Asianet News MalayalamAsianet News Malayalam

ഇത് ടി20 ലോകകപ്പാണെന്ന് ഓര്‍ക്കണം! ഇന്ത്യന്‍ ഫീല്‍ഡര്‍മാരെ ഓര്‍മിപ്പിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍

ഫീല്‍ഡിംഗില്‍ പിഴവുകള്‍ പറ്റിയെന്ന് ഹര്‍മന്‍പ്രീത് സമ്മതിച്ചു.

indian captain harmanpreet kaur on team loss against new zealand
Author
First Published Oct 5, 2024, 4:00 PM IST | Last Updated Oct 5, 2024, 4:18 PM IST

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 58 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ 102ന് എല്ലാവരും പുറത്തായി. മത്സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിംഗ് നിലവാരം ശരാശരിക്കും താഴെയായിരുന്നു. ഇപ്പോള്‍ മത്സരഫലത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.

ഫീല്‍ഡിംഗില്‍ പിഴവുകള്‍ പറ്റിയെന്ന് ഹര്‍മന്‍പ്രീത് സമ്മതിച്ചു. തോല്‍വിയെ കുറിച്ച് ഹര്‍മന്‍പ്രീത് പറയുന്നതിങ്ങനെ. ''ഞങ്ങള്‍ മികച്ച ക്രിക്കറ്റല്ല കളിച്ചത്. മുന്നോട്ട് പോകുമ്പോള്‍, ഏതൊക്കെ മേഖലകളാണ് മെച്ചപ്പെടുത്തേണ്ടതെന്ന് ഗൗരവമായി ചിന്തിക്കണം. ഇപ്പോള്‍ ഓരോ കളിയും പ്രധാനമാണ്, ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കണം. അവര്‍ ഞങ്ങളെക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചു, അതില്‍ സംശയമില്ല. ഞങ്ങള്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു, എന്നാല്‍ അത് മുതലാക്കാന്‍ സാധിച്ചില്ല. തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണമായിരുന്നു. കാരണം ഇത് ടി20 ലോകകപ്പാണ്. ഞങ്ങള്‍ പലതവണ 160-170 സ്‌കോറുകള്‍ പിന്തുടര്‍ന്നിട്ടുള്ള ടീമാണ്. പക്ഷേ ദുബായിലെ പിച്ചില്‍ അത് നടന്നില്ല. അത് 10-15 റണ്‍സ് വളരെ കൂടുതലായിരുന്നു അവര്‍ക്ക്. അവര്‍ നന്നായി തുടങ്ങി. ഞങ്ങള്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഇത്.'' ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.

സഞ്ജു ഇല്ല! രഞ്ജി ട്രോഫി ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

കൂറ്റന്‍ തോല്‍വിയോടെ ഇന്ത്യ റണ്‍റേറ്റിലും പിറകോട്ട് പോയി. -2.900 റണ്‍റേറ്റാണ് ഇന്ത്യക്ക്. ഗ്രൂപ്പ് എയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ന്യൂസിലന്‍ഡ് ഒന്നാമത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തുണ്ട്. നാളെ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Latest Videos
Follow Us:
Download App:
  • android
  • ios