വാളിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ 12 ഓവറില്‍ അടിച്ചെടുത്തു.