ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്; സഞ്ജു ടീമില്‍, യുവതാരം അരങ്ങേറ്റത്തിന്

റിതുരാജ് ഗെയ്കവാദ് ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറും. മഴ കാരണം ടോസ് വൈകിയ മത്സരം 40 ഓവറാക്കി ചുരുക്കിയിട്ടുണ്ട്. ഒരു ബൗളര്‍ക്ക് എട്ട് ഓവര്‍ എറിയാം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് നടക്കുന്നത്.

India won the toss against South Africa in first t20

ലഖ്നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഇന്ത്യ ആദ്യം പന്തെടക്കും. ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ സന്ദര്‍ശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. അഞ്ച് ബൗളര്‍മാരും ആറ് ബാറ്റര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ സംഘം. രണ്ട് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരുമാണ് ടീമില്‍. മലയാളി താരം സഞ്ജു സാംസണാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. 

റിതുരാജ് ഗെയ്കവാദ് ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറും. മഴ കാരണം ടോസ് വൈകിയ മത്സരം 40 ഓവറാക്കി ചുരുക്കിയിട്ടുണ്ട്. ഒരു ബൗളര്‍ക്ക് എട്ട് ഓവര്‍ എറിയാം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് നടക്കുന്നത്.

ടി20 ലോകകപ്പ്: അയാള്‍ ഇന്ത്യന്‍ ടീമിലില്ലാത്ത് എന്നെ അത്ഭുതപ്പെടുത്തി; ഞെട്ടല്‍ പരസ്യമാക്കി ബ്രെറ്റ് ലീ

ദക്ഷിണാഫ്രിക്ക: ജന്നെമന്‍ മലാന്‍, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ലുംഗി എന്‍ഗിഡി, തബ്രൈസ് ഷംസി. 

ഇന്ത്യ: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍.

റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍; ലഖ്‌നൗ ഏകദിനത്തില്‍ ആരാധകരെ കാത്തിരിക്കുന്നത്

രോഹിത് ശര്‍മ്മയുടെ നായകത്വത്തിലുള്ള സീനിയര്‍ ടീം ട്വന്‍റി 20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പറന്നതിനാല്‍ ധവാന്‍റെ ക്യാപറ്റന്‍സിയിലാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിന പരമ്പര കളിക്കുന്നത്. ശ്രേയസാണ് ഉപനായകന്‍. ഇന്ത്യ എയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.  സഞ്ജുവിന് പുറമെ ശുഭ്‌മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ തുടങ്ങിയ താരങ്ങള്‍ക്ക് അടുത്ത വര്‍ഷം ലോകകപ്പ് വരാനിരിക്കേ ഏകദിന ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പരമ്പരയിലെ പ്രകടനം നിര്‍ണായകമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios