ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിര ഇന്ത്യയുടേതെന്ന് സച്ചിന്‍
ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത് ശര്‍മ ഒരുപാട് വളര്‍ന്നുവെന്നും സച്ചിന്‍ പറഞ്ഞു. ലോര്‍ഡ്‌സിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും രോഹിത് ആദ്യ ഇന്നിംഗ്‌സില്‍ 83 റണ്‍സടിച്ചു. ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ രോഹിത്തിന് കഴിയുന്നുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് ചെയ്യാന്‍ തനിക്കറിയാമെന്ന് രോഹിത് തെളിയിച്ചുകൊടുത്തു.
മുംബൈ: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ബൗളിംഗ് നിരയെ അഭിനന്ദിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേതെന്ന് സച്ചിന്‍ പിടിഐയോട് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്. പ്രതിഭയും അച്ചടക്കവും കഴിവും ശാരീരികക്ഷമതക്കുവേണ്ടി എന്ത് കഠിനാധ്വാനം ചെയ്യാനും തയാറായവരുമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍. ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് നിരയാണോ എന്ന് ഞാന്‍ പറയില്ല. കാരണം വിവിധ കാലഘട്ടങ്ങളിലെ ബൗളിംഗ് നിരകളെ അക്കാലങ്ങളില്‍ അവര്‍ക്കെതിരെ കളിച്ചിട്ടുള്ള ബാറ്റിംഗ് നിര കൂടി കണക്കിലെടുത്താണ് താരതമ്യം ചെയ്യേണ്ടത്. അതിപ്പോള്‍ കപിലിന്റെയും ശ്രീനാഥിന്റെയും സഹീറിന്റെയുമെല്ലാം കാലഘട്ടങ്ങളെടുത്താല്‍ മനസിലാവും. എന്തായാലും നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിര ഇന്ത്യയുടേതാണെന്ന കാര്യത്തില്‍ സംശയമില്ല-സച്ചിന്‍ പറഞ്ഞു.
ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത് ശര്‍മ ഒരുപാട് വളര്‍ന്നുവെന്നും സച്ചിന്‍ പറഞ്ഞു. ലോര്‍ഡ്‌സിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും രോഹിത് ആദ്യ ഇന്നിംഗ്‌സില്‍ 83 റണ്‍സടിച്ചു. ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ രോഹിത്തിന് കഴിയുന്നുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് ചെയ്യാന്‍ തനിക്കറിയാമെന്ന് രോഹിത് തെളിയിച്ചുകൊടുത്തു.
ആദ്യ ഇന്നിംഗ്‌സില്‍ രോഹിത്താണ് തുടക്കത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിനെ നയിച്ചത്. രാഹുല്‍ മികച്ച പിന്തുണ നല്‍കുകയും ചെയ്തു. പന്തുകള്‍ ലീവ് ചെയ്യുന്നതിലും പ്രതിരോധിക്കുന്നതിലും രോഹിത് ഒരുപോലെ മികവ് കാട്ടുന്നു. രോഹിത് അസാമാന്യ കളിക്കാരനാണ്. പക്ഷെ ഇംഗ്ലണ്ടിലെ രോഹിത്തിന്റെ കളി കാണുമ്പോള്‍ അയാള്‍ ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയില്‍ ഒരുപാട് വളര്‍ന്നുവെന്ന് തോന്നുന്നുവെന്നും സച്ചിന്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.