ഞങ്ങള്‍ പാഠം പഠിച്ചു, ഓസീസിനെതിരെ ഫലം മറ്റൊന്നായിരിക്കും: ഇന്ത്യന്‍ നായകന്‍ ജസ്പ്രിത് ബുമ്ര
2021ല്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ബുമ്രയാണ് ഇന്ത്യയെ നയിച്ചിരുന്നത്.
പെര്‍ത്ത്: നാളെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇപ്പോഴും ഓസ്‌ട്രേലിയയില്‍ എത്തിയിട്ടില്ല. ഭാര്യ റിതിക ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് കുടുംബത്തോടൊപ്പമാണ് രോഹിത്. രണ്ടാം ടെസ്റ്റിന് മുമ്പ് രോഹിത് ഇന്ത്യന്‍ ടീമിനൊപ്പം ചേരും. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.
പരമ്പരയ്ക്ക് ജസ്പ്രിത് ബുമ്ര ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബുമ്രയുടെ വാക്കുകള്‍... ''തോല്‍വി ഭാരം ചുമന്നുകൊണ്ടല്ല ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലെത്തിയത്. ഒരു പരമ്പര വിജയിച്ചാലും പരാജയപ്പെട്ടാലും പൂജ്യത്തില്‍ നിന്നാണ് വീണ്ടും ആരംഭിക്കേണ്ടത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഞങ്ങള്‍ ചില പാഠങ്ങള്‍ പഠിച്ചു. അതുകൊണ്ടുതന്നെ മത്സരഫലം വ്യത്യസ്തമായിരിക്കും. ആദ്യ ടെസ്റ്റിനും പ്ലേയിംഗ് ഇലവനെ കുറിച്ച് ധാരണയായിട്ടുണ്ട്. എന്നാല്‍ ടോസ് സമയത്ത് മാത്രമെ ടീം വെളിപ്പെടുത്തൂ.'' ബുമ്ര പറഞ്ഞു.
അന്നേ പറഞ്ഞതാണ് സഞ്ജുവിനെ ഓപ്പണറാക്കാന്‍, കേട്ടില്ല! അവരതിന് അനുഭവിച്ചു; അമ്പാട്ടി റായുഡു
ഇതാദ്യമല്ല രോഹിതിന്റെ ബുമ്ര ടീമിനെ നയിക്കുന്നത്. 2021ല്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ബുമ്രയാണ് ഇന്ത്യയെ നയിച്ചിരുന്നത്. അന്ന് പക്ഷേ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ആര്‍ ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.